മരുഭൂമിയാണതു മണ്ണ് മണക്കും
മാറാതുള്ളതു കഷ്ടത മാത്രം
മാറുന്നു കണ്ണീര്‍ കണങ്ങളെല്ലാം
ആവിയാല്‍ ആകാശ വീഥിയിലും
ചിലരുണ്ട് ജീവിത സോപാനത്തില്‍
പലരുണ്ട് ജീവിത യാതനയില്‍
യാതനയെല്ലാം മനസ്സില്‍ വെച്ച്
യാത്ര പറയുമ്പോള്‍ കൂട്ടരോട്
വീണ്ടും പറയുന്നു "കാണാം നമുക്ക്"
നാട്ടിലെ വീട്ടിലെ ബന്ധുക്കളോ
ആഹ്ലാദമാര്ഭാടമവിരാമാമായ്
ആര്‍ത്തുല്ലസിച്ചങ്ങിരിക്കുന്നു പോല്‍
തന്മകന്‍ നാട്ടില്‍ വരുന്നോരു മാത്രയില്‍
അച്ഛന് കീശയില്‍ കാശുകൊടുക്കുന്നു
അമ്മയ്ക്ക് വസ്ത്രത്തിന്‍ വിഭവങ്ങളും
പെങ്ങള്‍ക്കും അനിയനും കമ്പ്യുട്ടറും
മൊബൈലും വാച്ചും മതിവരാനായ്
കൂട്ടുകാര്‍ക്കൊപ്പം കറങ്ങിയടിച്ചിട്ടി -
ല്ലാത്ത സ്വപ്നത്തെ ഊട്ടിയുറപ്പിച്ചു
വീടെന്ന സ്വപ്നമാം ലകഷ്യത്തിലേ -
ക്കുള്ളോരു ദ്രവ്യവും കാലിയാക്കീ -
ട്ടല്ലയോ മോഹമേ നിന്നെ പുല്‍കി
പോകുന്നു ഗള്‍ഫെന്ന മരുഭൂമിയില്‍
ഒരു നാളിനവനൊരു ഭര്‍ത്താവായി
അവധിദിനങ്ങളോ കഴിഞ്ഞുപോയി
വീണ്ടും ഗമിക്കും ഗഗനചാരിയായി
വിരഹമാം ദുഃഖം തരുണീമണിക്ക്
നിറയുന്നു നയനങ്ങള്‍ വിങ്ങുന്നു ഹൃദയം
നിറയുന്നു കരളിന്റെ കരളായവള്‍ക്ക്
നിറയാനോ നില്‍കാതവനങ്ങു പോകുന്നു
ഭക്തദന്‍ കഷ്ടതയൊന്നുമേ അറിയാതെ
ഭാര്യയോ കഴിയുന്നു പുതിയ ഗൃഹത്തിലും
ദിവസങ്ങളോരോന്നു കൊഴിയുന്ന നേരത്ത്
ബാങ്കിലെ നിക്ഷേപം കൂടി വരികയും
ആഡംഭരത്തിന്റെ ജീവിതനൌകയില്‍
ആസ്വാദനത്തിന്റെ ചിറകില്‍ പറക്കുന്നു
അറിയില്ലവള്‍ക്കാത്മ നാഥന്റെ വേദന
ഇല്ലില്ലറിയില്ല കണവന്റെ ജീവിതം
ഇല്ലില്ല തെല്ലും മനതാരിലെങ്ങുമേ
എങ്കിലും ചിലരുണ്ട് ഹൃദയത്തിനുള്ളില്‍
ഭക്തതന്‍ കഷ്ടത കുറയാനായ് പ്രാര്‍ഥിക്കും
ദൈവതം ആശ്രയം എന്നെന്നുമേ
Thursday, February 23, 2012
Sunday, February 12, 2012
ഗൃഹാതുരത്വങ്ങള്‍
ജീവിതം നഗരത്തില്‍ വേഗത്തില്‍ നീങ്ങവേ
ജീവിതവാസരം സ്വപ്നത്തില്‍ മാത്രമെ -
ന്നാകുല ചിത്തരായ് ചിന്തിച്ചിരിക്കവേ
നഗരത്തിന്‍ സൌഹൃതം ഒത്തുകൂടുന്നേരം
സ്മരണതന്‍ നൌകയില്‍ സഞ്ചരിച്ചീ മനം
നാട്ടിലെ പച്ചയും നാല്പാമാരങ്ങളും
നാലുമണിക്കുള്ള പൂവിരിയുന്നതും
നല്ലൊരു മഞ്ഞക്കിളിതന്‍ കരച്ചിലും
നാട്ടുമാവില്‍ നിന്ന് കിട്ടുന്ന മാങ്ങയും
മാന്തളിര്‍ തിന്ന കുയിലിന്റെ നാദവും
മധുതിന്നു മതിവന്ന തൂക്കണാം കുരുവിയും
മാമ്പഴം തിന്നു മടുത്ത ദിനങ്ങളും
കളിവീട് കെട്ടിയതിനുള്ളിലെപ്പോഴും
മണ്ണ് കൊണ്ടുള്ളോരു ചോറും കറികളും
നമ്മുടെ നാടക, കഥകളി നടനവും
നാട്ടിലെ വിഷുവും, പെരുനാളുകളും,
ഈ മര്‍ത്യ മാനസ ഗൃഹാതുരത്വങ്ങള്‍
ഓണനിലാവും, ഓണത്തല്ലും
ഓണത്തപ്പന്‍ കുടവയര്‍ നിറയണ
പോലൊരു സദ്യക്കാര്‍ത്തി പിടി -
ച്ചോടി നടന്നൊരാ നാളുകളും
ഉപ്പേരികളും, ശര്‍ക്കരവരളികള്‍ ആവോളം
തിന്നാശക്കറുതി വരുത്തിയ നാളുകള്‍
ചതുരങ്കക്കളി, പകിടയുമഖിലം
ഊന്ജാലാട്ടോം, ഓണപ്പാട്ടിന്‍ താളലയങ്ങളും
ഈ മര്‍ത്യ മാനസ ഗൃഹാതുരത്വങ്ങള്‍
പാടങ്ങള്‍ മഞ്ഞച്ച പാവാടയിട്ടതും
പാടവരമ്പത്തോടി കളിച്ചതും
പാടത്തിന്‍ കരയിലെ പട്ടം പറത്തലും
പാഴ്മരം, തോടുകള്‍, പച്ചവനങ്ങളും
പാറിപ്പറക്കുന്ന പഞ്ചവര്ണ തത്ത
പാതി പഴം തിന്നും പേര തത്തയും
പുള്ളോന്‍മാരുടെ പാട്ടിന്റെ രാഗവും
ഈ മര്‍ത്യ മാനസ ഗൃഹാതുരത്വങ്ങള്‍
അമ്മതന്‍ വാല്സല്യമെന്നും കൊതിച്ചതും
അച്ഛന്റെ കഷ്ടത ധൈര്യം പകര്‍ന്നതും
അകമലര്‍ വാടിക്കരിഞ്ഞപ്പോളമ്മേടെ
ആലംബമാരാമമായി പകര്‍ന്നതും
ആശയാം പാശത്തെ കെട്ടിവലിച്ചതും
അല്ലതില്ലാതേവം നാളുകള്‍ പോയതും
ഈ മര്‍ത്യ മാനസ ഗൃഹാതുരത്വങ്ങള്‍
Sunday, February 5, 2012
ഇരുപത്തിരണ്ടാം നൂറ്റാണ്ട്
ഒഴുകുന്ന നഗരം - 22 nd Centuryമാറ്റങ്ങള്‍ മാറ്റങ്ങള്‍ എന്തിലും മാറ്റങ്ങള്‍
ഭൂമിയോ ചെറിയോരു പന്തായപോലെ
ചന്ദ്ര ഗ്രഹവും നമുക്കടുത്തായ പോലെ
മറുകര താണ്ടാന്‍ മണിക്കൂറു മാത്രം
സാഗരം പോലും നഗരങ്ങളാക്കും
ശൂന്യാകാശം പരീക്ഷണ ശാലകള്‍ ആക്കും
രാജ്യങ്ങളെല്ലാം മഹാ ശക്തികളാകും
നിമിഷങ്ങള്‍ കൊണ്ടു ഹനിക്കുന്ന ബോംബുകള്‍
എല്ലാം ആര്‍ജിച്ചു പൂജിക്കും രാജ്യങ്ങള്‍
കമ്പ്യൂട്ടര്‍ കൈകളില്‍ മൊബൈല്‍ പോലെ
കാണുന്നു കൈകളില്‍ ലോകത്തെയാകെ
കൈക്കുമ്പിളില്‍ ലോകം കണ്ണാടി പോലെ
മൊബൈല്‍ വെറും കളിപ്പാട്ടം പോലെ
ചാറ്റിങ്ങും ചീറ്റിങ്ങും പതിവു കാഴ്ച
കാണാം നമുക്കേവം നാളത്തെ ലോകം
രോഗങ്ങള്‍ മാറുന്നു ആയുസ്സ് കൂടുന്നു
രോഗികള്‍ സൌഖ്യം പ്രാപിക്കും വേഗം
സ്വയമോ പ്രതിരോധ ശക്തിയേ ഇല്ല
എങ്കിലും വൈദ്യന്മാര്‍ ആയുസ്സ് കൂട്ടും
എല്ലാം ചികിത്സതന്‍ നേട്ടങ്ങള്‍ മാത്രം
ഔഷദ വിദ്യതന്‍ സാങ്കേതികത്വം
വൈദ്യര്‍തന്‍ നേട്ടങ്ങള്‍ കൂടുന്നു നൂനം
രോഗികള്‍ ആശ്യാസം കൊള്ളുന്നു വെക്കം
കാശുള്ള കീശയോ കാലിയുമാകും
രാഷ്ട്രീയ നേതാക്കള്‍ കൊയ്യുന്നു ദ്രവ്യം
ദിനവും രജനിയും ജോലികള്‍ ചെയ്തു
കഷ്ടപ്പെടുന്നൊരു ജനജവര്ഗമപ്പോഴും
കാണും സ്വപ്‌നങ്ങള്‍ മനതാരിലപ്പോഴും
അഗതികള്‍, ആശ്രിതര്‍, ആലംബഹീനരും
ഭിക്ഷാന്‍ദേഹിയും, കൊടീശ്വര്‍ന്മാരും
പരപുരന്ജയ, പണ്ഡിത, പാമര
പത്രാസു കാട്ടും പാന്ഥനുമെല്ലാം
അന്നും ശയിക്കും ഇന്നത്തെ പോലെ
ലോകം ഗമിക്കും അപ്പോഴും മുന്നോട്ടു
ഭൂമിയോ ചെറിയോരു പന്തായപോലെ
ചന്ദ്ര ഗ്രഹവും നമുക്കടുത്തായ പോലെ
മറുകര താണ്ടാന്‍ മണിക്കൂറു മാത്രം
സാഗരം പോലും നഗരങ്ങളാക്കും
ശൂന്യാകാശം പരീക്ഷണ ശാലകള്‍ ആക്കും
രാജ്യങ്ങളെല്ലാം മഹാ ശക്തികളാകും
നിമിഷങ്ങള്‍ കൊണ്ടു ഹനിക്കുന്ന ബോംബുകള്‍
എല്ലാം ആര്‍ജിച്ചു പൂജിക്കും രാജ്യങ്ങള്‍
കമ്പ്യൂട്ടര്‍ കൈകളില്‍ മൊബൈല്‍ പോലെ
കാണുന്നു കൈകളില്‍ ലോകത്തെയാകെ
കൈക്കുമ്പിളില്‍ ലോകം കണ്ണാടി പോലെ
മൊബൈല്‍ വെറും കളിപ്പാട്ടം പോലെ
ചാറ്റിങ്ങും ചീറ്റിങ്ങും പതിവു കാഴ്ച
കാണാം നമുക്കേവം നാളത്തെ ലോകം
രോഗങ്ങള്‍ മാറുന്നു ആയുസ്സ് കൂടുന്നു
രോഗികള്‍ സൌഖ്യം പ്രാപിക്കും വേഗം
സ്വയമോ പ്രതിരോധ ശക്തിയേ ഇല്ല
എങ്കിലും വൈദ്യന്മാര്‍ ആയുസ്സ് കൂട്ടും
എല്ലാം ചികിത്സതന്‍ നേട്ടങ്ങള്‍ മാത്രം
ഔഷദ വിദ്യതന്‍ സാങ്കേതികത്വം
വൈദ്യര്‍തന്‍ നേട്ടങ്ങള്‍ കൂടുന്നു നൂനം
രോഗികള്‍ ആശ്യാസം കൊള്ളുന്നു വെക്കം
കാശുള്ള കീശയോ കാലിയുമാകും
രാഷ്ട്രീയ നേതാക്കള്‍ കൊയ്യുന്നു ദ്രവ്യം
ദിനവും രജനിയും ജോലികള്‍ ചെയ്തു
കഷ്ടപ്പെടുന്നൊരു ജനജവര്ഗമപ്പോഴും
കാണും സ്വപ്‌നങ്ങള്‍ മനതാരിലപ്പോഴും
അഗതികള്‍, ആശ്രിതര്‍, ആലംബഹീനരും
ഭിക്ഷാന്‍ദേഹിയും, കൊടീശ്വര്‍ന്മാരും
പരപുരന്ജയ, പണ്ഡിത, പാമര
പത്രാസു കാട്ടും പാന്ഥനുമെല്ലാം
അന്നും ശയിക്കും ഇന്നത്തെ പോലെ
ലോകം ഗമിക്കും അപ്പോഴും മുന്നോട്ടു
Monday, January 30, 2012
സൂര്യന്‍
വര്‍ഷങ്ങളായി കത്തുന്നു നിന്നിലെഊര്ജം മുഴുവന്‍ പ്രകാശിച്ചു കൊണ്ട്
വര്‍ഷങ്ങളായി കത്തുന്നു നിന്നിലെ
പ്രകാശം മുഴുവന്‍ മണ്ണിനു നല്‍കി
സൌരയൂഥത്തിന്‍ കേന്ദ്രത്തു നിന്നും
നല്‍കുന്നു കിരണങ്ങള്‍ ഗ്രഹങ്ങള്ക് നേരെ
എന്നും പ്രകാശം നല്‍കിയും നിന്നും
എന്നും ഊര്‍ജം ചരാ ചരങ്ങല്ക്
നല്‍കി നീ നില്കുന്നു, സ്വയം ഉരുകുന്നു
ജീവന്റെ നിലനില്പ് ഭൂമിക്കു നല്‍കി
സ്വയം എരിഞ്ഞു നീ മാതൃകയായി
നക്ഷത്ര വര്‍ഷങ്ങള്‍ക്കപ്പുറം നീ നിന്ന്
കാണുന്നു ഗ്രഹങ്ങള്‍ തന്‍ രോദനമെല്ലാം
എങ്കിലും ഞങ്ങളോ ആകാംഷയോട്
ചോദിച്ചു ഇനിയെത്ര വര്‍ഷങ്ങള്‍ നീ -
നിന്റെ ഊര്‍ജം പ്രകാശിച്ചു ഞങ്ങള്ക് നല്‍കും
നമ്മുടെ ജീവിതം സൂര്യനെ പോലെ
നന്മയില്‍ എരിഞ്ഞു ശൂന്യമായെങ്കില്‍
നല്‍കുന്നു അന്യര്‍ക് പ്രകാശം എങ്കില്‍
നാം തന്നെ നാം തന്നെ ഈശ്വരന്മാര്‍
Thursday, January 26, 2012
യുക്തിയും മുക്തിയും
യുക്തിയാം യവനികക്കുള്ളില്‍ തിളങ്ങുന്ന
മുക്തിയാം മാര്‍ഗങ്ങള്‍ എത്ര സുരക്ഷിതം
എങ്കിലും ചിന്ത തന്‍ യവനികക്കുള്ളിലോ
യുക്തിതന്‍ മാര്‍ഗങ്ങള്‍ നല്‍കില്ല മുക്തിയും
യുക്തിയും ശക്തിയും തല്ലില്‍ കലഹിച്ചു
കലഹപ്രിയരായ ജനതയെ സൃഷ്ടിച്ചു
കാണുവിന്‍ നമ്മുടെ മുക്തികിട്ടാ തതി
ദാരിദ്ര്യ ദുഃഖങ്ങള്‍ക്കറുതി വരുത്താനോ
ക്ഷണികമാം ജീവിത മുക്തിയെ നേടാനോ
സത്ഗുണ സമ്പത്തിന്‍ ശക്തിയെ നേടാനോ
രാജ്യത്തിന്‍ ഐശ്വര്യം കാത്തുരക്ഷിക്കാനോ
വ്യക്തിതന്‍ ജീവിത രക്ഷയെ നേടാനോ
യുക്തിമാര്‍ഗത്തിനു സാധിക്കുകില്ലെങ്കില്‍
മുക്തിതന്‍ മാര്‍ഗങ്ങള്‍ എത്ര അകലത്തില്‍
ഭാഗ്യ ദോഷങ്ങളെ പഴിചാരി നമ്മുടെ
കര്‍മത്തിന്‍ മണ്ഡലം ആകെ മറക്കുമ്പോള്‍
കര്‍മ ഫലത്തിന്‍ നിദാനം അറിയാതെ
കാണുന്നു നിഷ്ഫല യുക്തിയും മുക്തിയും
മുക്തിയാം മാര്‍ഗങ്ങള്‍ എത്ര സുരക്ഷിതം
എങ്കിലും ചിന്ത തന്‍ യവനികക്കുള്ളിലോ
യുക്തിതന്‍ മാര്‍ഗങ്ങള്‍ നല്‍കില്ല മുക്തിയും
യുക്തിയും ശക്തിയും തല്ലില്‍ കലഹിച്ചു
കലഹപ്രിയരായ ജനതയെ സൃഷ്ടിച്ചു
കാണുവിന്‍ നമ്മുടെ മുക്തികിട്ടാ തതി
ദാരിദ്ര്യ ദുഃഖങ്ങള്‍ക്കറുതി വരുത്താനോ
ക്ഷണികമാം ജീവിത മുക്തിയെ നേടാനോ
സത്ഗുണ സമ്പത്തിന്‍ ശക്തിയെ നേടാനോ
രാജ്യത്തിന്‍ ഐശ്വര്യം കാത്തുരക്ഷിക്കാനോ
വ്യക്തിതന്‍ ജീവിത രക്ഷയെ നേടാനോ
യുക്തിമാര്‍ഗത്തിനു സാധിക്കുകില്ലെങ്കില്‍
മുക്തിതന്‍ മാര്‍ഗങ്ങള്‍ എത്ര അകലത്തില്‍
ഭാഗ്യ ദോഷങ്ങളെ പഴിചാരി നമ്മുടെ
കര്‍മത്തിന്‍ മണ്ഡലം ആകെ മറക്കുമ്പോള്‍
കര്‍മ ഫലത്തിന്‍ നിദാനം അറിയാതെ
കാണുന്നു നിഷ്ഫല യുക്തിയും മുക്തിയും
Thursday, December 15, 2011
ജീവിതലഹരിയും വൃദ്ധരും
മോഹിക്കുന്നുവോ ഹരംകൊള്ളുന്ന ലഹരിയെ പിന്നെ
മോഹിക്കുന്നുവോ ഹന്ത
ശോകാഗ്നി വര്‍ഷത്തെ അകറ്റുവാന്‍ (2)
അനുഭവമാണെന്റെ ഗുരു
എന്ന് ചിന്തിച്ചു ഞാന്‍ (2)
ചിന്തിത മെന്തിതിലെന്നു ചിന്തിച്ചു
ജീവിതം തന്നൊരു ലഹരിയല്ലേയെന്നു
വര്‍ധിത മോഹത്തോഡല്ലലെ പുല്‍കി ഞാ-
നാകാംഷയോടങ്ങ് ദിവസങ്ങള്‍ എണ്ണവെ
കാണുന്നു ഞാനൊരു ദീനമുഖം തന്നി-
ലാവേശമെല്ലാം വൃധാവിലാക്കിക്കൊണ്ട്
ലഹരിയെ പുല്‍കാന്‍ മടിച്ചങ്ങു നിന്നു-
കൊണ്ടാ സോദരനെ തന്നെ
നോക്കി ഞാന്‍ നിന്നുപോയ്
കണ്ണുകള്‍ കുഴിയിലായ് ചുക്കി-
ചുളിഞ്ഞൊരു ചര്മത്തിലങ്ങിങ്ങു
കാണുന്നു വയസ്സിന്റെ പാതപോല്‍ വടുക്കളും
ഒട്ടിയ കവിളിനെ തഴുകുന്ന രോമത്തി-
ലങ്ങിങ്ങു കാര്മേഖ പടലത്തിലെന്ന പോല്‍
കാണുന്നു വെന്മേഖ രോമകൂപങ്ങളും
അസ്ഥികള്‍ കൊണ്ടുള്ള കൂട്ടിലാണെന്ന പോല്‍
ആ വയോ വൃദ്ധന്റെ ദീന ഭാവങ്ങളും (അസ്ഥി..)
കയ്യിനും കാലിനും ശക്തിയില്ലാ
മേയ്യാണെന്കിലോ മെല്ലിച്ചിരിക്കുന്നു
ആകുല ചിത്തനായ് നിന്നീടവേ
ആശോക നയനങ്ങള്‍ കണ്ണീര്‍ പൊഴിക്കുന്നു (2)
ഇന്നലെ നിന്നെ വളര്‍ത്തിയ മുത്തശ്ശന്‍
ഇന്നൊരു മൂലയില്‍ തെരുവിന്നോരത്താ-
രെയോ കാത്തുള്ള നില്പതു കണ്ടാ-
ലാരുടെ കണ്ണും നിറഞ്ഞുപോകും
അകലെയൊരു തെരുവിലൊരു വൃദ്ധക്കൂട്ടി-
നുള്ളിലൊരു മൂലക്കിരിക്കൊന്നൊരു വൃദ്ധ (2)
അല്ലലില്ലാതെ വളര്‍ത്തി തന്‍ മക്കളെ
അമ്മിഞ്ഞപ്പാലിന്‍ മധുരം കൊടുത്തവള്‍
അന്തിമ കാലത്തൊരത്താണി ആകാനായ്
നാലഞ്ചക്ഷരം ഓതിക്കൊടുത്തവള്‍
തന്മക്കളിന്നോ വലിയോരുദ്യോഗത്തില്‍
ഇന്നലകളെ ഓര്‍ക്കാന്‍ നെരോമില്ല
മക്കളെ സ്നേഹിച്ച അച്ഛനുമമ്മയും
വിസ്മരിക്കല്ലേ നീ ഒരുനാളും എങ്കിലും
ജീവിത യാത്രയില്‍ വിസ്മരിച്ചീടുന്നാ-
സ്നേഹത്തിന്‍ ആലയമാകും ഹൃദയത്തെ
വൃദ്ധസ്സദനം, സ്നേഹസ്സദനം, ഇങ്ങിനെ
എത്രയോ സുന്ദര സദനങ്ങള്‍
നാള്‍ക്കുനാള്‍ നമ്മുടെ നാട്ടില്‍ വരുന്നുണ്ട്
മൂകമായ് നമ്മുടെ വൃദ്ദരെ പാര്‍പ്പിക്കാന്‍
ജീവിത മോഹങ്ങളെല്ലാം ത്യജിച്ചിട്ടു
ജീവിത ലഹരിയില്‍ ജീവിച്ചു തീര്‍ക്കാനായ്
ജീവിതം അന്ന്യര്‍ക്ക് ദാനമായ് നല്‍കിയ
മഹാനുഭാവന്മാര്‍ കണ്ടോരു കാഴ്ചകള്‍ (2 )
എന്തിനും ഏതിനും ലഹിരിയെപുല്കിനാ-
മിന്നിന്റെ മാനവന്‍ ആയി കഴിഞ്ഞാലോ
ജീവിതമെന്നൊരു ലഹരിയുന്ടെന്നു നാം
ഓര്‍ക്കേണം ഹൃത്തില്‍ എന്നെന്നും നിര്‍ണയം
Sunday, December 4, 2011
മുല്ലപ്പെരു ദുരന്തം
കണ്ടില്ലേ ദുരന്തം വരുമാറുച്ചത്തില്‍
നമ്മുടെ പാറകള്‍ പൊട്ടുന്ന
ഭൂമി പിളര്‍ക്കുന്ന, ശബ്ദമല്ലേ അത്
നാടും വീടും ഭയന്ന് വിറയ്ക്കുന്ന
നാടിന്റെ ഭീഷണിയായി വളര്നോര്നൊരു
സങ്കര്‍ഷ ഭൂമി പോലുള്ളൊരു അണതന്നില്‍
വിള്ളലായ് കാണുന്ന ഭീഷണിയും നൂനം
നാനാ ജനവും നടുങ്ങുമാറുച്ചത്തില്‍
പെരുമ്പറ കൊട്ടി അറിയിച്ചിതെങ്കിലും
നമ്മുടെ അയല്‍വാസി ആയിഭരിക്കുന്ന
അങ്കന തലൈവിക്കറിയാമിതെങ്കിലും
കാണുന്നുമില്ല കേള്കുന്നുമില്ലഹോ !
ജല ജനനീ മകുടമായുള്ളൊരു
മുല്ലപ്പെരിയാറിന്‍ കണ്ണുനീരിന്‍ കഥ
ദുരന്ത സാഗരമാകാതിരിക്കാനായ്
മേലാളന്‍മാരുടെ കണ്ണ് തുറക്കാനായ്
നാടിന്റെ നന്മയെ കാത്തുരക്ഷിക്കാനായ്
കൂട്ടരേ നമ്മുക്ക് കൂട്ടമായെത്നിക്കാം
Subscribe to:
Comments (Atom)