യുക്തിയാം യവനികക്കുള്ളില്‍ തിളങ്ങുന്ന
മുക്തിയാം മാര്‍ഗങ്ങള്‍ എത്ര സുരക്ഷിതം
എങ്കിലും ചിന്ത തന്‍ യവനികക്കുള്ളിലോ
യുക്തിതന്‍ മാര്‍ഗങ്ങള്‍ നല്‍കില്ല മുക്തിയും
യുക്തിയും ശക്തിയും തല്ലില്‍ കലഹിച്ചു
കലഹപ്രിയരായ ജനതയെ സൃഷ്ടിച്ചു
കാണുവിന്‍ നമ്മുടെ മുക്തികിട്ടാ തതി
ദാരിദ്ര്യ ദുഃഖങ്ങള്‍ക്കറുതി വരുത്താനോ
ക്ഷണികമാം ജീവിത മുക്തിയെ നേടാനോ
സത്ഗുണ സമ്പത്തിന്‍ ശക്തിയെ നേടാനോ
രാജ്യത്തിന്‍ ഐശ്വര്യം കാത്തുരക്ഷിക്കാനോ
വ്യക്തിതന്‍ ജീവിത രക്ഷയെ നേടാനോ
യുക്തിമാര്‍ഗത്തിനു സാധിക്കുകില്ലെങ്കില്‍
മുക്തിതന്‍ മാര്‍ഗങ്ങള്‍ എത്ര അകലത്തില്‍
ഭാഗ്യ ദോഷങ്ങളെ പഴിചാരി നമ്മുടെ
കര്‍മത്തിന്‍ മണ്ഡലം ആകെ മറക്കുമ്പോള്‍
കര്‍മ ഫലത്തിന്‍ നിദാനം അറിയാതെ
കാണുന്നു നിഷ്ഫല യുക്തിയും മുക്തിയും
No comments:
Post a Comment