ഇന്ന് (8-9-13) ലോക
സാക്ഷരതാദിനം. അറിവില്ലാത്ത ആയിരങ്ങൾക്ക് അറിവ് കൊടുക്കാൻ നമ്മളാലാകും വിധം നമുക്ക്
പരിശ്രമിക്കാം.
സാക്ഷരത
അറിവുകൊടുത്താലറിവു
ലഭിക്കും
അറിയാവുന്നൊരു ശാസ്ത്രീയതയിൽ
യുക്തിയുമുണ്ടെന്നറിയുന്നെങ്കിൽ
പകരുക മനുഷ്യാ നിസ്സ്വാർത്ഥതയിൽ
പാമരശിരസ്സിൽ പുതുമഴയായി
നമ്മുടെയുള്ളിലെ ജ്ഞാനത്തെ
നാം
അറിയുക താപസ മാനസമോടെ
അർക്കൻ നല്കുന്നേവർക്കും
തവ
തപമെന്നതുപോൽ നാമും
നൽകുക
അറിവുകൾ നമ്മുടെയനുജന്മാർക്കും
കുഞ്ഞുമനസ്സിൻ ആകാംഷയെ
നാം
നിറയ്ക്കുകയറിവിൻവിത്തം
നൽകി
ഒരുനല്ലകമലറിവുലഭിക്കാൻ
വേഴാമ്പലുപോൽ ദാഹിക്കുമ്പോൾ
നൽകുകനാമതു നിസ്സ്വാർതതയിൽ
കൊടുക്കുംതോറുമേറിടും!!
ReplyDeleteആശംസകള്‍