മാനത്തു പൂത്തൊരു മഞ്ഞിന്‍ പുതപ്പില്‍
മാരിക്കാറുകള്‍ കണ്ടില്ല നൂനം
മാനത്തു പൂക്കുന്ന മഞ്ഞൊന്നു കാണുവാന്‍
മാമകചിത്തം കൊതിച്ചില്ല തെല്ലും
മാമരം കോച്ചും തണുപ്പാണതെങ്കിലും
രാത്രിയില്‍ നിദ്രയോ സൌഖ്യത്തിന്‍ ദായകം
മഞ്ഞുള്ള രാത്രിതന്‍ ചാരുതയോടു ഞാന്‍
മഞ്ഞു കാലത്തിന്റെ മാറില്‍ക്കിടന്നേവം
നിദ്രയില്‍ സൌഖ്യത്തിന്‍ ചാരുത കണ്ടു
നല്ല പുതപ്പിന്റെ ഉള്ളില്‍ കിടന്നു
നല്ലൊരു നിദ്രയെ പുല്കിയെന്‍ ഹൃത്തം
നന്ദി പറയുന്നു മഞ്ഞു കാലത്തിനു
സ്വപ്നത്തില്‍ ഞാനൊരു യാത്ര തിരിച്ചു
സഹ്യനേം ഹിമവാനേം കണ്ടങ്ങ് ചുറ്റി
മാനത്തു കൂടങ്ങോടിയ നേരം
മാലോകരൊക്കെയും വണ്ണമുറക്കത്തില്‍
കാണുന്നു പക്ഷിമ്രിഗാദികള്‍ ആ രാവില്‍
നിദ്രതന്‍ സൌഖ്യത്തെ ആവോളം ആശിച്ചു
ആസ്വദിച്ചാവോളം ആ നല്ല നിദ്രയെ
ആനന്ദം ആനന്ദം ആണവയ്ക്കെല്ലാമേ
കമ്പിളിപ്പുതപ്പില്‍ ഏകനായ് ഞാനൊരു
നിദ്രാടനത്തിന്റെ വാതില്‍ക്കല്‍ എത്തിയോ
ഇല്ലെന്നുറച്ചു കൊണ്ടാമഞ്ഞു രാവില്‍ ഞാ-
നുള്ളം നിറഞ്ഞുള്ള ധ്യാനസ്ഥിതനായി
രാത്രിയില്‍ ചീവീട് ശബ്ദമുഖരിതം
പ്രേതത്തിന്‍ യാമങ്ങള്‍ എന്നതു പോലവേ
യാമങ്ങള്‍ ഓരോന്നടര്ന്നങ്ങു വീഴവെ
പുലര്‍കാല യാമവും വന്നു ക്ഷണത്തിലും
പുലര്‍കാലമഞ്ഞിന്‍ കുളിരേറ്റു ഞാനൊരു
പുത്തനുണ ര്‍വിന്റെ പാതിമയക്കത്തില്‍
അര്‍ക്കന്റെ രശ്മികള്‍ തൊട്ടുനര്‍ത്തീടവേ
ഉണര്‍ന്നൂ ഞാനാ മഞ്ഞിന്‍ പ്രഭാതത്തില്‍
മാനത്തു പൂത്തൊരു മഞ്ഞിന്‍ പുതപ്പില്‍ ......
മാരിക്കാറുകള്‍ കണ്ടില്ല നൂനം
മാനത്തു പൂക്കുന്ന മഞ്ഞൊന്നു കാണുവാന്‍
മാമകചിത്തം കൊതിച്ചില്ല തെല്ലും
മാമരം കോച്ചും തണുപ്പാണതെങ്കിലും
രാത്രിയില്‍ നിദ്രയോ സൌഖ്യത്തിന്‍ ദായകം
മഞ്ഞുള്ള രാത്രിതന്‍ ചാരുതയോടു ഞാന്‍
മഞ്ഞു കാലത്തിന്റെ മാറില്‍ക്കിടന്നേവം
നിദ്രയില്‍ സൌഖ്യത്തിന്‍ ചാരുത കണ്ടു
നല്ല പുതപ്പിന്റെ ഉള്ളില്‍ കിടന്നു
നല്ലൊരു നിദ്രയെ പുല്കിയെന്‍ ഹൃത്തം
നന്ദി പറയുന്നു മഞ്ഞു കാലത്തിനു
സ്വപ്നത്തില്‍ ഞാനൊരു യാത്ര തിരിച്ചു
സഹ്യനേം ഹിമവാനേം കണ്ടങ്ങ് ചുറ്റി
മാനത്തു കൂടങ്ങോടിയ നേരം
മാലോകരൊക്കെയും വണ്ണമുറക്കത്തില്‍
കാണുന്നു പക്ഷിമ്രിഗാദികള്‍ ആ രാവില്‍
നിദ്രതന്‍ സൌഖ്യത്തെ ആവോളം ആശിച്ചു
ആസ്വദിച്ചാവോളം ആ നല്ല നിദ്രയെ
ആനന്ദം ആനന്ദം ആണവയ്ക്കെല്ലാമേ
കമ്പിളിപ്പുതപ്പില്‍ ഏകനായ് ഞാനൊരു
നിദ്രാടനത്തിന്റെ വാതില്‍ക്കല്‍ എത്തിയോ
ഇല്ലെന്നുറച്ചു കൊണ്ടാമഞ്ഞു രാവില്‍ ഞാ-
നുള്ളം നിറഞ്ഞുള്ള ധ്യാനസ്ഥിതനായി
രാത്രിയില്‍ ചീവീട് ശബ്ദമുഖരിതം
പ്രേതത്തിന്‍ യാമങ്ങള്‍ എന്നതു പോലവേ
യാമങ്ങള്‍ ഓരോന്നടര്ന്നങ്ങു വീഴവെ
പുലര്‍കാല യാമവും വന്നു ക്ഷണത്തിലും
പുലര്‍കാലമഞ്ഞിന്‍ കുളിരേറ്റു ഞാനൊരു
പുത്തനുണ ര്‍വിന്റെ പാതിമയക്കത്തില്‍
അര്‍ക്കന്റെ രശ്മികള്‍ തൊട്ടുനര്‍ത്തീടവേ
ഉണര്‍ന്നൂ ഞാനാ മഞ്ഞിന്‍ പ്രഭാതത്തില്‍
മാനത്തു പൂത്തൊരു മഞ്ഞിന്‍ പുതപ്പില്‍ ......
കിടു.. ഒന്നു കൂടി വരുന്നുണ്ട്.. ഇപ്പോ ധൃതി പിടിച്ചാ വായിച്ചത്
ReplyDeleteപ്രിയ കണ്ണന്‍,
ReplyDeleteവായിക്കാന്‍ മനസ്സ് വന്നതിനു നന്ദി. ഏറ്റവും നല്ല മനസ്സുള്ളവര്‍ കൂടുതല്‍ sensitive ആണ്.
താങ്കളുടെ വെബ് പേജ് ഒന്ന് ഓടിച്ചു നോക്കി. വിശദമായി പിന്നെ നോക്കാം.
എന്റെ പൂര്‍ണമായ works കാണുവാന്‍ താഴെ കാണുന്ന സൈറ്റില്‍ ക്ലിക്ക് ചെയൂ.
കമന്റ് ഇട്ടതിനു വളരെ വളരെ നന്ദി.
http://bjklifeguide.webs.com/
മഞ്ഞിന്റെ തണുപ്പ് ഞാനുമറിഞ്ഞു, നന്നായിട്ടുണ്ട്..
ReplyDeleteപക്ഷിമ്രിഗാദികള്‍ - പക്ഷിമൄഗാദികൾ