ഇന്ത്രിയങ്ങളാല്‍ ആരൊക്കെയോ മമ
ജീവിത പാതയൊരുക്കുന്ന വേളയില്‍
എന്തിനോ തെടിയലെഞ്ഞെന്റെ മാനസം
എവിടെയൊക്കെയോ നിശ്ചലം നിന്നുപോയ്
ഇങ്ങിനെ പോകുന്നു ബാല്യ കൌമാര്യങ്ങളും
ആദ്യമായെന്നുള്ളില്‍ നിറയുമായിരുന്നോരാ
അസ്പഷ്ട അധ്യാത്മ സങ്കല്പ സ്വര്ഗങ്ങളെ
നിര്‍ദയം തട്ടിക്കെടുത്തിയ ലോകത്തില്‍
പെട്ടെന്ന് കണ്ടൊരു സ്വപ്നത്തിലെന്ന പോല്‍
എന്ഹ്രിതം ദാഹിച്ചു മനോരാജ്യത്തിലായിടാന്‍
സ്വപ്നമല്ല ജീവിതം ദിവാ സ്വപ്നമല്ല ജീവിതം
എന്നുള്ള സുന്ദര സന്മാര്‍ഗ സന്ദേശമോ നമ്മള്‍
കൈവെടിയുന്നു കാലമാം കരാളഹസ്തങ്ങളില്‍
തവ സ്വപ്ന ജീവിത യവനികക്കുള്ളില്‍ നാം
നമ്മെയും നമ്മുടെ സ്വാര്‍ഥ ശീലങ്ങള്‍ കൊ
ന്ടാകുല മാനസ പാശബന്ധങ്ങളില്‍ പെട്ടു
ഴലുന്നു വ്യര്ധമാം ജീവിത നൌകയില്‍
ആസ്വദിക്കുന്നു നാം ദ്രവ്യമുന്ടെന്കൈയില്‍
ആസ്വദിക്കുന്നു നാം കീര്തിയുണ്ടെന്കൈയില്‍
ആനന്ദമാനെന്റെ ജീവിതം മുഴുവനും
ആശകള്‍ തന്നുള്ളില്‍ സഫലീകരിചീടും
ആടിതിമിര്‍കും ഞാന്‍ സുരഭില നിമിഷങ്ങള്‍
ആയതിനോക്കെയും കൂടുകാരുന്ടെന്നില്‍
ഇങ്ങിനെ ചിന്തിച്ചു പോകുന്ന മാത്രയില്‍
കാണുന്നു നാം ചില നഗ്നസത്യങ്ങളും
ഒരുദിനം ദീനങ്ങള്‍ വന്നു ഭവിക്കുമ്പോള്‍
ഒരുദിനം ദ്രവ്യങ്ങള്‍ ഇല്ലാതിരിക്കുമ്പോള്‍
ഒരുദിനം സൌഹൃദം സ്വാര്ധങ്ങലാകുമ്പോള്‍
ഒരുമാത്ര കൊണ്ടേവം എല്ലാം നശിക്കുമ്പോള്‍
നിറയുന്നു വിങ്ങുന്നു അക്ഷികള്‍ രണ്ടിലും
ഇങ്ങിനെ പോകുന്നു ഇഹലോകജീവിതം
അറിയുന്നു നമ്മുടെ യാഥാര്ധ്യ ലോകത്തെയും
യാഥാര്ധ്യ ലോകത്തില്‍ വന്നീടും മാനസം
അറിയുന്നു സ്വപ്‌നങ്ങള്‍ അല്ലല്ല ജീവിതം
മൂപ്പന്മാര്‍ നമുക്ക് തന്നോരു സത് വാര്‍ത്ത
ജീവിതം സ്വപ്നങ്ങളല്ലെന്ന സത് വാര്‍ത്ത
ഗ്രഹിച്ചു കൊള്ളുക ഹൃദയാന്തരങ്ങളില്‍
No comments:
Post a Comment