Friday, June 21, 2013

തുമ്പിയും പൈതലും

പിഞ്ചിളം പൈതലിൻ  മനതാരിലൊരുനാളിൽ 
സ്വപ്നമായൊരു നല്ല തുമ്പി  വന്നു 

സ്വർഗകവാടത്തിൻ പാതയൊരുക്കുന്ന 
ആനന്ദമാത്മാവിലാടിക്കളിക്കുന്ന 
പാൽപല്ല് കാണിച്ചു പുഞ്ചിരി തൂകുന്ന 
കള്ളത്തരങ്ങളോ  എന്തെന്നറിയാത്ത 
പൈതങ്ങൾക്കൊപ്പം പറന്നു തുമ്പി 

കുഞ്ഞുമനസ്സിന്റെ ദുഖങ്ങളൊപ്പിയാ 
തുമ്പികൾ തമ്പുരു  മീട്ടിയെന്നും 
എന്നുമാതുമ്പികൾ നല്കിയിരുന്നു ഹാ 
 സ്വർഗീയ സന്തോഷം പൈതങ്ങൾക്ക് 
എന്നുമാ തുമ്പികൾ നല്കിയ വാത്സല്യം 
മര്ത്ത്യരാം മാനുഷർ നല്കിയില്ല 
ദിവസങ്ങൾകൊണ്ടവർ മാഞ്ഞങ്ങു  പോകുന്നു 
അതിനൊപ്പം പൈതങ്ങൾക്കാനന്ദവും 
വളരുന്നു ദിവസേന പിഞ്ചുപൈതങ്ങൾ 
എത്തുന്നു തസ്കരമാനുഷലോകത്തിൽ 
പങ്കില മാനസമാര്ജിക്കുവാൻ 

2 comments: