Wednesday, August 24, 2011

ഇളം കാറ്റ്



മഞ്ഞുതുള്ളിപോല്‍ മൃദുലം പ്രഭാതത്തില്‍
മഞ്ഞക്കിളിയുടെ പാട്ടും മൃദുലമാം
ഇളം കാറ്റിന്‍ തലോടലും ഹൃദ്യമാം
സൂര്യകിരണങ്ങള്‍ തേജോമയത്തിലും

മന്ദമാരുതന്‍ പടികടന്നിങ്ങെത്തി
വന്നെത്തിയെന്റെ പൂമുഖ പടിയിലും
ആരിലും സൌഖ്യത്തിന്‍ സ്പര്‍ശതിലൂടങ്ങ്‌
ആരാമമേകുന്ന വഴിയും നീ തന്നെ

അധ്വാനിക്കുന്ന ശാരീരമേ നിന്നെ
ആശ്വാസമാകുന്ന പട്ടുതൂവാലയാല്‍
അല്പാപമായി നീ തഴുകി തഴികിയാ
നിദ്രയില്‍ കൊണ്ടുചെന്നെത്തിക്കുന്നു തഥാ

പാടങ്ങള്‍, കായലും, പച്ച വനങ്ങളും
ഇഴുകി, തഴുകി നീ മൈതാനവീധിയില്‍
ഓടിക്കളിക്കുന്ന ബാലകന്മാര്‍കുമേല്‍
നല്‍കുന്നു നല്ലൊരു ചുംബനം പോലുമേ

നിന്നലമാലകള്‍ നിന്നങ്ങുപോയാലോ
നിന്‍ തലോടലും നിന്നങ്ങുപോയാലോ
ഇല്ലില്ല ഞങ്ങള്ക് സ്വര്‍ഗീയ സ്പര്‍ശങ്ങള്‍
ഇല്ലില്ല ഞങ്ങള്ക് സ്വാന്തന സ്പര്‍ശവും

തെന്നലേ നിന്നുടെ സാന്നിധ്യം പോലുമീ
മണ്ണില്‍ ഞങ്ങള്‍കു മാണിക്യം പോലുള്ള
സ്വാന്തന ശകലങ്ങള്‍ വര്‍ഷിചീടുക
ഇളം തെന്നലേ നീയൊന്നു സ്പര്ശിചീടുക


Wednesday, August 3, 2011

മനുഷ്യ മാനസം


കാണുന്നില്ല മന്‍ഷ്യന്‍ മനസ്സിന്റെ
കാഴ്ചകള്‍ സങ്കല്പമാകും സുനിശ്ചിതം
കാണുന്നു നാം മനസ്സില്‍ പല സ്വപ്നം
കാണാതെ പോകുന്നു പലതും ധരണിയില്‍

കാലങ്ങളെത്ര കൊഴിയുന്നു നമ്മുടെ
കര കാണാത്ത കടലിലെ ജീവിതം
അക്കരപ്പച്ചയില്‍ കണ്‍ നട്ടു നമ്മുടെ
രജനീ ദിനങ്ങളും നീങ്ങുന്നു വേഗത്തില്‍

ആശകള്‍ ഒരോന്നു വന്നു നിറയുന്നു
ആധിയും വ്യാധിയും ഒപ്പം നിറയുന്നു
ആകാശവീധിയില്‍ അക്ഷി എറിഞ്ഞിട്ടു
ആലംബമില്ലാ ശരണം വിളി തഥാ

പണമാനെപ്പോഴും ആശ്രയം മനുജന്
പാവന പാഠങ്ങള്‍ അല്ലല്ല ആശ്രയം
എങ്കിലും തൃപ്തി വരാത്തൊരു മാനസം
തൃപ്തിയില്‍ നിദ്രതന്‍ കാലം മറന്നല്ലോ

ഉജ്വല വേഗത്തില്‍ പായുന്നു മാനസം
അനന്ദമാം ആകാശ വീഥിയില്‍ രശ്മിപോല്‍
ആകാശഗോപുരം പണിതുയര്തീടുന്നു
മനസിന്റെ മാന്ത്രിക മായിക ശക്തിയാല്‍

അല്ലലില്ലാത്തൊരു ജീവിതം തേടി നാം
എന്തും സഹിക്കാന്‍ മടിയാതെ നില്‍കുന്ന
മനസ്സേ നീയൊരു രാഗത്തിലെന്ന പോല്‍
മാനവ വീഥിയില്‍ മധുരം ചൊരിയുക

Tuesday, June 14, 2011

മഴയും ബാല്യവും


എന്നും മഴതന്‍ താളം കണ്ടൊരു ബാല്യം
എന്നെന്നും കുളിര്‍മഴ പെയ്തൊരു ബാല്യം
സുഖമുള്ള നനവുള്ള നയനങ്ങളോടെ ഞാന്‍
മഴയില്‍ കുളിച്ചോന്നു തോര്തിയ കാലം

എന്നെന്നും ഓര്‍മയില്‍ നിറയുന്ന കാലം
എന്നെന്നും കാണാന്‍ കൊതിച്ചൊരു മഴയില്‍
എന്മാനസം സംഗീത താളമായിതീരുന്നു
എന്‍ നയനങ്ങള്‍ നിറയുന്നു കുളിരില്‍

പാടങ്ങള്‍ തോറും ചുറ്റിയടിച്ചു
കുടചൂടി കുളിര്ചൂടി വരമ്പിലൂടെ
കൂട്ടുകാര്കൊപ്പം കറങ്ങിയ കാലം
കണ്ടു മഴവില്ലിന്‍ ഏഴു നിറങ്ങള്‍

മഴവെള്ളം നിറഞ്ഞങ്ങു പറമ്പിലെല്ലാം
മാനം ഇരുന്ടങ്ങു കുമിഞ്ഞു കൂടി
മാനസം നിറഞ്ഞങ്ങു മഴവില്ല് പോലെ
ഒരു മന്ദ മാരുതന്‍ തഴുകി തഴുകി

മഴ പെയ്തു പെയ്തു മനം കുളിര്‍ത്തു
മണ്ണില്‍ മഴവെള്ളം അലിഞ്ഞിറങ്ങി
മഴവെള്ളം കൊണ്ട് വയല്‍ നിറഞ്ഞു
മഴവെള്ളം നിറഞ്ഞു പറമ്പില്‍ പോലും

എന്നും മഴക്കാലം മമ മാമ്പഴക്കാലം
എന്നും മഴക്കാലം കുളിരിന്റെ കാലം
ഇന്നും ഓര്‍കുന്നു ഹാ ഗൃഹാതുരത്വം
ഇന്നുമെന്‍ ബാല്യമാം സുവര്‍ണകാലം

Sunday, June 12, 2011

ദൈവത്തിനു വേണ്ടത്

മര്‍ത്യന് പാരില്‍ ദൈവമുന്ടെന്തിനും
ദൈവതിനാനെങ്കില്‍ മര്ത്യനുന്ടെതിനും
സ്വര്‍ണം മരതകം വൈടൂര്യം പിന്നെ
പണവും യഥേഷ്ടം നല്‍കുന്നുണ്ട് ഈശന്

എല്ലാം തികഞ്ഞവന്‍ ഏറ്റം ധനികനും
ആയുള്ള തമ്പുരാന്‍ ആണെന്നിരിക്കിലും
മര്‍ത്യന്‍ കൊടുക്കുന്നു ആവോളം ദ്രവ്യവും
ആവശ്യതിനപ്പുറം ആണെന്നിരിക്കിലും

എതൊരു ആരാധനാലയം കണ്ടാലും
തൊഴുതു മടങ്ങുന്നു മനുഷ്യന്‍ ഭക്തിയില്‍
ഏതു നവ നവ സ്ഥലങ്ങളില്‍ പോയാലും
തിരയുന്നു ആരാധനാലയം എവിടുന്ന്

പ്രാര്‍ഥന ചൊല്ലി ഉണര്‍ത്തുന്നു ദൈവത്തെ
പണങ്ങള്‍ കൊടുത്തു മയക്കുന്നു ദൈവത്തെ
സ്വാര്‍ത്ഥ ലാഭത്തിനു വളയ്കുന്നു ദൈവത്തെ
പണമുള്ള വീടിലാനേറ്റം തരികിട

പ്രാര്‍ത്ഥന ചൊല്ലുമ്പോള്‍ പോലും സ്വാര്‍ത്ഥത
എന്നെ രക്ഷിക്കുക ഞങ്ങളെ രക്ഷിക്കുക
എല്ലാം ഭദ്രമായി തീര്കണേ ദൈവമേ
എല്ലാം ഞങ്ങള്ക് നല്‍കണേ ദൈവമേ

ദൈവ സങ്കല്‍പം ഏവര്‍ക്കും വിഭിന്നങ്ങള്‍
ദൈവത്തിന്‍ അസ്ഥിത്വം ഏവര്‍ക്കും വിഭിന്നങ്ങള്‍
ദൈവത്തെ കാണുന്നതാരാണീ ലോകത്തില്‍
ആരും അറിയുന്നില്ലീശന്റെ താല്പര്യം

ദൈവത്തിനെന്തിനാണീ പണവും പ്രസാദവും
ദൈവത്തിനെന്തിനാണീ ആടയാഭരണങ്ങള്‍
കൊടുക്കൂ ഏവം ദരിദ്ര ജനങ്ങള്‍ക്
കൊടുക്കൂ ഏവം പട്ടിണി പാവങ്ങള്‍ക്

സ്നേഹം ഇല്ലെങ്കില്‍ ദൈവമില്ലെവിടെയും
സ്നേഹം ഇല്ലെങ്കില്‍ എന്തിനാണ് ആരാധന
സ്നേഹത്തില്‍ വര്‍ത്തിക്കുക സഹജീവിയോടു നാം
ദൈവം ആശിക്കുന്നീ സ്നേഹം പകരുവാന്‍

വാടി തളര്ന്ന മുഖങ്ങള്‍ നാം കാണുമ്പോള്‍
വേദന സഹിക്കും മുഖങ്ങള്‍ നാം കാണുമ്പോള്‍
രോഗഗ്രസ്തമാം ജീവന്‍ നാം കാണുമ്പോള്‍
ആലംബഹീനമാം ജീവിതം കാണുമ്പോള്‍
പട്ടിണി സഹിക്കുന്ന ജീവിതം കാണുമ്പോള്‍
കണ്ണുനീരില്‍ ജീവിതം നനയുമ്പോള്‍
കാണുക നാം ദൈവത്തിന്‍ സാന്നിധ്യം

Sunday, May 15, 2011

ആശകളുടെ വേലിയേറ്റം

ഞാനൊരു പാമരനാരുന്ന കാലം
തെരുവിലൊരു യാജകനാരുന്ന കാലം
എന്‍ചിത്തം എന്നില്‍ ദുഖിച്ച കാലം
ആശിച്ചു നല്ലോരു ഭാവിക്കു വേണ്ടി

ആശകള്‍ ഓരോന്ന് പൂവണിഞ്ഞപ്പോള്‍
ആരാമം എന്തെന്നെറിഞ്ഞു ദിനംതോറും
ജോലിയും വീടും സുഹ്രിതുക്കലുമൊക്കെ
ആവോളം ആര്‍ജിച്ചു ജീവിത പാതയില്‍

എങ്കിലും തൃപ്തി വന്നില്ലെന്റെ ഹൃത്തില്‍
ഒരു കാര്‍ എങ്കിലും ഉണ്ടായിരുന്നെങ്കില്‍
ഒരു ഫ്ലാറ്റ് എങ്കിലും ഉണ്ടായിരുന്നെങ്കില്‍
പരിശ്രമം കൊണ്ട് നേടി അവയെല്ലാം

എങ്കിലും തൃപ്തി വന്നില്ലെന്റെ ഹൃത്തില്‍
കാറൊരു ബെന്‍സ് ആയിരുന്നെങ്കില്‍
ഫ്ലാറ്റൊരു ബംഗ്ലാവ് ആയിരുന്നെങ്കില്‍
പരിശ്രമം കൊണ്ട് നേടി അവയെല്ലാം

എങ്കിലും തൃപ്തി വന്നില്ലെന്റെ ഹൃത്തില്‍
സ്ഥലവും പണവും പ്രശസ്തിയും കൂടി
നേടണം നന്നായി നാടുകാര്കിടയില്‍
പരിശ്രമം കൊണ്ട് നേടി അവയെല്ലാം

എങ്കിലും തൃപ്തി വന്നില്ലെന്റെ ഹൃത്തില്‍
കൊടീശ്വരന്മാര്കിടയില്‍ ഞാന്‍ വെറുമൊരു
കീടമാണല്ലോ ഹാ കഷ്ടമെന്നോര്തോര്‍ത്തു
കോടികള്‍ നേടി ഞാന്‍ അവസാന നാളില്‍

എങ്കിലും തൃപ്തി വരാതൊരു നാളില്‍
ശാരീര ശക്തികള്‍ ക്ഷയിച്ചൊരു നാളില്‍
നേടാനായില്ല പണമോ പ്രശസ്തിയോ
ഒടുവില്‍ ഞാനറിയുന്നു ആശകള്‍ മരിക്കില്ല

കരയുന്നവര്‍ ചിരിക്കും

ജീവിതമെന്നൊരു സത്യമുണ്ടെങ്കില്‍ ഈ
ജീവിത ദുഖവും സത്യമാണെന്ന് നാം
മനസിലാക്കുന്നൊരു കാലം വരുംബോളീ
മനുഷ്യായുസും പകുതിയായി തീരുന്നതും

ദുഖങ്ങള്‍ പക്ഷെ ശാശ്വതമല്ലെന്നു നാം
അന്തരങ്ങതില്‍ മനസിലാക്കിക്കൊണ്ടു
കാലമേ നിന്റെ കരുണക്കായുല്ലൊരു
കാലം വിദൂരത്തില്‍ അല്ലെന്നതോര്കുക

ഒരുനേരം ഭക്ഷിച്ചു പശിയടക്കുന്നോരും
നാലുനേരങ്ങളില്‍ പശിയടക്കുന്നോരും
ദുഖങ്ങള്‍ അനുഭവിക്കുന്നെന്ന സത്യവും
കാണുന്നു മര്‍ത്യര്‍ അന്തരങ്ങങ്ങളില്‍

എവിടെയോ നിന്ന് നാം വന്നു ഇഹത്തില്‍
എവിടെയോ പോകുന്നു ആരുമറിയാതെ
എവിടെയാണെങ്കിലും എകരായിതന്നെയും
ഏവം ചലിക്കുന്നു ജനന മരണങ്ങളും

ഒരുദിനം അഖിലാണ്ട ധുഖങ്ങളില്ലാത്ത
ഒരുദിനം അവിരാമ ആനന്ദയാമത്തില്‍
ആര്തുല്ലസിച്ചൊരു ആനന്ടവേളയില്‍
കരയുനോരാത്മാവ് ചിരിക്കുമെന്നോര്കുക

Friday, April 1, 2011

അവളൊരു മാന്‍പേട

എന്റെ ജീവിത വീധിയിലെപ്പോഴോ
കണ്ടു ഞാനൊരു മാന്‍പേടയെ തവ
സൂര്യ തേജസ്സിന്‍ മുഖവും തമസിനെ
ശൂന്യമാക്കും ഹൃദയത്തിന്‍ വിശാലമാം
ഭാഷകൊന്ടെന്റെ ഹൃദയം കവര്നവള്‍
സ്നേഹത്തിന്‍ ഭാഷയെന്നെ പഠിപ്പിച്ച
സ്നേഹിതേ നിന്നെ മറക്കില്ലൊരിക്കലും

ഭാസുര ശക്തിയാല്‍ അംഗ ലാവണ്യവും
അക്ഷികള്‍ രണ്ടിലും സ്നേഹശരങ്ങളും
ചഞ്ചല മാനസം ആയിരുന്നെങ്കിലും
മാനസ വീഥിയില്‍ കാത്തിരുന്നെന്നും
ജീവിതം സ്വപ്നങ്ങളായുള്ള നേരത്തും
ആയിരമായിരം കഥകള്‍ പറഞ്ഞതും
ഓര്‍ത്തു പൊകുന്നൂ ഈ മര്ത്യനിപ്പോഴും

ഏതൊരു നാളില്‍ മനസ് തിരിഞ്ഞതും
ഏതൊരു നാളില്‍ സ്നേഹം കുറഞ്ഞതും
ഓര്‍ത്തു പോകുന്നൂ ഇടക്കക്കിടകീ മര്‍ത്യന്‍
ആ നിമിഷങ്ങളില്‍ സ്വപ്‌നങ്ങള്‍ തകര്‍നതും
നിദാനമെന്തെന്നു ചോദിച്ചപ്പോള്‍ പ്രിയേ
പിരിയുകാനെന്നു സൂചനകള്‍ നല്‍കി
സാഹചര്യത്തിന്റെ പ്രേരണകള്‍ കൊണ്ട്

എല്ലാം നശിച്ചെന്നു ഞാനെന്റെ ഹൃദയത്തില്‍
യാമങ്ങള്‍ ഓരോന്ന് എണ്ണി എണ്ണികൊണ്ട്
സംസാര വീഥിയില്‍ വിങ്ങി വിങ്ങിക്കൊണ്ട്
എല്ല്ലാം മറക്കാന്‍ ശ്രമിച്ചങ്ങിരിക്കവേ
ഞാനെന്റെ കൌമാര യവ്വന കാലത്ത്
കാട്ടിയതോക്കെയും ചാപല്യം ആണെന്ന്
കാണുന്നു ഹൃദയമാം അന്ധരങ്ങതില്‍ ഞാന്‍

എങ്കിലും ഞാനോര്‍ത്തു പോകുന്നു ആ നല്ല
കടമിഴിയുല്ലോരു മാന്‍പേടയെ നിത്യം
അങ്കനമാരുടെ ചാപല്യമേവം പോല്‍
അങ്കനമാരുണ്ട് ആവോളം ധരിത്രിയില്‍
ചിന്തിച്ചു പോകും ചിലപ്പോള്‍ നമുക്കുള്ള
ചിന്തകള്‍ ഏവം പ്രണയത്തില്‍ പാടില്ല
എങ്കിലും പ്രണയിച്ചു പോകുന്നു മാനവന്‍