Wednesday, August 24, 2011

ഇളം കാറ്റ്



മഞ്ഞുതുള്ളിപോല്‍ മൃദുലം പ്രഭാതത്തില്‍
മഞ്ഞക്കിളിയുടെ പാട്ടും മൃദുലമാം
ഇളം കാറ്റിന്‍ തലോടലും ഹൃദ്യമാം
സൂര്യകിരണങ്ങള്‍ തേജോമയത്തിലും

മന്ദമാരുതന്‍ പടികടന്നിങ്ങെത്തി
വന്നെത്തിയെന്റെ പൂമുഖ പടിയിലും
ആരിലും സൌഖ്യത്തിന്‍ സ്പര്‍ശതിലൂടങ്ങ്‌
ആരാമമേകുന്ന വഴിയും നീ തന്നെ

അധ്വാനിക്കുന്ന ശാരീരമേ നിന്നെ
ആശ്വാസമാകുന്ന പട്ടുതൂവാലയാല്‍
അല്പാപമായി നീ തഴുകി തഴികിയാ
നിദ്രയില്‍ കൊണ്ടുചെന്നെത്തിക്കുന്നു തഥാ

പാടങ്ങള്‍, കായലും, പച്ച വനങ്ങളും
ഇഴുകി, തഴുകി നീ മൈതാനവീധിയില്‍
ഓടിക്കളിക്കുന്ന ബാലകന്മാര്‍കുമേല്‍
നല്‍കുന്നു നല്ലൊരു ചുംബനം പോലുമേ

നിന്നലമാലകള്‍ നിന്നങ്ങുപോയാലോ
നിന്‍ തലോടലും നിന്നങ്ങുപോയാലോ
ഇല്ലില്ല ഞങ്ങള്ക് സ്വര്‍ഗീയ സ്പര്‍ശങ്ങള്‍
ഇല്ലില്ല ഞങ്ങള്ക് സ്വാന്തന സ്പര്‍ശവും

തെന്നലേ നിന്നുടെ സാന്നിധ്യം പോലുമീ
മണ്ണില്‍ ഞങ്ങള്‍കു മാണിക്യം പോലുള്ള
സ്വാന്തന ശകലങ്ങള്‍ വര്‍ഷിചീടുക
ഇളം തെന്നലേ നീയൊന്നു സ്പര്ശിചീടുക


No comments:

Post a Comment