Wednesday, March 30, 2011

വെളിച്ചത്തിന്റെ ആത്മാവ്

ശക്തമാം സംസാര സാഗര വേദിയില്‍ നാം
കര്മമാം കര്‍ത്തവ്യത്തില്‍ ഉറച്ചു നിന്നീടെണം
കാരുണ്യ കടാക്ഷതിനായുള്ള പ്രയത്നം പോല്‍
മാതൃക ആയീടെണം മാനവലോകത്തില്‍ നാം

പാവന ഹൃദയത്തിന്‍ മാതൃക ആകുന്ന നാം
പാവങ്ങളോടും ഹൃദയാമ്രിതം കാട്ടീടെണം
സതുക്കളിരക്കുമ്പോള്‍ സമ്പത്തില്‍ ഒരുഭാഗം
കൊടുതുകൊള്ളീടുക അന്യരോ കാണാതെ നാം

നമ്മുടെ ഹൃദയത്തില്‍ വിരിയും പ്രകാശമാം
സ്നേഹത്തിന്‍ പുഷ്പങ്ങളെ അര്പിക്കൂ വിശാലമായ്
മരണം മുന്നില്‍കണ്ട് മനുജന്മാരോട് നാം
മാനവ സ്നേഹത്തിന്റെ മധുരം കൊടുക്കേണം

കാണുക മനുജനെ കാലമാം ഒഴുക്കില്‍ നാം
കരുണക്കടലായി കാലത്തിന്‍ വെളിച്ചമായ്
ശാന്തമാം പ്രഭാതത്തിന്‍ മന്ദമാരുതനായി
വെളിച്ചത്തിന്‍ ആത്മാവായി ചലനം തുടങ്ങുവിന്‍

Friday, March 25, 2011

സ്വപ്നമല്ല ജീവിതം

ഇന്ത്രിയങ്ങളാല്‍ ആരൊക്കെയോ മമ
ജീവിത പാതയൊരുക്കുന്ന വേളയില്‍
എന്തിനോ തെടിയലെഞ്ഞെന്റെ മാനസം
എവിടെയൊക്കെയോ നിശ്ചലം നിന്നുപോയ്
ഇങ്ങിനെ പോകുന്നു ബാല്യ കൌമാര്യങ്ങളും
ആദ്യമായെന്നുള്ളില്‍ നിറയുമായിരുന്നോരാ
അസ്പഷ്ട അധ്യാത്മ സങ്കല്പ സ്വര്ഗങ്ങളെ
നിര്‍ദയം തട്ടിക്കെടുത്തിയ ലോകത്തില്‍
പെട്ടെന്ന് കണ്ടൊരു സ്വപ്നത്തിലെന്ന പോല്‍
എന്ഹ്രിതം ദാഹിച്ചു മനോരാജ്യത്തിലായിടാന്‍
സ്വപ്നമല്ല ജീവിതം ദിവാ സ്വപ്നമല്ല ജീവിതം
എന്നുള്ള സുന്ദര സന്മാര്‍ഗ സന്ദേശമോ നമ്മള്‍
കൈവെടിയുന്നു കാലമാം കരാളഹസ്തങ്ങളില്‍
തവ സ്വപ്ന ജീവിത യവനികക്കുള്ളില്‍ നാം
നമ്മെയും നമ്മുടെ സ്വാര്‍ഥ ശീലങ്ങള്‍ കൊ
ന്ടാകുല മാനസ പാശബന്ധങ്ങളില്‍ പെട്ടു
ഴലുന്നു വ്യര്ധമാം ജീവിത നൌകയില്‍

ആസ്വദിക്കുന്നു നാം ദ്രവ്യമുന്ടെന്കൈയില്‍
ആസ്വദിക്കുന്നു നാം കീര്തിയുണ്ടെന്കൈയില്‍
ആനന്ദമാനെന്റെ ജീവിതം മുഴുവനും
ആശകള്‍ തന്നുള്ളില്‍ സഫലീകരിചീടും
ആടിതിമിര്‍കും ഞാന്‍ സുരഭില നിമിഷങ്ങള്‍
ആയതിനോക്കെയും കൂടുകാരുന്ടെന്നില്‍
ഇങ്ങിനെ ചിന്തിച്ചു പോകുന്ന മാത്രയില്‍
കാണുന്നു നാം ചില നഗ്നസത്യങ്ങളും
ഒരുദിനം ദീനങ്ങള്‍ വന്നു ഭവിക്കുമ്പോള്‍
ഒരുദിനം ദ്രവ്യങ്ങള്‍ ഇല്ലാതിരിക്കുമ്പോള്‍
ഒരുദിനം സൌഹൃദം സ്വാര്ധങ്ങലാകുമ്പോള്‍
ഒരുമാത്ര കൊണ്ടേവം എല്ലാം നശിക്കുമ്പോള്‍
നിറയുന്നു വിങ്ങുന്നു അക്ഷികള്‍ രണ്ടിലും
ഇങ്ങിനെ പോകുന്നു ഇഹലോകജീവിതം
അറിയുന്നു നമ്മുടെ യാഥാര്ധ്യ ലോകത്തെയും
യാഥാര്ധ്യ ലോകത്തില്‍ വന്നീടും മാനസം
അറിയുന്നു സ്വപ്‌നങ്ങള്‍ അല്ലല്ല ജീവിതം
മൂപ്പന്മാര്‍ നമുക്ക് തന്നോരു സത് വാര്‍ത്ത
ജീവിതം സ്വപ്നങ്ങളല്ലെന്ന സത് വാര്‍ത്ത
ഗ്രഹിച്ചു കൊള്ളുക ഹൃദയാന്തരങ്ങളില്‍

Friday, March 18, 2011

അമ്മതന്‍ സ്നേഹം


ആരു നീ സ്നേഹമേ ആ നല്ല കിരണങ്ങള്‍
ആരെയും ആനന്ദ ചിത്തത്തിലാക്കീടും
ആമുഖമായെന്റെ ആലംബമായെന്റെ
ആശ്രയമായെന്റെ അമ്മതന്‍ സ്നേഹം

ആകുല ചിത്തനായ് നിന്നൊരു നേരവും
ആശ്വാസമായ് ആ നല്ല ദര്‍ശനം
അമ്മതന്‍ മടിത്തട്ടില്‍ കണ്ടു ഞാ
നാസ്വര്ഗ സംതൃപ്ത സ്വാന്തനങ്ങള്‍

എന്മുഖം വാടിയാല്‍ എന്‍ കണ്ണുനീര്‍ കണ്ടാല്‍
ആ മുഖം വാടുന്നു ആ കണ്ണുനീര്‍ പോലും
ശോകമൂകമാകുന്നൊരു കല്ലോലിനി പോലെ
നിസ്വാര്‍ഥ സ്നേഹ പാശ ബലങ്ങളാല്‍

കണ്ടു ഞാനമ്മയില്‍ കാണാത്ത ദൈവത്തെ
കണ്ടു ഞാനമ്മയില്‍ നാകലോകതെയും
കണ്ടു ഞാന്‍ മാമക മാതാവിന്‍ കാരുണ്യം
കണ്ടിട്ടില്ലേവം കനിവിന്‍ കോഹിനൂര്‍

വിങ്ങുന്നു ഹൃദയം അമ്മതന്‍ ഓര്‍മയില്‍
വിണ്ണില്‍ നിന്ന് നീ കാരുണ്യം ചൊരിയുക
വീണ്ടുമെന്നമ്മതന്‍ കുഞ്ഞായ് പിറക്കണം
വീണ്ടുമോരാവേശ ആനന്ദം ആയീടാന്‍

ആരു നീ സ്നേഹമേ ആ നല്ല കിരണങ്ങള്‍
ആരെയും ആനന്ദ ചിത്തത്തിലാക്കീടും
ആമുഖമായെന്റെ ആലംബമായെന്റെ
ആശ്രയമായെന്റെ അമ്മതന്‍ സ്നേഹം




(എന്റെ അമ്മയുടെ ഒര്മക്കുവേണ്ടി)

സ്വപ്‌നങ്ങള്‍


ഏകാന്ത ചിന്തയില്‍ ചിത്തത്തിലേതോ
ചിമ്മിയടയുന്ന ദുഖഭാരം ..
ഓര്മ തന്‍ മടിത്തട്ടില്‍ ഓമനിക്കുന്നോരോ
സ്വപ്‌നങ്ങള്‍ മാത്രമാണീ ജീവനും
ഹാ സ്വപ്നമേ നിന്‍ മടിത്തട്ടില്‍ ഞാന്‍ ‍
കണ്ടവയെല്ലാം നിഷ്പ്രഭങ്ങള്‍ ....

ഇല്ല വിളിക്കേണ്ട ഇല്ല വരില്ല ഞാന്‍
ഇന്നിന്റെ മാനവന്‍ ഈയുള്ളവന്‍
എങ്കിലും സ്വപ്നമേ നീയെന്റെ മാനസം
എന്തിനോ വേണ്ടി ഉപേക്ഷിച്ചു പോയ്‌
സുന്ദര സ്വപ്‌നങ്ങള്‍ എത്ര വരിചാലും
നാകമേ നിന്നെ ഞാന്‍ കാണുകില്ല

ആരോ മുട്ടി വിളിചെന്റെ മാനസം
ആരാമത്തിന്റെ ആമുഖം എന്നപോല്‍
ആയിരമായിരം സ്വപ്‌നങ്ങള്‍ കണ്ടാലും
ആനന്ത ചിത്തത്തെ കാണില്ല നാം
ആ നന്ദനം ഹാ നല്ല ആ നന്ദനം
ആര്ജിക്കവേണം നാം അത്മാവിനുള്ളില്‍

നാലഞ്ചു നാള്കൊണ്ട് നാടിനെയൊക്കെ
നാമെങ്ങിനെ ഇങ്ങിനെ മാറ്റിയെടുക്കും
നാള്‍ വന്നു നാള്‍ പോയി നന്മക്കുവേണ്ടി
നാം നന്നായി സ്വപ്‌നങ്ങള്‍ നെയ്തിട്ടു
നമ്മുടെ സാക്ഷാത്കരിക്കാത്ത നാളെയെ
നാം മാടിവിളിക്കേണം നന്ദനത്തില്‍

ഏകാന്ത ചിന്തയില്‍ ചിത്തത്തിലേതോ
ചിമ്മിയടയുന്ന ദുഖഭാരം ..
ഓര്മ തന്‍ മടിത്തട്ടില്‍ ഓമനിക്കുന്നോരോ
സ്വപ്‌നങ്ങള്‍ മാത്രമാണീ ജീവനും
ഹാ സ്വപ്നമേ നിന്‍ മടിത്തട്ടില്‍ ഞാന്‍ ‍
കണ്ടവയെല്ലാം നിഷ്പ്രഭങ്ങള്‍ ....