വര്‍ഷങ്ങളായി കത്തുന്നു നിന്നിലെ
ഊര്‍ജം മുഴുവന്‍ പ്രകാശിച്ചു കൊണ്ട്
വര്‍ഷങ്ങളായി കത്തുന്നു നിന്നിലെ
പ്രകാശം മുഴുവന്‍ മണ്ണിനു നല്‍കി
സൌരയൂഥത്തിന്‍ കേന്ദ്രത്തു നിന്നും
നല്‍കുന്നു കിരണങ്ങള്‍ ഗ്രഹങ്ങള്ക് നേരെ
എന്നും പ്രകാശം നല്‍കിയും നിന്നും
എന്നും ഊര്‍ജം ചരാ ചരങ്ങല്ക്
നല്‍കി നീ നില്കുന്നു, സ്വയം ഉരുകുന്നു
ജീവന്റെ നിലനില്പ് ഭൂമിക്കു നല്‍കി
സ്വയം എരിഞ്ഞു നീ മാതൃകയായി
നക്ഷത്ര വര്‍ഷങ്ങള്‍ക്കപ്പുറം നീ നിന്ന്
കാണുന്നു ഗ്രഹങ്ങള്‍ തന്‍ രോദനമെല്ലാം
എങ്കിലും ഞങ്ങളോ ആകാംഷയോട്
ചോദിച്ചു ഇനിയെത്ര വര്‍ഷങ്ങള്‍ നീ -
നിന്റെ ഊര്‍ജം പ്രകാശിച്ചു ഞങ്ങള്ക് നല്‍കും
നമ്മുടെ ജീവിതം സൂര്യനെ പോലെ
നന്മയില്‍ എരിഞ്ഞു ശൂന്യമായെങ്കില്‍
നല്‍കുന്നു അന്യര്‍ക് പ്രകാശം എങ്കില്‍
നാം തന്നെ നാം തന്നെ ഈശ്വരന്മാര്‍
Monday, January 30, 2012
Thursday, January 26, 2012
യുക്തിയും മുക്തിയും
യുക്തിയാം യവനികക്കുള്ളില്‍ തിളങ്ങുന്ന
മുക്തിയാം മാര്‍ഗങ്ങള്‍ എത്ര സുരക്ഷിതം
എങ്കിലും ചിന്ത തന്‍ യവനികക്കുള്ളിലോ
യുക്തിതന്‍ മാര്‍ഗങ്ങള്‍ നല്‍കില്ല മുക്തിയും
യുക്തിയും ശക്തിയും തല്ലില്‍ കലഹിച്ചു
കലഹപ്രിയരായ ജനതയെ സൃഷ്ടിച്ചു
കാണുവിന്‍ നമ്മുടെ മുക്തികിട്ടാ തതി
ദാരിദ്ര്യ ദുഃഖങ്ങള്‍ക്കറുതി വരുത്താനോ
ക്ഷണികമാം ജീവിത മുക്തിയെ നേടാനോ
സത്ഗുണ സമ്പത്തിന്‍ ശക്തിയെ നേടാനോ
രാജ്യത്തിന്‍ ഐശ്വര്യം കാത്തുരക്ഷിക്കാനോ
വ്യക്തിതന്‍ ജീവിത രക്ഷയെ നേടാനോ
യുക്തിമാര്‍ഗത്തിനു സാധിക്കുകില്ലെങ്കില്‍
മുക്തിതന്‍ മാര്‍ഗങ്ങള്‍ എത്ര അകലത്തില്‍
ഭാഗ്യ ദോഷങ്ങളെ പഴിചാരി നമ്മുടെ
കര്‍മത്തിന്‍ മണ്ഡലം ആകെ മറക്കുമ്പോള്‍
കര്‍മ ഫലത്തിന്‍ നിദാനം അറിയാതെ
കാണുന്നു നിഷ്ഫല യുക്തിയും മുക്തിയും
മുക്തിയാം മാര്‍ഗങ്ങള്‍ എത്ര സുരക്ഷിതം
എങ്കിലും ചിന്ത തന്‍ യവനികക്കുള്ളിലോ
യുക്തിതന്‍ മാര്‍ഗങ്ങള്‍ നല്‍കില്ല മുക്തിയും
യുക്തിയും ശക്തിയും തല്ലില്‍ കലഹിച്ചു
കലഹപ്രിയരായ ജനതയെ സൃഷ്ടിച്ചു
കാണുവിന്‍ നമ്മുടെ മുക്തികിട്ടാ തതി
ദാരിദ്ര്യ ദുഃഖങ്ങള്‍ക്കറുതി വരുത്താനോ
ക്ഷണികമാം ജീവിത മുക്തിയെ നേടാനോ
സത്ഗുണ സമ്പത്തിന്‍ ശക്തിയെ നേടാനോ
രാജ്യത്തിന്‍ ഐശ്വര്യം കാത്തുരക്ഷിക്കാനോ
വ്യക്തിതന്‍ ജീവിത രക്ഷയെ നേടാനോ
യുക്തിമാര്‍ഗത്തിനു സാധിക്കുകില്ലെങ്കില്‍
മുക്തിതന്‍ മാര്‍ഗങ്ങള്‍ എത്ര അകലത്തില്‍
ഭാഗ്യ ദോഷങ്ങളെ പഴിചാരി നമ്മുടെ
കര്‍മത്തിന്‍ മണ്ഡലം ആകെ മറക്കുമ്പോള്‍
കര്‍മ ഫലത്തിന്‍ നിദാനം അറിയാതെ
കാണുന്നു നിഷ്ഫല യുക്തിയും മുക്തിയും
Subscribe to:
Posts (Atom)