Tuesday, June 14, 2011
മഴയും ബാല്യവും
എന്നും മഴതന്‍ താളം കണ്ടൊരു ബാല്യം
എന്നെന്നും കുളിര്‍മഴ പെയ്തൊരു ബാല്യം
സുഖമുള്ള നനവുള്ള നയനങ്ങളോടെ ഞാന്‍
മഴയില്‍ കുളിച്ചോന്നു തോര്തിയ കാലം
എന്നെന്നും ഓര്‍മയില്‍ നിറയുന്ന കാലം
എന്നെന്നും കാണാന്‍ കൊതിച്ചൊരു മഴയില്‍
എന്മാനസം സംഗീത താളമായിതീരുന്നു
എന്‍ നയനങ്ങള്‍ നിറയുന്നു കുളിരില്‍
പാടങ്ങള്‍ തോറും ചുറ്റിയടിച്ചു
കുടചൂടി കുളിര്ചൂടി വരമ്പിലൂടെ
കൂട്ടുകാര്കൊപ്പം കറങ്ങിയ കാലം
കണ്ടു മഴവില്ലിന്‍ ഏഴു നിറങ്ങള്‍
മഴവെള്ളം നിറഞ്ഞങ്ങു പറമ്പിലെല്ലാം
മാനം ഇരുന്ടങ്ങു കുമിഞ്ഞു കൂടി
മാനസം നിറഞ്ഞങ്ങു മഴവില്ല് പോലെ
ഒരു മന്ദ മാരുതന്‍ തഴുകി തഴുകി
മഴ പെയ്തു പെയ്തു മനം കുളിര്‍ത്തു
മണ്ണില്‍ മഴവെള്ളം അലിഞ്ഞിറങ്ങി
മഴവെള്ളം കൊണ്ട് വയല്‍ നിറഞ്ഞു
മഴവെള്ളം നിറഞ്ഞു പറമ്പില്‍ പോലും
എന്നും മഴക്കാലം മമ മാമ്പഴക്കാലം
എന്നും മഴക്കാലം കുളിരിന്റെ കാലം
ഇന്നും ഓര്‍കുന്നു ഹാ ഗൃഹാതുരത്വം
ഇന്നുമെന്‍ ബാല്യമാം സുവര്‍ണകാലം
Subscribe to:
Post Comments (Atom)
നല്ല ശ്രമം മാഷേ. വരികളും കൊള്ളാം
ReplyDelete‘മഴ’യുടെ ആവര്‍ത്തനം വിരസതയുണ്ടാക്കുന്നെന്ന് തോന്നി
ആശംസകള്‍ :)
ഇന്നത്തെ പിള്ളാര്‍ക്ക് മഴ തലയില്‍ വീണാല്‍ അപ്പം പനിയാ..:))
ReplyDeleteഹായ് ചെറുത്,
ReplyDelete"മഴ" എന്നത് ആവര്‍ത്തനം ഉണ്ട്. പക്ഷെ പരമ്പരാഗത കവിതയുടെ ഒരു പ്രത്യേകതയാണ് വരികളുടെയും വാക്കുകളുടെയും ആവര്‍ത്തനം. വേണമെങ്കില്‍ മാറ്റാനും സാധിക്കും.
വായിച്ചതിനും അഭിപ്രായത്തിനും നന്ദി.
ഹായ് മാറുന്ന മലയാളി,
ശരിയാണ് ഇപ്പോഴത്തെ പിള്ളേര്‍ മഴ നനയാരില്ല. നനഞ്ഞാല്‍ പ്രശ്നമാകും.
വായിച്ചതിനും അഭിപ്രായത്തിനും നന്ദി.