മോഹിക്കുന്നുവോ ഹരം
കൊള്ളുന്ന ലഹരിയെ പിന്നെ
മോഹിക്കുന്നുവോ ഹന്ത
ശോകാഗ്നി വര്‍ഷത്തെ അകറ്റുവാന്‍ (2)
അനുഭവമാണെന്റെ ഗുരു
എന്ന് ചിന്തിച്ചു ഞാന്‍ (2)
ചിന്തിത മെന്തിതിലെന്നു ചിന്തിച്ചു
ജീവിതം തന്നൊരു ലഹരിയല്ലേയെന്നു
വര്‍ധിത മോഹത്തോഡല്ലലെ പുല്‍കി ഞാ-
നാകാംഷയോടങ്ങ് ദിവസങ്ങള്‍ എണ്ണവെ
കാണുന്നു ഞാനൊരു ദീനമുഖം തന്നി-
ലാവേശമെല്ലാം വൃധാവിലാക്കിക്കൊണ്ട്
ലഹരിയെ പുല്‍കാന്‍ മടിച്ചങ്ങു നിന്നു-
കൊണ്ടാ സോദരനെ തന്നെ
നോക്കി ഞാന്‍ നിന്നുപോയ്
കണ്ണുകള്‍ കുഴിയിലായ് ചുക്കി-
ചുളിഞ്ഞൊരു ചര്മത്തിലങ്ങിങ്ങു
കാണുന്നു വയസ്സിന്റെ പാതപോല്‍ വടുക്കളും
ഒട്ടിയ കവിളിനെ തഴുകുന്ന രോമത്തി-
ലങ്ങിങ്ങു കാര്മേഖ പടലത്തിലെന്ന പോല്‍
കാണുന്നു വെന്മേഖ രോമകൂപങ്ങളും
അസ്ഥികള്‍ കൊണ്ടുള്ള കൂട്ടിലാണെന്ന പോല്‍
ആ വയോ വൃദ്ധന്റെ ദീന ഭാവങ്ങളും (അസ്ഥി..)
കയ്യിനും കാലിനും ശക്തിയില്ലാ
മേയ്യാണെന്കിലോ മെല്ലിച്ചിരിക്കുന്നു
ആകുല ചിത്തനായ് നിന്നീടവേ
ആശോക നയനങ്ങള്‍ കണ്ണീര്‍ പൊഴിക്കുന്നു (2)
ഇന്നലെ നിന്നെ വളര്‍ത്തിയ മുത്തശ്ശന്‍
ഇന്നൊരു മൂലയില്‍ തെരുവിന്നോരത്താ-
രെയോ കാത്തുള്ള നില്പതു കണ്ടാ-
ലാരുടെ കണ്ണും നിറഞ്ഞുപോകും
അകലെയൊരു തെരുവിലൊരു വൃദ്ധക്കൂട്ടി-
നുള്ളിലൊരു മൂലക്കിരിക്കൊന്നൊരു വൃദ്ധ (2)
അല്ലലില്ലാതെ വളര്‍ത്തി തന്‍ മക്കളെ
അമ്മിഞ്ഞപ്പാലിന്‍ മധുരം കൊടുത്തവള്‍
അന്തിമ കാലത്തൊരത്താണി ആകാനായ്
നാലഞ്ചക്ഷരം ഓതിക്കൊടുത്തവള്‍
തന്മക്കളിന്നോ വലിയോരുദ്യോഗത്തില്‍
ഇന്നലകളെ ഓര്‍ക്കാന്‍ നെരോമില്ല
മക്കളെ സ്നേഹിച്ച അച്ഛനുമമ്മയും
വിസ്മരിക്കല്ലേ നീ ഒരുനാളും എങ്കിലും
ജീവിത യാത്രയില്‍ വിസ്മരിച്ചീടുന്നാ-
സ്നേഹത്തിന്‍ ആലയമാകും ഹൃദയത്തെ
വൃദ്ധസ്സദനം, സ്നേഹസ്സദനം, ഇങ്ങിനെ
എത്രയോ സുന്ദര സദനങ്ങള്‍
നാള്‍ക്കുനാള്‍ നമ്മുടെ നാട്ടില്‍ വരുന്നുണ്ട്
മൂകമായ് നമ്മുടെ വൃദ്ദരെ പാര്‍പ്പിക്കാന്‍
ജീവിത മോഹങ്ങളെല്ലാം ത്യജിച്ചിട്ടു
ജീവിത ലഹരിയില്‍ ജീവിച്ചു തീര്‍ക്കാനായ്
ജീവിതം അന്ന്യര്‍ക്ക് ദാനമായ് നല്‍കിയ
മഹാനുഭാവന്മാര്‍ കണ്ടോരു കാഴ്ചകള്‍ (2 )
എന്തിനും ഏതിനും ലഹിരിയെപുല്കിനാ-
മിന്നിന്റെ മാനവന്‍ ആയി കഴിഞ്ഞാലോ
ജീവിതമെന്നൊരു ലഹരിയുന്ടെന്നു നാം
ഓര്‍ക്കേണം ഹൃത്തില്‍ എന്നെന്നും നിര്‍ണയം
No comments:
Post a Comment