Friday, March 18, 2011
അമ്മതന്‍ സ്നേഹം
ആരു നീ സ്നേഹമേ ആ നല്ല കിരണങ്ങള്‍
ആരെയും ആനന്ദ ചിത്തത്തിലാക്കീടും
ആമുഖമായെന്റെ ആലംബമായെന്റെ
ആശ്രയമായെന്റെ അമ്മതന്‍ സ്നേഹം
ആകുല ചിത്തനായ് നിന്നൊരു നേരവും
ആശ്വാസമായ് ആ നല്ല ദര്‍ശനം
അമ്മതന്‍ മടിത്തട്ടില്‍ കണ്ടു ഞാ
നാസ്വര്ഗ സംതൃപ്ത സ്വാന്തനങ്ങള്‍
എന്മുഖം വാടിയാല്‍ എന്‍ കണ്ണുനീര്‍ കണ്ടാല്‍
ആ മുഖം വാടുന്നു ആ കണ്ണുനീര്‍ പോലും
ശോകമൂകമാകുന്നൊരു കല്ലോലിനി പോലെ
നിസ്വാര്‍ഥ സ്നേഹ പാശ ബലങ്ങളാല്‍
കണ്ടു ഞാനമ്മയില്‍ കാണാത്ത ദൈവത്തെ
കണ്ടു ഞാനമ്മയില്‍ നാകലോകതെയും
കണ്ടു ഞാന്‍ മാമക മാതാവിന്‍ കാരുണ്യം
കണ്ടിട്ടില്ലേവം കനിവിന്‍ കോഹിനൂര്‍
വിങ്ങുന്നു ഹൃദയം അമ്മതന്‍ ഓര്‍മയില്‍
വിണ്ണില്‍ നിന്ന് നീ കാരുണ്യം ചൊരിയുക
വീണ്ടുമെന്നമ്മതന്‍ കുഞ്ഞായ് പിറക്കണം
വീണ്ടുമോരാവേശ ആനന്ദം ആയീടാന്‍
ആരു നീ സ്നേഹമേ ആ നല്ല കിരണങ്ങള്‍
ആരെയും ആനന്ദ ചിത്തത്തിലാക്കീടും
ആമുഖമായെന്റെ ആലംബമായെന്റെ
ആശ്രയമായെന്റെ അമ്മതന്‍ സ്നേഹം
(എന്റെ അമ്മയുടെ ഒര്മക്കുവേണ്ടി)
Subscribe to:
Post Comments (Atom)
No comments:
Post a Comment