Friday, March 9, 2012
യാചക യാഥാര്‍ഥ്യങ്ങള്‍
യാചകര്‍ യാചകര്‍ എവിടെയും യാചകര്‍
നാമിന്നു കാണുന്ന യാചകര്‍ എത്രയോ
കാതങ്ങളായി കറങ്ങുന്നു ഭൂമിയില്‍
കാശിനു വേണ്ടിയോ, പശിയടക്കാനുമോ!
കാല്കാശു കൊണ്ടെന്തു പശിയടക്കീടുമെ-
ന്നൊരു ശങ്കയോടു നാം ചിന്തിച്ചുപോകവേ
കാശു കൊടുക്കും നാം, സ്വീകരിക്കുന്നവര്‍
ആരാണ് യാചകര്‍, എവിടുന്നു വന്നവര്‍
ഈശ്വരന്മാരെന്നു ചിന്തിക്കുന്നു ചിലര്‍
സോദരന്‍മാരെന്ന് ചിന്തിക്കുന്നു ചിലര്‍
നമ്മുടെ വേദപഠന വേദിയില്‍ പോലുമാ
ഭിക്ഷാന്‍ദേഹികള്‍ ഈശ്വര പ്രതിരൂപം
കണ്ണ് കാണാത്തവര്‍ കാതുകേള്‍ക്കാത്തവര്‍
കാണാത്ത സൌഖ്യത്തെ തേടിയലഞ്ഞവര്‍
കല്ലിലും മുള്ളിലും കാല്‍വെച്ചു വെച്ചവര്‍
ക്രാന്തമാം പാതയില്‍ പാന്ഥരായലയുന്നു
യാഥാര്ധ്യ ചിത്രമാം യാചക ലോകത്തില്‍
കാണാം നമുക്കൊരു വ്യവസായ ശ്രിങ്കല
ലക്ഷണമൊത്തൊരു പിഞ്ചു ഹൃദയത്തെ
നിഷ്ടൂര, പ്രാകൃത, നിഷ്കരുണമാം വിധേ
അങ്കത്തിന്‍ ഭംഗം വരുത്തിയിരുത്തുന്നു
ശൈശവ കാലത്തില്‍ അങ്കവൈകല്യമാം
ദാരുണ വൈകൃതം ചെയ്തെടിത്തിട്ടവര്‍
നഗരത്തിന്‍ മുക്കിലും മൂലക്കുമായൊരു
യാചക വൃത്തിയില്‍ വ്യാപ്രിതരാക്കുന്നു
സ്വതന്ത്ര യാചകര്‍ എന്നൊരു കൂട്ടരോ
കൂട്ടുന്നു സമ്പാദ്യം ലക്ഷങ്ങള്‍ കോടികള്‍
എങ്കിലും യാചനയെന്നൊരു തൊഴിലിനെ
ഇല്ലില്ലുപേക്ഷിക്കുകില്ലവര്‍ ഭാവിയില്‍
ആരുടെ പാപമാണെന്നുള്ള ചിന്തയില്‍
നാമൊക്കെ ചിന്തിച്ചിരിക്കുന്ന മാത്രയില്‍
കാണാം നമുക്കൊരു സത്യത്തെ എവവും
ഉന്നത നേതാക്കന്മാരില്‍ തുടങ്ങുന്ന
ഒന്നല്ല രണ്ടല്ലൊരായിരം ദല്ലാള്‍മാര്‍
ഉണ്ടിതിന്നുള്ളില്‍ കിരാത സംസ്കാരത്തി-
നുള്ളില്‍ തിളയ്ക്കുന്ന കാരസ്കരങ്ങളായി
Subscribe to:
Post Comments (Atom)
the truth!
ReplyDeletepls avoid spelling mistakes..
All the best dear friend.
Thanks for comments. Will try to avoid spelling mistakes.
Deleteഈ യാഥാര്‍ഥ്യങ്ങള്‍ പലര്‍ക്കും അറിയില്ല. ചിലര്‍ ഭിക്ഷ കൊടുത്തില്ല എങ്കില്‍ പാപം ആണെന്ന് പേടിച്ചു ഭിക്ഷ കൊടുക്കുന്നു. ഭിക്ഷ തെണ്ടുന്നവരെക്കള്‍ എത്രയോ പാവങ്ങള്‍ ആയ കൂലി വേലക്കാര്‍ നമ്മുടെ നാട്ടില്‍ ഉണ്ട്. ഒരു ചെറു ബോധവല്കരണം എന്ന രീതിയിലാണ് ഈ കവിത ഇട്ടതു.
നാട്ടിലെ ഒരു യാചകന്‍ മരിച്ചപ്പോള്‍ അയാളുടെ ഭാണ്ടത്തിലുണ്ടായിരുന്നത് 50000 രൂപ. ബാങ്ക് അക്കൗണ്ട് 7 ലക്ഷം. അയാള്‍ കടത്തിണ്ണയില്‍ കിടന്നാണ് മരിച്ചത്. ഇങ്ങിനെ ആയിരങ്ങളുണ്ട് ലക്ഷങ്ങളും കോടികളും ഉള്ളവര്‍.
യാചക ലോകം ഉണ്ടാകുന്നതിനും പൊതു ജനങ്ങളും ഉത്തരവാദികളാണ്. അവരെ നയിക്കുന്ന തീവ്രവാദ സ്രിങ്ങലകളും രാഷ്ട്രീയക്കാരുമാണ് യഥാര്‍ഥ പാപികള്‍. യാചക ലോകം ഇല്ലാതാകണമെങ്കില്‍ ആ കണ്ണി ഇല്ലാതാവണം. എങ്ങിനെ സാധിക്കും. തീവ്രവാദ സങ്കടനയെയും രാഷ്ട്രീയ നേതാക്കളെയും നിയന്ത്രിക്കാന്‍ ആര്‍ക്കു സാധിക്കും.