Tuesday, February 5, 2013

നഷ്ടസ്വപ്നങ്ങള്‍

മരതക കാന്തിയില്‍ മുങ്ങിക്കുളിച്ചെത്തും
മന്ദനാം മാരുതനെവിടെ

മൂകമായ് നമ്മുടെയുള്ളില്‍ നിറയേണ്ട
മുഗ്ധസ്വപ്നങ്ങളിന്നെവിടെ

എന്നും നാം കേള്‍ക്കുന്ന രോദനങ്ങള്‍ ഹാ
ശാന്തി ഹനിക്കുന്നപോലെ

ശാന്തമായ് നിദ്രയിലെന്നും കഴിഞ്ഞൊരു
നല്ലൊരു നാളുകളെവിടെ

സോദരിമാരുടെ ചാരിത്ര്യസ്വപ്‌നങ്ങള്‍
എന്നും നശിക്കുന്ന പോലെ

ക്ര്യവ്യാദകിങ്കര മര്ത്യരെ വെല്ലുന്ന
കാമപ്പിശാച്ചുക്കളിവിടെ

ഭീതിയില്ലാതെ നടക്കേണ്ട പെണ്‍കൊടി-
മാരുടെയിണ്ടലിന്നേറ്റം

പിഞ്ചിളംപൈതലെ പോലും വിടാത്തൊരീ
കശ്മല ജന്മങ്ങളിവിടെ

പൈതങ്ങള്‍ തന്നുടെ ഹൃദയത്തിനുള്ളിലെ
ഹ്ലാദവുമെവിടെ പോയിന്നു

ഓടിക്കളിച്ചു മദിച്ചു തിമിര്‍ക്കേണ്ട
സുന്ദര യാമങ്ങളെവിടെ

സൂര്യനെ വെല്ലുന്ന കാന്തിയാല്‍ മിന്നേണ്ട
അദ്ധ്യാത്മചൈതന്യമെവിടെ

സന്മാര്‍ഗ ധര്‍മപ്രകാശം പരത്തേണ്ട
യൗവനകുസുമങ്ങളെവിടെ

സ്വാര്‍ത്ഥ ലാഭത്തിനായ് ധര്‍മം വെടിയുന്ന
സ്വാര്‍ഥരാം നരരുണ്ടിവിടെ

ക്രൂരമാം കൊലചെയ്തു താണ്ടവമാടുന്ന
ക്രോധജ ശീലരുണ്ടിവിടെ

ചിത്രവര്‍ണങ്ങളാല്‍  ചിത്തത്തിലെത്തേണ്ട
ഈശ്വര ചൈതന്യമെവിടെ

എല്ലാം വൃഥാവിലായ് നീണ്ടങ്ങുപോകുന്ന
നഷ്ടസ്വപ്നങ്ങളാണിവിടെ

5 comments:

  1. ഇപ്പോ ഇതാണ് അവസ്ഥ... എന്തു ചെയ്യാനാ മാഷേ...

    ReplyDelete
  2. പ്രിയ ശ്രീ,

    ആര്‍ക്കും വിഷമമുണ്ടാക്കുന്ന പ്രവര്‍ത്തികള്‍ അല്ലെ നമ്മുടെ രാജ്യത്ത് നടമാടുന്നത്. നമ്മള്‍ ഈ ചെറിയ ചെറിയ ബ്ലോഗുകളിലും മറ്റും അതിനോടിങ്ങനെയെങ്കിലും പ്രതികരിചില്ലേല്‍ മോശമല്ലേ?

    വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

    പ്രിയ ഷഹിദ്,

    വായനയ്ക്കും കൂടുതല്‍ കമന്റ്‌ കിട്ടാനും കാണിച്ച വഴിക്കും ഈ കവിതയെക്കുറിച്ചുള്ള അഭിപ്രായത്തിനും നന്ദി.

    ReplyDelete
  3. എവിടെയെന്ന ചോദ്യം
    ആര്‍ക്കുമില്ലൊരുത്തരം

    ReplyDelete
  4. പ്രിയ അജിത്‌ ചേട്ടാ,

    വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

    അങ്ങയുടെ ബ്ലോഗില്‍ ഞാന്‍ വന്നു പക്ഷെ എനിക്ക് കമെന്റ് ഇടാന്‍ സാധിച്ചില്ല. വളരെ നല്ല പരമ്പരാഗത കവിത എഴുതുന്ന അങ്ങയെ പോലുള്ളവരുടെ ബ്ലോഗുകള്‍ ഞാന്‍ തിരയാറുണ്ട്.

    ReplyDelete