Wednesday, June 27, 2012

മഴ - സുഖവും ദുഖവും


മഴയൊരു കുളിരാണ്, ഹരമാണ്, മണ്ണിന്  
എങ്കിലും മഴയൊരു ദുഖമാണ്
 
മഴയിങ്ങു വന്നാല്‍ മേഖം നനഞ്ഞാല്‍
ആഹ്ലാദമവിരാമാമാണ് പലര്‍ക്കും
മഴ വന്നു നനയുന്ന ബാല്യവും ഓര്മയും
മഴയില്‍ നനഞ്ഞു കുളിച്ചങ്ങു വന്നാലോ
ബാലരിഷ്ടകള്‍ വന്നു പിടിപെടാം
എങ്കിലും  മഴയിങ്ങു വന്നണയും


മഴയൊരു കുളിരാണ്, ഹരമാണ്, മണ്ണിന് 
എങ്കിലും മഴയൊരു ദുഖമാണ്


കാര്‍വര്‍ണമേഖങ്ങള്‍ മാനത്തു നീങ്ങും
കാര്‍കൂന്തല്‍ കാറ്റില്‍ പറക്കും പോലെ
കാവ്യമതങ്ങു ജനിച്ചീടുന്നു
കവിതന്‍ അകമലര്‍ വാടിയിലും
എങ്കിലും കഷ്ടതയുള്ളോരു ഋതുവല്ലോ
വര്‍ഷമിതെന്നുമതാലോചിക്കൂ


മഴയൊരു കുളിരാണ്, ഹരമാണ്, മണ്ണിന് 
എങ്കിലും മഴയൊരു ദുഖമാണ്


ചിക്കന്‍ഗുനിയ, എലിപ്പനി, ഡങ്കി,
എച് വന്‍ എന്‍ വന്‍, ജപ്പാന്‍ ജ്വരവും, 
എന്കഫലൈട്ടിസ്, കോളറയും,
പിന്നൊരു വൈറല്‍ പനിയുടെ വിറയും
അങ്ങിനെ പലവിധ രോഗത്താലെ 
കൈരളി വലയും വര്‍ഷത്താലെ
പൈതങ്ങള്‍ക്കോ ആഹ്ലാദിക്കാന്‍ 
വകയുന്ടെന്നാല്‍ കഷ്ട്ടപ്പാടും  

മഴയൊരു കുളിരാണ്, ഹരമാണ്, മണ്ണിനു

എങ്കിലും മഴയൊരു ദുഖമാണ്



2 comments:

  1. സുഖ ദുഖനങ്ങള്‍ തോളോടു തോള്‍ ചേര്‍ന്ന് മാറാതെനില്‍ക്കും
    മഴ വന്നില്ലേങ്കില്‍ ദുഃഖം ,വന്നാലും ദുഃഖം ഇതല്ലോ പാരിതില്‍
    മാനുഷ്യര്‍ക്കു പരാതികളെയുള്ളൂ എന്നാല്‍ പെയ്യാതെ ഇരികാനാകുമോ

    ReplyDelete
  2. അതെ കവ്യൂര്‍ ജി. മഴ വന്നില്ലെങ്കിലും വന്നാലും പ്രശ്നം.

    Thanks for comment.

    ReplyDelete