Friday, March 18, 2011

സ്വപ്‌നങ്ങള്‍


ഏകാന്ത ചിന്തയില്‍ ചിത്തത്തിലേതോ
ചിമ്മിയടയുന്ന ദുഖഭാരം ..
ഓര്മ തന്‍ മടിത്തട്ടില്‍ ഓമനിക്കുന്നോരോ
സ്വപ്‌നങ്ങള്‍ മാത്രമാണീ ജീവനും
ഹാ സ്വപ്നമേ നിന്‍ മടിത്തട്ടില്‍ ഞാന്‍ ‍
കണ്ടവയെല്ലാം നിഷ്പ്രഭങ്ങള്‍ ....

ഇല്ല വിളിക്കേണ്ട ഇല്ല വരില്ല ഞാന്‍
ഇന്നിന്റെ മാനവന്‍ ഈയുള്ളവന്‍
എങ്കിലും സ്വപ്നമേ നീയെന്റെ മാനസം
എന്തിനോ വേണ്ടി ഉപേക്ഷിച്ചു പോയ്‌
സുന്ദര സ്വപ്‌നങ്ങള്‍ എത്ര വരിചാലും
നാകമേ നിന്നെ ഞാന്‍ കാണുകില്ല

ആരോ മുട്ടി വിളിചെന്റെ മാനസം
ആരാമത്തിന്റെ ആമുഖം എന്നപോല്‍
ആയിരമായിരം സ്വപ്‌നങ്ങള്‍ കണ്ടാലും
ആനന്ത ചിത്തത്തെ കാണില്ല നാം
ആ നന്ദനം ഹാ നല്ല ആ നന്ദനം
ആര്ജിക്കവേണം നാം അത്മാവിനുള്ളില്‍

നാലഞ്ചു നാള്കൊണ്ട് നാടിനെയൊക്കെ
നാമെങ്ങിനെ ഇങ്ങിനെ മാറ്റിയെടുക്കും
നാള്‍ വന്നു നാള്‍ പോയി നന്മക്കുവേണ്ടി
നാം നന്നായി സ്വപ്‌നങ്ങള്‍ നെയ്തിട്ടു
നമ്മുടെ സാക്ഷാത്കരിക്കാത്ത നാളെയെ
നാം മാടിവിളിക്കേണം നന്ദനത്തില്‍

ഏകാന്ത ചിന്തയില്‍ ചിത്തത്തിലേതോ
ചിമ്മിയടയുന്ന ദുഖഭാരം ..
ഓര്മ തന്‍ മടിത്തട്ടില്‍ ഓമനിക്കുന്നോരോ
സ്വപ്‌നങ്ങള്‍ മാത്രമാണീ ജീവനും
ഹാ സ്വപ്നമേ നിന്‍ മടിത്തട്ടില്‍ ഞാന്‍ ‍
കണ്ടവയെല്ലാം നിഷ്പ്രഭങ്ങള്‍ ....

No comments:

Post a Comment