Tuesday, June 14, 2011

മഴയും ബാല്യവും


എന്നും മഴതന്‍ താളം കണ്ടൊരു ബാല്യം
എന്നെന്നും കുളിര്‍മഴ പെയ്തൊരു ബാല്യം
സുഖമുള്ള നനവുള്ള നയനങ്ങളോടെ ഞാന്‍
മഴയില്‍ കുളിച്ചോന്നു തോര്തിയ കാലം

എന്നെന്നും ഓര്‍മയില്‍ നിറയുന്ന കാലം
എന്നെന്നും കാണാന്‍ കൊതിച്ചൊരു മഴയില്‍
എന്മാനസം സംഗീത താളമായിതീരുന്നു
എന്‍ നയനങ്ങള്‍ നിറയുന്നു കുളിരില്‍

പാടങ്ങള്‍ തോറും ചുറ്റിയടിച്ചു
കുടചൂടി കുളിര്ചൂടി വരമ്പിലൂടെ
കൂട്ടുകാര്കൊപ്പം കറങ്ങിയ കാലം
കണ്ടു മഴവില്ലിന്‍ ഏഴു നിറങ്ങള്‍

മഴവെള്ളം നിറഞ്ഞങ്ങു പറമ്പിലെല്ലാം
മാനം ഇരുന്ടങ്ങു കുമിഞ്ഞു കൂടി
മാനസം നിറഞ്ഞങ്ങു മഴവില്ല് പോലെ
ഒരു മന്ദ മാരുതന്‍ തഴുകി തഴുകി

മഴ പെയ്തു പെയ്തു മനം കുളിര്‍ത്തു
മണ്ണില്‍ മഴവെള്ളം അലിഞ്ഞിറങ്ങി
മഴവെള്ളം കൊണ്ട് വയല്‍ നിറഞ്ഞു
മഴവെള്ളം നിറഞ്ഞു പറമ്പില്‍ പോലും

എന്നും മഴക്കാലം മമ മാമ്പഴക്കാലം
എന്നും മഴക്കാലം കുളിരിന്റെ കാലം
ഇന്നും ഓര്‍കുന്നു ഹാ ഗൃഹാതുരത്വം
ഇന്നുമെന്‍ ബാല്യമാം സുവര്‍ണകാലം

Sunday, June 12, 2011

ദൈവത്തിനു വേണ്ടത്

മര്‍ത്യന് പാരില്‍ ദൈവമുന്ടെന്തിനും
ദൈവതിനാനെങ്കില്‍ മര്ത്യനുന്ടെതിനും
സ്വര്‍ണം മരതകം വൈടൂര്യം പിന്നെ
പണവും യഥേഷ്ടം നല്‍കുന്നുണ്ട് ഈശന്

എല്ലാം തികഞ്ഞവന്‍ ഏറ്റം ധനികനും
ആയുള്ള തമ്പുരാന്‍ ആണെന്നിരിക്കിലും
മര്‍ത്യന്‍ കൊടുക്കുന്നു ആവോളം ദ്രവ്യവും
ആവശ്യതിനപ്പുറം ആണെന്നിരിക്കിലും

എതൊരു ആരാധനാലയം കണ്ടാലും
തൊഴുതു മടങ്ങുന്നു മനുഷ്യന്‍ ഭക്തിയില്‍
ഏതു നവ നവ സ്ഥലങ്ങളില്‍ പോയാലും
തിരയുന്നു ആരാധനാലയം എവിടുന്ന്

പ്രാര്‍ഥന ചൊല്ലി ഉണര്‍ത്തുന്നു ദൈവത്തെ
പണങ്ങള്‍ കൊടുത്തു മയക്കുന്നു ദൈവത്തെ
സ്വാര്‍ത്ഥ ലാഭത്തിനു വളയ്കുന്നു ദൈവത്തെ
പണമുള്ള വീടിലാനേറ്റം തരികിട

പ്രാര്‍ത്ഥന ചൊല്ലുമ്പോള്‍ പോലും സ്വാര്‍ത്ഥത
എന്നെ രക്ഷിക്കുക ഞങ്ങളെ രക്ഷിക്കുക
എല്ലാം ഭദ്രമായി തീര്കണേ ദൈവമേ
എല്ലാം ഞങ്ങള്ക് നല്‍കണേ ദൈവമേ

ദൈവ സങ്കല്‍പം ഏവര്‍ക്കും വിഭിന്നങ്ങള്‍
ദൈവത്തിന്‍ അസ്ഥിത്വം ഏവര്‍ക്കും വിഭിന്നങ്ങള്‍
ദൈവത്തെ കാണുന്നതാരാണീ ലോകത്തില്‍
ആരും അറിയുന്നില്ലീശന്റെ താല്പര്യം

ദൈവത്തിനെന്തിനാണീ പണവും പ്രസാദവും
ദൈവത്തിനെന്തിനാണീ ആടയാഭരണങ്ങള്‍
കൊടുക്കൂ ഏവം ദരിദ്ര ജനങ്ങള്‍ക്
കൊടുക്കൂ ഏവം പട്ടിണി പാവങ്ങള്‍ക്

സ്നേഹം ഇല്ലെങ്കില്‍ ദൈവമില്ലെവിടെയും
സ്നേഹം ഇല്ലെങ്കില്‍ എന്തിനാണ് ആരാധന
സ്നേഹത്തില്‍ വര്‍ത്തിക്കുക സഹജീവിയോടു നാം
ദൈവം ആശിക്കുന്നീ സ്നേഹം പകരുവാന്‍

വാടി തളര്ന്ന മുഖങ്ങള്‍ നാം കാണുമ്പോള്‍
വേദന സഹിക്കും മുഖങ്ങള്‍ നാം കാണുമ്പോള്‍
രോഗഗ്രസ്തമാം ജീവന്‍ നാം കാണുമ്പോള്‍
ആലംബഹീനമാം ജീവിതം കാണുമ്പോള്‍
പട്ടിണി സഹിക്കുന്ന ജീവിതം കാണുമ്പോള്‍
കണ്ണുനീരില്‍ ജീവിതം നനയുമ്പോള്‍
കാണുക നാം ദൈവത്തിന്‍ സാന്നിധ്യം