ഞാനൊരു പാമരനാരുന്ന കാലം
തെരുവിലൊരു യാജകനാരുന്ന കാലം
എന്‍ചിത്തം എന്നില്‍ ദുഖിച്ച കാലം
ആശിച്ചു നല്ലോരു ഭാവിക്കു വേണ്ടി
ആശകള്‍ ഓരോന്ന് പൂവണിഞ്ഞപ്പോള്‍
ആരാമം എന്തെന്നെറിഞ്ഞു ദിനംതോറും
ജോലിയും വീടും സുഹ്രിതുക്കലുമൊക്കെ
ആവോളം ആര്‍ജിച്ചു ജീവിത പാതയില്‍
എങ്കിലും തൃപ്തി വന്നില്ലെന്റെ ഹൃത്തില്‍
ഒരു കാര്‍ എങ്കിലും ഉണ്ടായിരുന്നെങ്കില്‍
ഒരു ഫ്ലാറ്റ് എങ്കിലും ഉണ്ടായിരുന്നെങ്കില്‍
പരിശ്രമം കൊണ്ട് നേടി അവയെല്ലാം
എങ്കിലും തൃപ്തി വന്നില്ലെന്റെ ഹൃത്തില്‍
കാറൊരു ബെന്‍സ് ആയിരുന്നെങ്കില്‍
ഫ്ലാറ്റൊരു ബംഗ്ലാവ് ആയിരുന്നെങ്കില്‍
പരിശ്രമം കൊണ്ട് നേടി അവയെല്ലാം
എങ്കിലും തൃപ്തി വന്നില്ലെന്റെ ഹൃത്തില്‍
സ്ഥലവും പണവും പ്രശസ്തിയും കൂടി
നേടണം നന്നായി നാടുകാര്കിടയില്
പരിശ്രമം കൊണ്ട് നേടി അവയെല്ലാം
എങ്കിലും തൃപ്തി വന്നില്ലെന്റെ ഹൃത്തില്‍
കൊടീശ്വരന്മാര്കിടയില് ഞാന്‍ വെറുമൊരു
കീടമാണല്ലോ ഹാ കഷ്ടമെന്നോര്തോര്ത്തു
കോടികള്‍ നേടി ഞാന്‍ അവസാന നാളില്‍
എങ്കിലും തൃപ്തി വരാതൊരു നാളില്‍
ശാരീര ശക്തികള്‍ ക്ഷയിച്ചൊരു നാളില്‍
നേടാനായില്ല പണമോ പ്രശസ്തിയോ
ഒടുവില്‍ ഞാനറിയുന്നു ആശകള്‍ മരിക്കില്ല
Sunday, May 15, 2011
കരയുന്നവര്‍ ചിരിക്കും
ജീവിതമെന്നൊരു സത്യമുണ്ടെങ്കില്‍ ഈ
ജീവിത ദുഖവും സത്യമാണെന്ന് നാം
മനസിലാക്കുന്നൊരു കാലം വരുംബോളീ
മനുഷ്യായുസും പകുതിയായി തീരുന്നതും
ദുഖങ്ങള്‍ പക്ഷെ ശാശ്വതമല്ലെന്നു നാം
അന്തരങ്ങതില്‍ മനസിലാക്കിക്കൊണ്ടു
കാലമേ നിന്റെ കരുണക്കായുല്ലൊരു
കാലം വിദൂരത്തില്‍ അല്ലെന്നതോര്കുക
ഒരുനേരം ഭക്ഷിച്ചു പശിയടക്കുന്നോരും
നാലുനേരങ്ങളില്‍ പശിയടക്കുന്നോരും
ദുഖങ്ങള്‍ അനുഭവിക്കുന്നെന്ന സത്യവും
കാണുന്നു മര്‍ത്യര്‍ അന്തരങ്ങങ്ങളില്‍
എവിടെയോ നിന്ന് നാം വന്നു ഇഹത്തില്‍
എവിടെയോ പോകുന്നു ആരുമറിയാതെ
എവിടെയാണെങ്കിലും എകരായിതന്നെയും
ഏവം ചലിക്കുന്നു ജനന മരണങ്ങളും
ഒരുദിനം അഖിലാണ്ട ധുഖങ്ങളില്ലാത്ത
ഒരുദിനം അവിരാമ ആനന്ദയാമത്തില്
ആര്തുല്ലസിച്ചൊരു ആനന്ടവേളയില്
കരയുനോരാത്മാവ് ചിരിക്കുമെന്നോര്കുക
ജീവിത ദുഖവും സത്യമാണെന്ന് നാം
മനസിലാക്കുന്നൊരു കാലം വരുംബോളീ
മനുഷ്യായുസും പകുതിയായി തീരുന്നതും
ദുഖങ്ങള്‍ പക്ഷെ ശാശ്വതമല്ലെന്നു നാം
അന്തരങ്ങതില്‍ മനസിലാക്കിക്കൊണ്ടു
കാലമേ നിന്റെ കരുണക്കായുല്ലൊരു
കാലം വിദൂരത്തില്‍ അല്ലെന്നതോര്കുക
ഒരുനേരം ഭക്ഷിച്ചു പശിയടക്കുന്നോരും
നാലുനേരങ്ങളില്‍ പശിയടക്കുന്നോരും
ദുഖങ്ങള്‍ അനുഭവിക്കുന്നെന്ന സത്യവും
കാണുന്നു മര്‍ത്യര്‍ അന്തരങ്ങങ്ങളില്‍
എവിടെയോ നിന്ന് നാം വന്നു ഇഹത്തില്‍
എവിടെയോ പോകുന്നു ആരുമറിയാതെ
എവിടെയാണെങ്കിലും എകരായിതന്നെയും
ഏവം ചലിക്കുന്നു ജനന മരണങ്ങളും
ഒരുദിനം അഖിലാണ്ട ധുഖങ്ങളില്ലാത്ത
ഒരുദിനം അവിരാമ ആനന്ദയാമത്തില്
ആര്തുല്ലസിച്ചൊരു ആനന്ടവേളയില്
കരയുനോരാത്മാവ് ചിരിക്കുമെന്നോര്കുക
Subscribe to:
Posts (Atom)