Wednesday, August 3, 2011
മനുഷ്യ മാനസം
കാണുന്നില്ല മന്‍ഷ്യന്‍ മനസ്സിന്റെ
കാഴ്ചകള്‍ സങ്കല്പമാകും സുനിശ്ചിതം
കാണുന്നു നാം മനസ്സില്‍ പല സ്വപ്നം
കാണാതെ പോകുന്നു പലതും ധരണിയില്‍
കാലങ്ങളെത്ര കൊഴിയുന്നു നമ്മുടെ
കര കാണാത്ത കടലിലെ ജീവിതം
അക്കരപ്പച്ചയില്‍ കണ്‍ നട്ടു നമ്മുടെ
രജനീ ദിനങ്ങളും നീങ്ങുന്നു വേഗത്തില്‍
ആശകള്‍ ഒരോന്നു വന്നു നിറയുന്നു
ആധിയും വ്യാധിയും ഒപ്പം നിറയുന്നു
ആകാശവീധിയില്‍ അക്ഷി എറിഞ്ഞിട്ടു
ആലംബമില്ലാ ശരണം വിളി തഥാ
പണമാനെപ്പോഴും ആശ്രയം മനുജന്
പാവന പാഠങ്ങള്‍ അല്ലല്ല ആശ്രയം
എങ്കിലും തൃപ്തി വരാത്തൊരു മാനസം
തൃപ്തിയില്‍ നിദ്രതന്‍ കാലം മറന്നല്ലോ
ഉജ്വല വേഗത്തില്‍ പായുന്നു മാനസം
അനന്ദമാം ആകാശ വീഥിയില്‍ രശ്മിപോല്‍
ആകാശഗോപുരം പണിതുയര്തീടുന്നു
മനസിന്റെ മാന്ത്രിക മായിക ശക്തിയാല്‍
അല്ലലില്ലാത്തൊരു ജീവിതം തേടി നാം
എന്തും സഹിക്കാന്‍ മടിയാതെ നില്‍കുന്ന
മനസ്സേ നീയൊരു രാഗത്തിലെന്ന പോല്‍
മാനവ വീഥിയില്‍ മധുരം ചൊരിയുക
Subscribe to:
Post Comments (Atom)
No comments:
Post a Comment