Monday, April 23, 2012
ബധിരസുന്ദരി
Thursday, April 12, 2012
വിഷുദിനം
നീല വാനിന്‍ വിഷുവല്‍സ്ഥിതിയില്‍
നിര്‍മല മോഹന മനസ്സിനുള്ളില്‍
നിര്‍മലമായൊരു, കണിമലരായൊരു
നവമാം നിര്‍വൃതി നല്‍കിക്കൊണ്ടൊരു
വിഷുദിനമങ്ങിനെ വരവായി
ആശകളായിരമലരായി നമ്മുടെ
മലയാളത്തിന്‍ തീരത്തൊരുദിന -
ശാഖകളായൊരു കൊന്നമരത്തില്‍
പൂക്കള്‍ നിറഞ്ഞൊരു പൂങ്കാവനവും
കണികാണുന്ന മനസ്സിന്നൊരുദിന-
ശ്രുഭദിനമവികലമായിട്ടൊരു ശുഭ-
ശുദ്ധി വരുത്തിയെടുക്കാനൊരുഗുണ-
ശുഭ ചിന്തകളില്‍ മുഴികിക്കൊണ്ടൊരു
ശുഭ വസ്ത്രത്തിനുള്ളില്‍ പുതിയൊരു
മനസായുഷസ്സില്‍ കണികാണാനൊരു
ഫലവര്‍ഗങ്ങള്‍, പണവും മേമ്പൊടി
കൊന്നപ്പൂക്കള്‍ ആവലിയായും
സദ്യക്കാണേല്‍ ഗുണവും കൂടിയ
വിഷുവെന്നൊരു ദിനമാഘോഷിക്കാന്‍
നമ്മള്‍ താല്‍പരരാണെന്നറിയുക
പക്ഷികളങ്ങിനെ പാടത്തൊരുദിന-
മുല്ലാസത്തിന്‍ സല്ലാപത്തോ -
ഡാറാട്ടിന്റെ അകമ്പടിപോലൊരു -
നല്ല വെളിച്ചത്താടിപ്പാടി ചലപില -
കൂട്ടി പാടി പാറി നടന്നൊരുദിനവും
ഉത്സവ സമയമതെല്ലായിടവും
ഉണ്മയിലുള്ളോരുന്മാദത്തില്‍
ഉല്‍സാഹത്തിനുമില്ലോരളവും
കൊയ്ത്തിന്‍ പാട്ടും കറ്റക്കെട്ടും
നെല്ലിന്‍മെതിയുടെ നല്ലൊരുദിനവും
കൈനീട്ടത്തിന്നായൊരു ദിനവും
കാഴ്ചയിലാദ്യം പണവും കണ്ടാല്‍
ഒപ്പമൊരീശ്വര രൂപം കണ്ടാല്‍
എന്നും നന്‍മകളാശക്കൊപ്പം
വാഴും നമ്മുടെ വിശ്വാസത്തില്‍
നിര്‍മലചിന്തയിലുള്ളോരു മനവും
ഇന്ദ്രിയ സംസ്കരണത്തിന്‍ വഴിയും
നമ്മള്‍ കാക്കുന്നൊരുനാളാകണം
വിഷുദിനമെന്നതുമറിയുക നമ്മള്‍
Monday, April 9, 2012
ഇഷ്ട ഗാനം
ഒരു നല്ലഗാനം മനസ്സിന്റെ സീമയില്‍
ഒരു രാവില്‍ കേട്ടങ്ങുനര്‍ന്നങ്ങിരുന്നു ഞാന്‍
ആ ഗാനമാരാഗമാനന്ദമേകുന്ന
പല്ലവപ്പരിശോഭയെന്നെന്നുമോര്‍ക്കുന്നു (2 )
ഒരു നല്ല ഭാവം മനസ്സിന്റെ ശാന്തിയില്‍
ഒരുമാത്രയെന്നും സ്മ്രിതിയില്‍ കുറിച്ചു ഞാന്‍
എവിടെയോ പോയിമറഞോരു വാസന്തം
എവിടെയോ പോയിമറഞോരു സൌഭാഗ്യ-
കാലത്തെ ഓര്മിക്കുമാറുള്ള ഭാവങ്ങള്‍
ഓര്‍മതന്‍ചെപ്പു തുറന്നങ്ങു കണ്ടു ഞാന്‍
ചെറുദുഃഖമെന്നും മനസ്സില്‍ മദിക്കുമ്പോള്‍
ഒരു ലതയായി നീ ശിരസ്സില്‍ കുളിര്മയായ്
ഒരു ദീര്‍ഖ നിശ്വാസത്തേരില്‍ ഗമിക്കുമ്പോള്‍
ഒരു മന്ദമാരുത സ്പര്‍ശമായ്ത്തഴുകി നീ
ഒരുനല്ല മാകന്ദക്കനിയുടെ സത്തായി
മധുരിക്കും ഗാനങ്ങള്‍ മനസ്സില്‍ പതിയുമ്പോള്‍
എന്നിഷ്ട രാഗങ്ങളെന്നില്‍ ലയിക്കുന്നു
ഒരു നല്ല ഗാനം ഒഴുകിയിങ്ങെത്തുമ്പോള്‍
എന്നുമാഗാനത്തിന്‍ ആനന്ദലഹരിയില്‍
എന്‍മനമെന്നെന്നും കോള്‍മയിര്‍ കൊള്ളുന്നു
രാഗങ്ങളെന്തൊക്കെ ഗാനത്തിന്‍ ഭൂഷണ-
മായിത്തുടരുന്നു ഇന്നുമീ ഭൂമിയില്‍
എന്കിലുമാ പൂര്‍വ ഗാനത്തിന്‍ രാഗങ്ങള്‍
എന്നുമീ മര്‍ത്ത്യന്റെ ശിരസ്സിന്നു ഭൂഷണം
ഏതോ പ്രശാന്തമാം പുഴതന്‍ പുളിനത്തില്‍
ഏതോ നിതാന്തമാം അനര്‍ഗ്ഗള പരിമളം
എന്നുമീ ശിരസ്സിന്നു നിര്‍വൃതിദായകം
ഒരു നല്ല പല്ലവി കര്‍ണത്തിലാനന്ദ-
മേകുന്നൊരാ നല്ല ചരണാവലികളും
പണ്ടത്തെ പാട്ടിന്റെ ഈണവും താളവും
പണ്ടത്തെ ആ നല്ല അര്‍ത്ഥതലങ്ങളും
ആ നല്ല സ്വാധീനമുള്ളോരു ഗാനങ്ങള്‍
അനശ്വര ഗാനങ്ങളായിന്നും വാഴുന്നു
തമസ്സിലേക്കെന്നും പ്രകാശം വിതറുവാന്‍
താപത്തെ വര്ജിച്ചു ശീതീകരിച്ചിടാന്‍
രോഗത്തെ മാറ്റുന്ന ഔഷധമാകുവാന്‍
സംഗീതസാന്ദ്രമാം നിശയില്‍ ലയിക്കുക
രാഗത്തിന്‍ സൌന്ദര്യം മനസ്സില്‍ വരിക്കുക
ഒരു നല്ല ഗാനം മനസ്സിന്റെ സീമയില്‍ .....