ഒരു
സന്ധ്യയാകുന്ന യാമമതില്‍
കണ്ണീര്‍ തുടച്ചു കൊണ്ടേകനായി
ഒരു കുഞ്ഞു കാറ്റ് വന്നെന്റെയുള്ളില്‍
കണ്ണീര്‍ തുടച്ചു കൊണ്ടേകനായി
നാളെയെ
ഓര്‍ക്കും മനതാരിലോ
-
ഒരുകൊച്ചു
സ്വപ്നം
ഞാന്‍
കണ്ടിരുന്നു
ഒരു കുഞ്ഞു കാറ്റ് വന്നെന്റെയുള്ളില്‍
കുളിരേകി
കനിവേകി
സ്വാന്തനമായ്
എങ്കിലും
പിന്നെയും
ഓര്‍ത്തുപോയി
എന്തിനാണമ്മ കരഞ്ഞതെന്ന്
അങ്ങേതൊടിയിലെ വേലിയിലായ്
കാണും തപസ്സിതന്‍ ഞെട്ടറുത്തും
കൊഴുപ്പയും, കുപ്പചീരയില
കൊണ്ടൊരു കറി വെച്ചൂട്ടിയതും
കാണും തപസ്സിതന്‍ ഞെട്ടറുത്തും
കൊഴുപ്പയും, കുപ്പചീരയില
കൊണ്ടൊരു കറി വെച്ചൂട്ടിയതും
മുറ്റമടിച്ചു
വെടിപ്പാക്കിയും
കാലികള്ക്കെന്നുമാ പുല്ലറുത്തും
പൈതങ്ങള്ക്കെന്നും
ചോറുവെച്ചും
നിദ്രയെപുല്കി
നിശാവേളയില്‍
കയ്യോന്നി
തേടിയലഞ്ഞ നേരം
കുറുന്തോട്ടി,
തഴുതാമ കിട്ടിയപ്പോള്‍
നല്ലോരെണ്ണ
മുറുക്കിയതും
ഓര്‍ത്തു
ഞാന്‍ ചിന്തിച്ചിരുന്നു പോയി
പാട വരമ്പിലെ
പുല്മേടയില്‍
അമ്മക്കൊരത്താണി
ആയ
കാലം
അമ്മതന്‍
കണ്ണീര്‍ തുടച്ചനാളും
എന്നുമെന്‍
ഓര്‍മയില്‍ ഓടിയെത്തും
തിണ്ണയില്‍
വന്നിരിക്കും വേളയില്‍
നാലും
കൂട്ടി മുറുക്കുന്ന നേരത്ത്
എത്രയോ
സന്തോഷം കാണുമാകണ്‍കളില്‍
കനിവിന്റെ നിറകുടമാകുമാ
കണ്‍കളില്‍
എങ്കിലും
മനതാരിലതിരില്ലാ ചോദ്യമായ്
മാമക മാതാവിന്‍
കണ്ണുനീര്‍ കാണുമ്പോള്‍
എന്തിനോ
വേണ്ടി കരഞ്ഞല്ലോ അമ്മയെ-
ന്നോര്ത്തു
ഞാന്‍ ചിന്തിച്ചിരുന്നു പോയി
അമ്മയേക്കുറിച്ചുള്ള ഈ കവിത വളരെ നന്നായിരിക്കുന്നു.
ReplyDelete