Wednesday, March 30, 2011

വെളിച്ചത്തിന്റെ ആത്മാവ്

ശക്തമാം സംസാര സാഗര വേദിയില്‍ നാം
കര്മമാം കര്‍ത്തവ്യത്തില്‍ ഉറച്ചു നിന്നീടെണം
കാരുണ്യ കടാക്ഷതിനായുള്ള പ്രയത്നം പോല്‍
മാതൃക ആയീടെണം മാനവലോകത്തില്‍ നാം

പാവന ഹൃദയത്തിന്‍ മാതൃക ആകുന്ന നാം
പാവങ്ങളോടും ഹൃദയാമ്രിതം കാട്ടീടെണം
സതുക്കളിരക്കുമ്പോള്‍ സമ്പത്തില്‍ ഒരുഭാഗം
കൊടുതുകൊള്ളീടുക അന്യരോ കാണാതെ നാം

നമ്മുടെ ഹൃദയത്തില്‍ വിരിയും പ്രകാശമാം
സ്നേഹത്തിന്‍ പുഷ്പങ്ങളെ അര്പിക്കൂ വിശാലമായ്
മരണം മുന്നില്‍കണ്ട് മനുജന്മാരോട് നാം
മാനവ സ്നേഹത്തിന്റെ മധുരം കൊടുക്കേണം

കാണുക മനുജനെ കാലമാം ഒഴുക്കില്‍ നാം
കരുണക്കടലായി കാലത്തിന്‍ വെളിച്ചമായ്
ശാന്തമാം പ്രഭാതത്തിന്‍ മന്ദമാരുതനായി
വെളിച്ചത്തിന്‍ ആത്മാവായി ചലനം തുടങ്ങുവിന്‍

No comments:

Post a Comment