എന്റെ ജീവിത വീധിയിലെപ്പോഴോ
കണ്ടു ഞാനൊരു മാന്‍പേടയെ തവ
സൂര്യ തേജസ്സിന് മുഖവും തമസിനെ
ശൂന്യമാക്കും ഹൃദയത്തിന് വിശാലമാം
ഭാഷകൊന്ടെന്റെ ഹൃദയം കവര്നവള്
സ്നേഹത്തിന് ഭാഷയെന്നെ പഠിപ്പിച്ച
സ്നേഹിതേ നിന്നെ മറക്കില്ലൊരിക്കലും
ഭാസുര ശക്തിയാല്‍ അംഗ ലാവണ്യവും
അക്ഷികള്‍ രണ്ടിലും സ്നേഹശരങ്ങളും
ചഞ്ചല മാനസം ആയിരുന്നെങ്കിലും
മാനസ വീഥിയില്‍ കാത്തിരുന്നെന്നും
ജീവിതം സ്വപ്നങ്ങളായുള്ള നേരത്തും
ആയിരമായിരം കഥകള്‍ പറഞ്ഞതും
ഓര്‍ത്തു പൊകുന്നൂ ഈ മര്ത്യനിപ്പോഴും
ഏതൊരു നാളില്‍ മനസ് തിരിഞ്ഞതും
ഏതൊരു നാളില്‍ സ്നേഹം കുറഞ്ഞതും
ഓര്‍ത്തു പോകുന്നൂ ഇടക്കക്കിടകീ മര്ത്യന്
ആ നിമിഷങ്ങളില്‍ സ്വപ്നങ്ങള്‍ തകര്നതും
നിദാനമെന്തെന്നു ചോദിച്ചപ്പോള്‍ പ്രിയേ
പിരിയുകാനെന്നു സൂചനകള്‍ നല്കി
സാഹചര്യത്തിന്റെ പ്രേരണകള്‍ കൊണ്ട്
എല്ലാം നശിച്ചെന്നു ഞാനെന്റെ ഹൃദയത്തില്‍
യാമങ്ങള്‍ ഓരോന്ന് എണ്ണി എണ്ണികൊണ്ട്
സംസാര വീഥിയില്‍ വിങ്ങി വിങ്ങിക്കൊണ്ട്
എല്ല്ലാം മറക്കാന്‍ ശ്രമിച്ചങ്ങിരിക്കവേ
ഞാനെന്റെ കൌമാര യവ്വന കാലത്ത്
കാട്ടിയതോക്കെയും ചാപല്യം ആണെന്ന്
കാണുന്നു ഹൃദയമാം അന്ധരങ്ങതില് ഞാന്‍
എങ്കിലും ഞാനോര്‍ത്തു പോകുന്നു ആ നല്ല
കടമിഴിയുല്ലോരു മാന്‍പേടയെ നിത്യം
അങ്കനമാരുടെ ചാപല്യമേവം പോല്‍
അങ്കനമാരുണ്ട് ആവോളം ധരിത്രിയില്‍
ചിന്തിച്ചു പോകും ചിലപ്പോള്‍ നമുക്കുള്ള
ചിന്തകള്‍ ഏവം പ്രണയത്തില്‍ പാടില്ല
എങ്കിലും പ്രണയിച്ചു പോകുന്നു മാനവന്