Saturday, July 27, 2013

സൌന്ദര്യം

സൌന്ദര്യമേറുന്ന മേനിയിലുണ്ടോ 
സൌരഭ്യമേറുന്നകക്കാമ്പ് ?

കരയുന്നമേനിയിലുയിർകൊണ്ടസ്വപ്നങ്ങൾ 
കനിപോലെ കൂടുന്ന കനവുകളും 

കുനുകുനെ മിന്നാമമിന്നി കണക്കിനു 
കണികാണാത്ത കനൽക്കൂട്ടങ്ങൾ 

തെരുതെരെ ചഞ്ചലമാനസമൊന്നിൽ 
നവനവ മോഹിതവലയങ്ങൾ 

സുന്ദരമോഹന മേനിയിലെന്നും 
ഭയമാർജ്ജിതമാം വർണ്ണങ്ങൾ 

പുറമേ കാണും സൗന്ദര്യത്തി-
ന്നകമേ ഭീകര ദ്രശ്യങ്ങൾ 
  
നന്മയിലെന്നുമൊരായിരമിരവുകൾ 
നിന്നുതിമിർത്തു തളിർത്തീടുന്നു 

തിന്മയിലോ നൽ പകലിൻവെട്ടം 
താണ്ഡവമാടി ജയിച്ചീടുന്നു 

മന്ദിതമായൊരു മന്ദസ്മിതമായ് 
മുദ്രിത മാനസരാകുക നാം 

സത്ഗുണചെയ്തികൾ ചെയ്തിട്ടകമലർ 
സുന്ദര നന്ദനമാക്കുക നാം 

മുഖമില്ലാത്തൊരു മനസ്സിൽ നിന്നും 
സൌന്ദര്യത്തെ തിരയുക നാം 

മുഖമൊരുമഹിമകണക്കിനു മിന്നും 
മാനവ മാനസ മാലിന്യം 

കൃത്രിമ സൗന്ദര്യാർജ്ജിതമേവം
ക്രയവിക്രിയകൾ  തുടരുന്നു 

മനസ്സിന്റെ സൌന്ദര്യമെവിടെയാണ്
മലിനമാകാത്തൊരു മനസ്സിൽ മാത്രം 


2 comments: