Tuesday, September 27, 2011

ജീവിതം ഒരു കഠിന യാത്ര


അനതിവിദൂര വിശാല വഴിയാം
അകലേക്കുള്ളോരതിക വിശാലത
അതിലേക്കുള്ളൊരു യത്നം ജീവിതം
അതിമോഹന മിഹ സത്യം ജീവിതം

കഠിന കഠോര മുഴു നീളന്‍ വഴി
കാലം നമ്മുടെ ജീവിത യാത്രയില്‍
കാണിക്കുന്നൂ കല്ലോലിനി പോല്‍
കാഴ്ച്ചകള്‍ പക്ഷെ അതിദൂരത്തില്‍

സന്മാര്‍ഗത്തിന്‍ ‍പാതയൊരുക്കാന്‍
സദ്ഗുണ സമ്പത്താര്‍ജിക്കുക നാം
സത്യത്തിന്‍ മുഖമതി കഠിനം ഗുണ
വാന്മാരാകുക ജീവിത വഴിയില്‍

മാനവ ജീവിത സങ്കല്പത്തില്‍
മധുരം നല്‍കുക സ്നേഹത്തില്‍ നാം
മായികമല്ലോ ഇഹ ജീവിതവും
ശാശ്വതമാണഖിലേശന്‍ വഴികള്‍

മുള്ളുകള്‍ നിറയും വഴികള്‍ നീളെ
കുഴികള്‍ നീളെ നിറയും ചുഴിയും
കാണാക്കാഴ്ചകള്‍ കാണും നേരം
കരളിലൊരതിരു കവിഞ്ഞ ദുഃഖം

കാണാച്ചുഴിയില്‍ പെട്ടുഴലുമ്പോള്‍
അനുഭവ, വിവേക മാര്‍ഗത്തില്‍ നാം
കാണുക രക്ഷക്കുള്ളോരതിരുകള്‍
കാണുക ജീവിത ജീവന വഴികള്‍

നെടുനീളന്‍ വഴി കാണുമ്പോള്‍ നാം
നേടുക ധൈരപ്പടവാള്‍ മനസ്സില്‍
ധ്യാനിച്ചീടുക ധൈര്യം നേടാന്‍
കാണും സ്വാസ്ഥ്യം കാഠിന്യത്തില്‍

Wednesday, September 21, 2011

ഉണ്ണിയേശുവിന്റെ പിറവി


ലോകൈക നാധനാം ഉണ്ണിയേശുവേ
കാലിത്തൊഴുത്തില്‍ ജനിച്ചവനെ
അഭയം തിരക്കി നീ വന്നു ഇഹത്തില്‍
മര്‍ത്ത്യന്റെ പാപം ചുമലിലേടാന്‍‍

അന്ധകാരത്തിന്റെ നെറുകയില്‍ വന്നു
അക്ഷയ പാത്രമായി ജ്യോതിയായി നീ
ആലംബ ഹീനര്‍ക്ക് അത്താണിയായുള്ള
ആശ്വാസ രൂപമേ ഉണ്ണി മിശിഹായേ

എന്നെന്നും അകതാരില്‍ ആശിച്ചിരുന്നു
പാപിയാമെന്നിലും വന്നിരുന്നെങ്കില്‍
മുട്ടി വിളിചെന്റെ ഉള്ളില്‍ വരാനായി
കേട്ടില്ല കണ്ടില്ല തെജോമയനെ ഞാന്‍

ഒരുതരി തിരിയായി വരുമെന്ന് നിരുവിച്ചു
മനതാരില്‍ എന്നും ഞാന്‍ കാത്തിരുന്നു
ഒടുവില്‍ നീയെത്തിയീ പാപിയാമെന്നിലും
ക്രിസ്മസ് ദിനത്തിലാണെന്നു മാത്രം

ഉണ്ണി മിശിഹാതന്‍ ജനനം നടന്നപ്പോള്‍
എന്‍ ഹൃത്തം ആനന്ദിചാഹ്ലാദിച്ചു
മനമുരുകി മതിവുരികി ദുഖിച്ച നാളെല്ലാം
എവിടെയോ പോയി മറഞ്ഞുവല്ലോ

ഓരോരോ ക്രിസ്മസ് വന്നടുക്കുമ്പോഴും
ഒരുക്കിടേണം നാം ഹൃദയത്തിനെ
അതിനായി ഉണ്ണിതന്‍ മാതാവിന്‍ കാരുണ്യം
യാചിക്കേണം നാം അനുതാപത്താല്‍

Thursday, September 15, 2011

പഞ്ച വര്ണതത്ത കണ്ട നാട്


പാടം വിളഞ്ഞൊരു വേനലിന്‍ കാലം
പാടി പറന്നൊരു പഞ്ചവര്‍ണ തത്ത
പാകത്തില്‍ ഉള്ളൊരു നെല്‍കതിര്‍ തിന്നാനായ്
പാടം മുഴുവന്‍ അലഞ്ഞു തിരിഞ്ഞു പോല്‍
പച്ച നെല്പാടങ്ങള്‍ വിളഞ്ഞങ്ങു നില്കിലും
കാണുന്നില്ല നല്‍ കതിരിന്റെ കൂട്ടങ്ങള്‍
പാടങ്ങള്‍ എല്ലാം കോന്ഗ്രീറ്റ് കാടായി
പാടങ്ങള്‍ പാതി റോഡാക്കി തീര്‍ത്തിട്ട്
കാടുകള്‍ പാടെ വെട്ടിതെളിച്ചിട്ടു നമ്മുടെ
നാട്ടില്‍ ഹരിതക കാന്തി കുറയുമ്പോള്‍
പ്രൌടമാം നൌകയില്‍ കൊട്ടാര വീടുകള്‍
കോടീശ്വരന്മാരുടെ ഒഴുകുന്ന കൊട്ടാരം
കോടികള്‍ ചിലവിട്ടു പണിഞ്ഞതിനുള്ളിലോ
സുഖലോലുപന്മാര്‍ ആരാമം ചെയ്യുമ്പോള്‍
നിര്‍മല ജലമാം കായല്‍ തന്‍ ഹൃദയത്തില്‍
വീഴുന്നു കാഷ്ടങ്ങള്‍ വിഷജല സ്സ്മ്മിസ്രം
എന്ടോസല്ഫാന്‍ വിഷവായു തിന്നു തി
ന്നെത്ര ജനങ്ങള്‍ കണ്ണീരും കയ്യുമായി
ഓരോ ദിനവും പെരുകുന്നു രോഗികള്‍
കണ്ണ് കാണാത്തവര്‍, കൈ ശോഷിച്ചവര്‍
ബുദ്ധിമാന്ധ്യതാല്‍ ജനിച്ചൊരു പാവത്തിന്‍
ശിഷ്ട ജീവിതം ഹാ! എന്തെന്തു കഷ്ടത്തില്‍
എന്ടോസല്‍ഫാന്റെ ഇരകള്‍ നിര്‍ണയം
രാഷ്ട്രീയ കോമരം ചെയ്യുന്നു തന്നിഷ്ടം
സമ്പത്ത് കാണുമ്പോള്‍ എന്തും ത്യജിക്കുന്ന
ജീവിതം തങ്ങള്‍ നയിക്കുന്നു നിസ്വാര്ധരായ്!!

എന്‍ തത്ത പാടും പഴങ്കഥ കേട്ട് കേട്ടാ
നന്ദ കണ്ണീര്‍ കൊഴിഞ്ഞല്ലോ ഹൃദയത്തില്‍
പാടം മുഴുവന്‍ നെല്‍കതിര്‍ കൊണ്ടന്നു
പാകത്തില്‍ പാടേ നിറഞ്ഞ വയലുകള്‍
ആവോളം തത്തകള്‍ തിന്നു കതിരുകള്‍
വൃക്ഷ ലതാതികള്‍ തിങ്ങി നിറഞ്ഞങ്ങു
വൃദ്ധിയില്‍ നാടിന്റെ ഹൃദയം കവര്നല്ലോ
അധ്വാനിക്കും ജനങ്ങളാണ് എവിടെയും
നിസ്സ്വാര്ധ രാഷ്ട്രീയം കുറഞ്ഞൊരു നാട്ടില്‍
നിത്യമാം നന്മയ്ക് വേണ്ടി പൊരുതുമ്പോള്‍
കേവലം നിസ്സാര കള്ളങ്ങള്‍ മാത്രമേ
ഉണ്ടായിരുന്നുള്ളൂ പണ്ടുകാലെത്തെന്നു
ചിന്തിച്ചു ചിന്തിച്ചു കൌതുകതോടങ്ങ്‌
നിര്‍മല നീര്‍ച്ചാലില്‍ പോയി കുളിച്ചു ഞാന്‍