മനസ്സൊരു മായിക ശക്തിയായിത്തീരവേ
മൌനമേ നിന്നെയളക്കാന്‍ തുനിയവെ
മാനസജാലക വൈവിധ്യമാര്ന്നൊരാ
ക്രാന്തമാം ദര്‍ശനമെന്‍ മൗനനൊമ്പരം
ഒരുപുഷ്പസൌന്തര്യം കണ്ടുണര്‍ന്നീടുവാന്‍
പൂവാംകുറുന്നില നുള്ളി എടുക്കുവാന്‍
പൂന്തേനരുവിതന്‍ താളം കേട്ടീടുവാന്‍
സാധ്യമാകാഞ്ഞതാണെന്‍ മൗനനൊമ്പരം
നിര്‍മല നീര്‍ച്ചോലയായി പടര്ന്നെന്റെ
നിര്‍മാല്യ പ്രഭയായിത്തീരുമാ നല്ലൊരു
നിശാഗന്ധിപോലെ വിടര്ന്നുകൊണ്ടാ നല്ല
പുഷ്പമായ് തീരാഞ്ഞതെന്‍ മൗനനൊമ്പരം
വര്‍ഷമേഖങ്ങളെ കാത്തുകാത്തുള്ളോരു
വേഴാമ്പലിന്റെ മനസ്സുപോലുള്ളോരു
ഹൃദയമാം കൊവിലിനുള്ളിലെക്കെത്താത്ത
ഹ്ലാദമാം കാതലാണെന്‍ മൗനനൊമ്പരം
ആശകള്‍ക്കാശങ്കയൊന്നും കൊടുക്കാത്ത
പാറിപ്പറക്കുന്ന കിളികളെ നോക്കിഞാ-
നാകാംഷയോടങ്ങു ചിന്തിച്ചു മാമക
ആകാംഷ തന്നെയാണെന്‍ മൗനനൊമ്പരം
ദുഖമേ നിന്റെ മടിത്തട്ടില്‍ ഞാനൊരു
ദുര്‍ലഭമായോരു മൌനത്തെ കണ്ടപ്പോള്‍
ഓര്‍ത്തുപോയ് ഞാന്പര സ്വാന്തനമായെങ്കില്‍ !
സ്വാന്തനമാകാഞ്ഞതെന്‍ മൗനനൊമ്പരം
ശൈശവ മാനസ ശാലീനമായൊരു
വിഹമായഗൃഹമെന്‍ മനസ്സില്‍ വിടര്‍ന്നു ഹാ
നിസ്സീമാമായൊരു പ്രഭയായിത്തീര്‍ന്നെങ്കില്‍ !
നിഷ്പ്രഭ ശാലീനമെന്‍ മൗനനൊമ്പരം
മനസ്സൊരു മാന്ത്രിക .....
No comments:
Post a Comment