Wednesday, September 21, 2011

ഉണ്ണിയേശുവിന്റെ പിറവി


ലോകൈക നാധനാം ഉണ്ണിയേശുവേ
കാലിത്തൊഴുത്തില്‍ ജനിച്ചവനെ
അഭയം തിരക്കി നീ വന്നു ഇഹത്തില്‍
മര്‍ത്ത്യന്റെ പാപം ചുമലിലേടാന്‍‍

അന്ധകാരത്തിന്റെ നെറുകയില്‍ വന്നു
അക്ഷയ പാത്രമായി ജ്യോതിയായി നീ
ആലംബ ഹീനര്‍ക്ക് അത്താണിയായുള്ള
ആശ്വാസ രൂപമേ ഉണ്ണി മിശിഹായേ

എന്നെന്നും അകതാരില്‍ ആശിച്ചിരുന്നു
പാപിയാമെന്നിലും വന്നിരുന്നെങ്കില്‍
മുട്ടി വിളിചെന്റെ ഉള്ളില്‍ വരാനായി
കേട്ടില്ല കണ്ടില്ല തെജോമയനെ ഞാന്‍

ഒരുതരി തിരിയായി വരുമെന്ന് നിരുവിച്ചു
മനതാരില്‍ എന്നും ഞാന്‍ കാത്തിരുന്നു
ഒടുവില്‍ നീയെത്തിയീ പാപിയാമെന്നിലും
ക്രിസ്മസ് ദിനത്തിലാണെന്നു മാത്രം

ഉണ്ണി മിശിഹാതന്‍ ജനനം നടന്നപ്പോള്‍
എന്‍ ഹൃത്തം ആനന്ദിചാഹ്ലാദിച്ചു
മനമുരുകി മതിവുരികി ദുഖിച്ച നാളെല്ലാം
എവിടെയോ പോയി മറഞ്ഞുവല്ലോ

ഓരോരോ ക്രിസ്മസ് വന്നടുക്കുമ്പോഴും
ഒരുക്കിടേണം നാം ഹൃദയത്തിനെ
അതിനായി ഉണ്ണിതന്‍ മാതാവിന്‍ കാരുണ്യം
യാചിക്കേണം നാം അനുതാപത്താല്‍

No comments:

Post a Comment