മോഹിക്കുന്നുവോ ഹരം
കൊള്ളുന്ന ലഹരിയെ പിന്നെ
മോഹിക്കുന്നുവോ ഹന്ത
ശോകാഗ്നി വര്‍ഷത്തെ അകറ്റുവാന്‍ (2)
അനുഭവമാണെന്റെ ഗുരു
എന്ന് ചിന്തിച്ചു ഞാന്‍ (2)
ചിന്തിത മെന്തിതിലെന്നു ചിന്തിച്ചു
ജീവിതം തന്നൊരു ലഹരിയല്ലേയെന്നു
വര്‍ധിത മോഹത്തോഡല്ലലെ പുല്‍കി ഞാ-
നാകാംഷയോടങ്ങ് ദിവസങ്ങള്‍ എണ്ണവെ
കാണുന്നു ഞാനൊരു ദീനമുഖം തന്നി-
ലാവേശമെല്ലാം വൃധാവിലാക്കിക്കൊണ്ട്
ലഹരിയെ പുല്‍കാന്‍ മടിച്ചങ്ങു നിന്നു-
കൊണ്ടാ സോദരനെ തന്നെ
നോക്കി ഞാന്‍ നിന്നുപോയ്
കണ്ണുകള്‍ കുഴിയിലായ് ചുക്കി-
ചുളിഞ്ഞൊരു ചര്മത്തിലങ്ങിങ്ങു
കാണുന്നു വയസ്സിന്റെ പാതപോല്‍ വടുക്കളും
ഒട്ടിയ കവിളിനെ തഴുകുന്ന രോമത്തി-
ലങ്ങിങ്ങു കാര്മേഖ പടലത്തിലെന്ന പോല്‍
കാണുന്നു വെന്മേഖ രോമകൂപങ്ങളും
അസ്ഥികള്‍ കൊണ്ടുള്ള കൂട്ടിലാണെന്ന പോല്‍
ആ വയോ വൃദ്ധന്റെ ദീന ഭാവങ്ങളും (അസ്ഥി..)
കയ്യിനും കാലിനും ശക്തിയില്ലാ
മേയ്യാണെന്കിലോ മെല്ലിച്ചിരിക്കുന്നു
ആകുല ചിത്തനായ് നിന്നീടവേ
ആശോക നയനങ്ങള്‍ കണ്ണീര്‍ പൊഴിക്കുന്നു (2)
ഇന്നലെ നിന്നെ വളര്‍ത്തിയ മുത്തശ്ശന്‍
ഇന്നൊരു മൂലയില്‍ തെരുവിന്നോരത്താ-
രെയോ കാത്തുള്ള നില്പതു കണ്ടാ-
ലാരുടെ കണ്ണും നിറഞ്ഞുപോകും
അകലെയൊരു തെരുവിലൊരു വൃദ്ധക്കൂട്ടി-
നുള്ളിലൊരു മൂലക്കിരിക്കൊന്നൊരു വൃദ്ധ (2)
അല്ലലില്ലാതെ വളര്‍ത്തി തന്‍ മക്കളെ
അമ്മിഞ്ഞപ്പാലിന്‍ മധുരം കൊടുത്തവള്‍
അന്തിമ കാലത്തൊരത്താണി ആകാനായ്
നാലഞ്ചക്ഷരം ഓതിക്കൊടുത്തവള്‍
തന്മക്കളിന്നോ വലിയോരുദ്യോഗത്തില്‍
ഇന്നലകളെ ഓര്‍ക്കാന്‍ നെരോമില്ല
മക്കളെ സ്നേഹിച്ച അച്ഛനുമമ്മയും
വിസ്മരിക്കല്ലേ നീ ഒരുനാളും എങ്കിലും
ജീവിത യാത്രയില്‍ വിസ്മരിച്ചീടുന്നാ-
സ്നേഹത്തിന്‍ ആലയമാകും ഹൃദയത്തെ
വൃദ്ധസ്സദനം, സ്നേഹസ്സദനം, ഇങ്ങിനെ
എത്രയോ സുന്ദര സദനങ്ങള്‍
നാള്‍ക്കുനാള്‍ നമ്മുടെ നാട്ടില്‍ വരുന്നുണ്ട്
മൂകമായ് നമ്മുടെ വൃദ്ദരെ പാര്‍പ്പിക്കാന്‍
ജീവിത മോഹങ്ങളെല്ലാം ത്യജിച്ചിട്ടു
ജീവിത ലഹരിയില്‍ ജീവിച്ചു തീര്‍ക്കാനായ്
ജീവിതം അന്ന്യര്‍ക്ക് ദാനമായ് നല്‍കിയ
മഹാനുഭാവന്മാര്‍ കണ്ടോരു കാഴ്ചകള്‍ (2 )
എന്തിനും ഏതിനും ലഹിരിയെപുല്കിനാ-
മിന്നിന്റെ മാനവന്‍ ആയി കഴിഞ്ഞാലോ
ജീവിതമെന്നൊരു ലഹരിയുന്ടെന്നു നാം
ഓര്‍ക്കേണം ഹൃത്തില്‍ എന്നെന്നും നിര്‍ണയം
Thursday, December 15, 2011
Sunday, December 4, 2011
മുല്ലപ്പെരു ദുരന്തം
കണ്ടില്ലേ ദുരന്തം വരുമാറുച്ചത്തില്‍
നമ്മുടെ പാറകള്‍ പൊട്ടുന്ന
ഭൂമി പിളര്‍ക്കുന്ന, ശബ്ദമല്ലേ അത്
നാടും വീടും ഭയന്ന് വിറയ്ക്കുന്ന
നാടിന്റെ ഭീഷണിയായി വളര്നോര്നൊരു
സങ്കര്‍ഷ ഭൂമി പോലുള്ളൊരു അണതന്നില്‍
വിള്ളലായ് കാണുന്ന ഭീഷണിയും നൂനം
നാനാ ജനവും നടുങ്ങുമാറുച്ചത്തില്‍
പെരുമ്പറ കൊട്ടി അറിയിച്ചിതെങ്കിലും
നമ്മുടെ അയല്‍വാസി ആയിഭരിക്കുന്ന
അങ്കന തലൈവിക്കറിയാമിതെങ്കിലും
കാണുന്നുമില്ല കേള്കുന്നുമില്ലഹോ !
ജല ജനനീ മകുടമായുള്ളൊരു
മുല്ലപ്പെരിയാറിന്‍ കണ്ണുനീരിന്‍ കഥ
ദുരന്ത സാഗരമാകാതിരിക്കാനായ്
മേലാളന്‍മാരുടെ കണ്ണ് തുറക്കാനായ്
നാടിന്റെ നന്മയെ കാത്തുരക്ഷിക്കാനായ്
കൂട്ടരേ നമ്മുക്ക് കൂട്ടമായെത്നിക്കാം
Wednesday, November 16, 2011
സ്ത്രീജന്മ ദുഃഖങ്ങള്‍
ഒരുദിനം പുതിയൊരു ക്ഷിതിയിലേക്ക്
ജന്മാവകാശമാം സത്യത്തിലേക്ക്
എങ്കിലും തൃപ്തി വരാ തതിയിങ്കല്‍
മമ പ്രാണനും ഭൂജാതയായി (2)
കൈ വളരട്ടെ കാല്‍ വളരട്ടെ
എന്നൊക്കെ ഓമനിച്ചച്ചനും അമ്മയും
ഓരോ ദിനവും തീഷ്ണതയോടങ്ങ്
തന്കുഞ്ഞിനെ പോറ്റി വളര്‍ത്തീടുന്നു
തന്‍മാതാവിന്‍ സ്നേഹവാല്സല്യവും
തന്‍പിതാവിന്‍ രക്ഷാ കവചങ്ങളും
തന്നുള്ളില്‍ ആനന്ദ പേമാരിയായി
ഓടിക്കളിച്ചങ്ങു താന്‍ സന്ധ്യയോളം
ഹാ! നല്ല നാളുകള്‍ എത്ര മനോഹരം
ഒരു നാളും മറക്കുകില്ലീ അങ്കന
ഒരു നാളില്‍ അവളൊരു യുവതിയായി
ഒരു നാളില്‍ അവള്‍ കണ്ടു ലോകത്തിനെ
ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടോരു ലോകത്തില്‍
ഒരു പിടി കയ്പിന്റെ അനുഭവങ്ങള്‍ (2)
എല്ലാം സഹിക്കുന്ന സ്ത്രീ ജനങ്ങള്‍
കുഞ്ഞിനേം കണവനേം പോറ്റുന്നവള്‍
കഠിന പ്രയത്നത്തില്‍ ദ്രവ്യത്തിനെ
ആര്‍ജിച്ചു വന്നവള്‍ ആഹരിക്കും
നല്ല ഹൃദയങ്ങള്‍ ഉണ്ടെന്നിരിക്കിലും
നന്മയെ പുണരാന്‍ മടിക്കുന്ന ലോകത്തില്‍
കരാള ഹസ്തങ്ങള്‍ അവള്‍ക്ക് മുന്നില്‍
കാട്ടുന്നു കാട്ടാള ദംഷ്ട്രങ്ങളും
ഏകയായി ഒരിടത്ത് പോകാനോ വയ്യ
വാഹന യാത്രയോ എത്ര കഠിനങ്ങള്‍
ചൂഷണ വലയത്തിന്‍ ചഞ്ചല നയനങ്ങള്‍
ചങ്കില്‍ തുളച്ചു ചകിതയായി തീരുന്നു
ബസ്സിലോ ട്രെയിനിലോ ഓട്ടോയില്‍ പോലുമേ
ഭയമുള്ള ഹൃദയമായി തീര്‍ന്നിടുന്നു
അതിമോഹ, കാമ, കഠിന ഹൃദയത്തിന്‍
ദംഷ്ട്രങ്ങള്‍ ഒക്കെയും കാട്ടിക്കൊണ്ട്
പച്ചമാംസത്തിന്‍ ചോരയും നീരും
കുടിച്ചു തീര്‍ക്കുന്ന കാപാലികന്മാര്‍
പിഞ്ചു കുഞ്ഞുങ്ങളെ പോലും വിടാത്തൊരു
ചഞ്ചല മാനസ ചിന്തയില്‍ നിന്നൊരു
തിരുട ഹൃദയ രാക്ഷസന്മാര്‍
തത്വശാസ്ത്രങ്ങളെ ചൊല്ലുക നിങ്ങള്‍
ഭരണ മേലാള്കളെ ചൊല്ലുക നിങ്ങള്‍
എവിടെപോയി സദാചാര സത്ഗുണങ്ങള്‍
എവിടെപോയി തവനീതി പാലനങ്ങള്‍
എന്നെന്നും ഭാഷണ പോഷണങ്ങള്‍
എന്നെന്നും നാട്ടിലെ സുന്ദര വാഗ്ദാനം
"എന്നെന്നും ഞങ്ങള്‍ കാത്തിടും ചാരിത്ര്യം"
എന്നേക്കും കാറ്റില്‍ പറത്തിക്കൊണ്ടു
എന്നും സുഖിക്കുന്ന മേലാളന്മാര്‍
സ്ത്രീയേ നീയൊരു മാലാഖയായി
മാനസ വീഥിയില്‍ മാതൃകയായി
മന്ദസ്മിത്തതിന്‍ മന്ദ മാരുതനായി
മാറ്റുക സാമൂഹ്യ ചട്ടങ്ങളെ (2)
ഭൂമിയില്‍ ഭൂജാതയാകുന്ന നേരത്ത്
ഭദ്രമാം ഭാവിക്ക് ഭാവുകങ്ങള്‍
ഭാസുര നവലോക ഭാവുകങ്ങള്‍
ഭദ്രേ നിനക്ക് ഞാന്‍ നേര്ന്നിടുന്നു
Tuesday, September 27, 2011
ജീവിതം ഒരു കഠിന യാത്ര
അനതിവിദൂര വിശാല വഴിയാം
അകലേക്കുള്ളോരതിക വിശാലത
അതിലേക്കുള്ളൊരു യത്നം ജീവിതം
അതിമോഹന മിഹ സത്യം ജീവിതം
കഠിന കഠോര മുഴു നീളന്‍ വഴി
കാലം നമ്മുടെ ജീവിത യാത്രയില്‍
കാണിക്കുന്നൂ കല്ലോലിനി പോല്‍
കാഴ്ച്ചകള്‍ പക്ഷെ അതിദൂരത്തില്‍
സന്മാര്‍ഗത്തിന്‍ പാതയൊരുക്കാന്‍
സദ്ഗുണ സമ്പത്താര്‍ജിക്കുക നാം
സത്യത്തിന്‍ മുഖമതി കഠിനം ഗുണ
വാന്മാരാകുക ജീവിത വഴിയില്‍
മാനവ ജീവിത സങ്കല്പത്തില്‍
മധുരം നല്‍കുക സ്നേഹത്തില്‍ നാം
മായികമല്ലോ ഇഹ ജീവിതവും
ശാശ്വതമാണഖിലേശന്‍ വഴികള്‍
മുള്ളുകള്‍ നിറയും വഴികള്‍ നീളെ
കുഴികള്‍ നീളെ നിറയും ചുഴിയും
കാണാക്കാഴ്ചകള്‍ കാണും നേരം
കരളിലൊരതിരു കവിഞ്ഞ ദുഃഖം
കാണാച്ചുഴിയില്‍ പെട്ടുഴലുമ്പോള്‍
അനുഭവ, വിവേക മാര്‍ഗത്തില്‍ നാം
കാണുക രക്ഷക്കുള്ളോരതിരുകള്‍
കാണുക ജീവിത ജീവന വഴികള്‍
നെടുനീളന്‍ വഴി കാണുമ്പോള്‍ നാം
നേടുക ധൈരപ്പടവാള്‍ മനസ്സില്‍
ധ്യാനിച്ചീടുക ധൈര്യം നേടാന്‍
കാണും സ്വാസ്ഥ്യം കാഠിന്യത്തില്‍
Wednesday, September 21, 2011
ഉണ്ണിയേശുവിന്റെ പിറവി
ലോകൈക നാധനാം ഉണ്ണിയേശുവേ
കാലിത്തൊഴുത്തില്‍ ജനിച്ചവനെ
അഭയം തിരക്കി നീ വന്നു ഇഹത്തില്‍
മര്‍ത്ത്യന്റെ പാപം ചുമലിലേടാന്‍
അന്ധകാരത്തിന്റെ നെറുകയില്‍ വന്നു
അക്ഷയ പാത്രമായി ജ്യോതിയായി നീ
ആലംബ ഹീനര്‍ക്ക് അത്താണിയായുള്ള
ആശ്വാസ രൂപമേ ഉണ്ണി മിശിഹായേ
എന്നെന്നും അകതാരില്‍ ആശിച്ചിരുന്നു
പാപിയാമെന്നിലും വന്നിരുന്നെങ്കില്‍
മുട്ടി വിളിചെന്റെ ഉള്ളില്‍ വരാനായി
കേട്ടില്ല കണ്ടില്ല തെജോമയനെ ഞാന്‍
ഒരുതരി തിരിയായി വരുമെന്ന് നിരുവിച്ചു
മനതാരില്‍ എന്നും ഞാന്‍ കാത്തിരുന്നു
ഒടുവില്‍ നീയെത്തിയീ പാപിയാമെന്നിലും
ക്രിസ്മസ് ദിനത്തിലാണെന്നു മാത്രം
ഉണ്ണി മിശിഹാതന്‍ ജനനം നടന്നപ്പോള്‍
എന്‍ ഹൃത്തം ആനന്ദിചാഹ്ലാദിച്ചു
മനമുരുകി മതിവുരികി ദുഖിച്ച നാളെല്ലാം
എവിടെയോ പോയി മറഞ്ഞുവല്ലോ
ഓരോരോ ക്രിസ്മസ് വന്നടുക്കുമ്പോഴും
ഒരുക്കിടേണം നാം ഹൃദയത്തിനെ
അതിനായി ഉണ്ണിതന്‍ മാതാവിന്‍ കാരുണ്യം
യാചിക്കേണം നാം അനുതാപത്താല്‍
Thursday, September 15, 2011
പഞ്ച വര്ണതത്ത കണ്ട നാട്
പാടം വിളഞ്ഞൊരു വേനലിന്‍ കാലം
പാടി പറന്നൊരു പഞ്ചവര്‍ണ തത്ത
പാകത്തില്‍ ഉള്ളൊരു നെല്‍കതിര്‍ തിന്നാനായ്
പാടം മുഴുവന്‍ അലഞ്ഞു തിരിഞ്ഞു പോല്‍
പച്ച നെല്പാടങ്ങള്‍ വിളഞ്ഞങ്ങു നില്കിലും
കാണുന്നില്ല നല്‍ കതിരിന്റെ കൂട്ടങ്ങള്‍
പാടങ്ങള്‍ എല്ലാം കോന്ഗ്രീറ്റ് കാടായി
പാടങ്ങള്‍ പാതി റോഡാക്കി തീര്‍ത്തിട്ട്
കാടുകള്‍ പാടെ വെട്ടിതെളിച്ചിട്ടു നമ്മുടെ
നാട്ടില്‍ ഹരിതക കാന്തി കുറയുമ്പോള്‍
പ്രൌടമാം നൌകയില്‍ കൊട്ടാര വീടുകള്‍
കോടീശ്വരന്മാരുടെ ഒഴുകുന്ന കൊട്ടാരം
കോടികള്‍ ചിലവിട്ടു പണിഞ്ഞതിനുള്ളിലോ
സുഖലോലുപന്മാര്‍ ആരാമം ചെയ്യുമ്പോള്‍
നിര്‍മല ജലമാം കായല്‍ തന്‍ ഹൃദയത്തില്‍
വീഴുന്നു കാഷ്ടങ്ങള്‍ വിഷജല സ്സ്മ്മിസ്രം
എന്ടോസല്ഫാന്‍ വിഷവായു തിന്നു തി
ന്നെത്ര ജനങ്ങള്‍ കണ്ണീരും കയ്യുമായി
ഓരോ ദിനവും പെരുകുന്നു രോഗികള്‍
കണ്ണ് കാണാത്തവര്‍, കൈ ശോഷിച്ചവര്‍
ബുദ്ധിമാന്ധ്യതാല്‍ ജനിച്ചൊരു പാവത്തിന്‍
ശിഷ്ട ജീവിതം ഹാ! എന്തെന്തു കഷ്ടത്തില്‍
എന്ടോസല്‍ഫാന്റെ ഇരകള്‍ നിര്‍ണയം
രാഷ്ട്രീയ കോമരം ചെയ്യുന്നു തന്നിഷ്ടം
സമ്പത്ത് കാണുമ്പോള്‍ എന്തും ത്യജിക്കുന്ന
ജീവിതം തങ്ങള്‍ നയിക്കുന്നു നിസ്വാര്ധരായ്!!
എന്‍ തത്ത പാടും പഴങ്കഥ കേട്ട് കേട്ടാ
നന്ദ കണ്ണീര്‍ കൊഴിഞ്ഞല്ലോ ഹൃദയത്തില്‍
പാടം മുഴുവന്‍ നെല്‍കതിര്‍ കൊണ്ടന്നു
പാകത്തില്‍ പാടേ നിറഞ്ഞ വയലുകള്‍
ആവോളം തത്തകള്‍ തിന്നു കതിരുകള്‍
വൃക്ഷ ലതാതികള്‍ തിങ്ങി നിറഞ്ഞങ്ങു
വൃദ്ധിയില്‍ നാടിന്റെ ഹൃദയം കവര്നല്ലോ
അധ്വാനിക്കും ജനങ്ങളാണ് എവിടെയും
നിസ്സ്വാര്ധ രാഷ്ട്രീയം കുറഞ്ഞൊരു നാട്ടില്‍
നിത്യമാം നന്മയ്ക് വേണ്ടി പൊരുതുമ്പോള്‍
കേവലം നിസ്സാര കള്ളങ്ങള്‍ മാത്രമേ
ഉണ്ടായിരുന്നുള്ളൂ പണ്ടുകാലെത്തെന്നു
ചിന്തിച്ചു ചിന്തിച്ചു കൌതുകതോടങ്ങ്
നിര്‍മല നീര്‍ച്ചാലില്‍ പോയി കുളിച്ചു ഞാന്‍
Wednesday, August 24, 2011
ഇളം കാറ്റ്
മഞ്ഞുതുള്ളിപോല്‍ മൃദുലം പ്രഭാതത്തില്‍
മഞ്ഞക്കിളിയുടെ പാട്ടും മൃദുലമാം
ഇളം കാറ്റിന്‍ തലോടലും ഹൃദ്യമാം
സൂര്യകിരണങ്ങള്‍ തേജോമയത്തിലും
മന്ദമാരുതന്‍ പടികടന്നിങ്ങെത്തി
വന്നെത്തിയെന്റെ പൂമുഖ പടിയിലും
ആരിലും സൌഖ്യത്തിന്‍ സ്പര്‍ശതിലൂടങ്ങ്
ആരാമമേകുന്ന വഴിയും നീ തന്നെ
അധ്വാനിക്കുന്ന ശാരീരമേ നിന്നെ
ആശ്വാസമാകുന്ന പട്ടുതൂവാലയാല്‍
അല്പാപമായി നീ തഴുകി തഴികിയാ
നിദ്രയില്‍ കൊണ്ടുചെന്നെത്തിക്കുന്നു തഥാ
പാടങ്ങള്‍, കായലും, പച്ച വനങ്ങളും
ഇഴുകി, തഴുകി നീ മൈതാനവീധിയില്‍
ഓടിക്കളിക്കുന്ന ബാലകന്മാര്‍കുമേല്‍
നല്‍കുന്നു നല്ലൊരു ചുംബനം പോലുമേ
നിന്നലമാലകള്‍ നിന്നങ്ങുപോയാലോ
നിന്‍ തലോടലും നിന്നങ്ങുപോയാലോ
ഇല്ലില്ല ഞങ്ങള്ക് സ്വര്‍ഗീയ സ്പര്‍ശങ്ങള്‍
ഇല്ലില്ല ഞങ്ങള്ക് സ്വാന്തന സ്പര്‍ശവും
തെന്നലേ നിന്നുടെ സാന്നിധ്യം പോലുമീ
മണ്ണില്‍ ഞങ്ങള്‍കു മാണിക്യം പോലുള്ള
സ്വാന്തന ശകലങ്ങള്‍ വര്‍ഷിചീടുക
ഇളം തെന്നലേ നീയൊന്നു സ്പര്ശിചീടുക
Wednesday, August 3, 2011
മനുഷ്യ മാനസം
കാണുന്നില്ല മന്‍ഷ്യന്‍ മനസ്സിന്റെ
കാഴ്ചകള്‍ സങ്കല്പമാകും സുനിശ്ചിതം
കാണുന്നു നാം മനസ്സില്‍ പല സ്വപ്നം
കാണാതെ പോകുന്നു പലതും ധരണിയില്‍
കാലങ്ങളെത്ര കൊഴിയുന്നു നമ്മുടെ
കര കാണാത്ത കടലിലെ ജീവിതം
അക്കരപ്പച്ചയില്‍ കണ്‍ നട്ടു നമ്മുടെ
രജനീ ദിനങ്ങളും നീങ്ങുന്നു വേഗത്തില്‍
ആശകള്‍ ഒരോന്നു വന്നു നിറയുന്നു
ആധിയും വ്യാധിയും ഒപ്പം നിറയുന്നു
ആകാശവീധിയില്‍ അക്ഷി എറിഞ്ഞിട്ടു
ആലംബമില്ലാ ശരണം വിളി തഥാ
പണമാനെപ്പോഴും ആശ്രയം മനുജന്
പാവന പാഠങ്ങള്‍ അല്ലല്ല ആശ്രയം
എങ്കിലും തൃപ്തി വരാത്തൊരു മാനസം
തൃപ്തിയില്‍ നിദ്രതന്‍ കാലം മറന്നല്ലോ
ഉജ്വല വേഗത്തില്‍ പായുന്നു മാനസം
അനന്ദമാം ആകാശ വീഥിയില്‍ രശ്മിപോല്‍
ആകാശഗോപുരം പണിതുയര്തീടുന്നു
മനസിന്റെ മാന്ത്രിക മായിക ശക്തിയാല്‍
അല്ലലില്ലാത്തൊരു ജീവിതം തേടി നാം
എന്തും സഹിക്കാന്‍ മടിയാതെ നില്‍കുന്ന
മനസ്സേ നീയൊരു രാഗത്തിലെന്ന പോല്‍
മാനവ വീഥിയില്‍ മധുരം ചൊരിയുക
Tuesday, June 14, 2011
മഴയും ബാല്യവും
എന്നും മഴതന്‍ താളം കണ്ടൊരു ബാല്യം
എന്നെന്നും കുളിര്‍മഴ പെയ്തൊരു ബാല്യം
സുഖമുള്ള നനവുള്ള നയനങ്ങളോടെ ഞാന്‍
മഴയില്‍ കുളിച്ചോന്നു തോര്തിയ കാലം
എന്നെന്നും ഓര്‍മയില്‍ നിറയുന്ന കാലം
എന്നെന്നും കാണാന്‍ കൊതിച്ചൊരു മഴയില്‍
എന്മാനസം സംഗീത താളമായിതീരുന്നു
എന്‍ നയനങ്ങള്‍ നിറയുന്നു കുളിരില്‍
പാടങ്ങള്‍ തോറും ചുറ്റിയടിച്ചു
കുടചൂടി കുളിര്ചൂടി വരമ്പിലൂടെ
കൂട്ടുകാര്കൊപ്പം കറങ്ങിയ കാലം
കണ്ടു മഴവില്ലിന്‍ ഏഴു നിറങ്ങള്‍
മഴവെള്ളം നിറഞ്ഞങ്ങു പറമ്പിലെല്ലാം
മാനം ഇരുന്ടങ്ങു കുമിഞ്ഞു കൂടി
മാനസം നിറഞ്ഞങ്ങു മഴവില്ല് പോലെ
ഒരു മന്ദ മാരുതന്‍ തഴുകി തഴുകി
മഴ പെയ്തു പെയ്തു മനം കുളിര്‍ത്തു
മണ്ണില്‍ മഴവെള്ളം അലിഞ്ഞിറങ്ങി
മഴവെള്ളം കൊണ്ട് വയല്‍ നിറഞ്ഞു
മഴവെള്ളം നിറഞ്ഞു പറമ്പില്‍ പോലും
എന്നും മഴക്കാലം മമ മാമ്പഴക്കാലം
എന്നും മഴക്കാലം കുളിരിന്റെ കാലം
ഇന്നും ഓര്‍കുന്നു ഹാ ഗൃഹാതുരത്വം
ഇന്നുമെന്‍ ബാല്യമാം സുവര്‍ണകാലം
Sunday, June 12, 2011
ദൈവത്തിനു വേണ്ടത്
മര്‍ത്യന് പാരില്‍ ദൈവമുന്ടെന്തിനും
ദൈവതിനാനെങ്കില്‍ മര്ത്യനുന്ടെതിനും
സ്വര്‍ണം മരതകം വൈടൂര്യം പിന്നെ
പണവും യഥേഷ്ടം നല്‍കുന്നുണ്ട് ഈശന്
എല്ലാം തികഞ്ഞവന്‍ ഏറ്റം ധനികനും
ആയുള്ള തമ്പുരാന്‍ ആണെന്നിരിക്കിലും
മര്‍ത്യന്‍ കൊടുക്കുന്നു ആവോളം ദ്രവ്യവും
ആവശ്യതിനപ്പുറം ആണെന്നിരിക്കിലും
എതൊരു ആരാധനാലയം കണ്ടാലും
തൊഴുതു മടങ്ങുന്നു മനുഷ്യന്‍ ഭക്തിയില്‍
ഏതു നവ നവ സ്ഥലങ്ങളില്‍ പോയാലും
തിരയുന്നു ആരാധനാലയം എവിടുന്ന്
പ്രാര്‍ഥന ചൊല്ലി ഉണര്‍ത്തുന്നു ദൈവത്തെ
പണങ്ങള്‍ കൊടുത്തു മയക്കുന്നു ദൈവത്തെ
സ്വാര്‍ത്ഥ ലാഭത്തിനു വളയ്കുന്നു ദൈവത്തെ
പണമുള്ള വീടിലാനേറ്റം തരികിട
പ്രാര്‍ത്ഥന ചൊല്ലുമ്പോള്‍ പോലും സ്വാര്‍ത്ഥത
എന്നെ രക്ഷിക്കുക ഞങ്ങളെ രക്ഷിക്കുക
എല്ലാം ഭദ്രമായി തീര്കണേ ദൈവമേ
എല്ലാം ഞങ്ങള്ക് നല്‍കണേ ദൈവമേ
ദൈവ സങ്കല്‍പം ഏവര്‍ക്കും വിഭിന്നങ്ങള്‍
ദൈവത്തിന്‍ അസ്ഥിത്വം ഏവര്‍ക്കും വിഭിന്നങ്ങള്‍
ദൈവത്തെ കാണുന്നതാരാണീ ലോകത്തില്‍
ആരും അറിയുന്നില്ലീശന്റെ താല്പര്യം
ദൈവത്തിനെന്തിനാണീ പണവും പ്രസാദവും
ദൈവത്തിനെന്തിനാണീ ആടയാഭരണങ്ങള്‍
കൊടുക്കൂ ഏവം ദരിദ്ര ജനങ്ങള്‍ക്
കൊടുക്കൂ ഏവം പട്ടിണി പാവങ്ങള്‍ക്
സ്നേഹം ഇല്ലെങ്കില്‍ ദൈവമില്ലെവിടെയും
സ്നേഹം ഇല്ലെങ്കില്‍ എന്തിനാണ് ആരാധന
സ്നേഹത്തില്‍ വര്‍ത്തിക്കുക സഹജീവിയോടു നാം
ദൈവം ആശിക്കുന്നീ സ്നേഹം പകരുവാന്‍
വാടി തളര്ന്ന മുഖങ്ങള്‍ നാം കാണുമ്പോള്‍
വേദന സഹിക്കും മുഖങ്ങള്‍ നാം കാണുമ്പോള്‍
രോഗഗ്രസ്തമാം ജീവന്‍ നാം കാണുമ്പോള്‍
ആലംബഹീനമാം ജീവിതം കാണുമ്പോള്‍
പട്ടിണി സഹിക്കുന്ന ജീവിതം കാണുമ്പോള്‍
കണ്ണുനീരില്‍ ജീവിതം നനയുമ്പോള്‍
കാണുക നാം ദൈവത്തിന്‍ സാന്നിധ്യം
ദൈവതിനാനെങ്കില്‍ മര്ത്യനുന്ടെതിനും
സ്വര്‍ണം മരതകം വൈടൂര്യം പിന്നെ
പണവും യഥേഷ്ടം നല്‍കുന്നുണ്ട് ഈശന്
എല്ലാം തികഞ്ഞവന്‍ ഏറ്റം ധനികനും
ആയുള്ള തമ്പുരാന്‍ ആണെന്നിരിക്കിലും
മര്‍ത്യന്‍ കൊടുക്കുന്നു ആവോളം ദ്രവ്യവും
ആവശ്യതിനപ്പുറം ആണെന്നിരിക്കിലും
എതൊരു ആരാധനാലയം കണ്ടാലും
തൊഴുതു മടങ്ങുന്നു മനുഷ്യന്‍ ഭക്തിയില്‍
ഏതു നവ നവ സ്ഥലങ്ങളില്‍ പോയാലും
തിരയുന്നു ആരാധനാലയം എവിടുന്ന്
പ്രാര്‍ഥന ചൊല്ലി ഉണര്‍ത്തുന്നു ദൈവത്തെ
പണങ്ങള്‍ കൊടുത്തു മയക്കുന്നു ദൈവത്തെ
സ്വാര്‍ത്ഥ ലാഭത്തിനു വളയ്കുന്നു ദൈവത്തെ
പണമുള്ള വീടിലാനേറ്റം തരികിട
പ്രാര്‍ത്ഥന ചൊല്ലുമ്പോള്‍ പോലും സ്വാര്‍ത്ഥത
എന്നെ രക്ഷിക്കുക ഞങ്ങളെ രക്ഷിക്കുക
എല്ലാം ഭദ്രമായി തീര്കണേ ദൈവമേ
എല്ലാം ഞങ്ങള്ക് നല്‍കണേ ദൈവമേ
ദൈവ സങ്കല്‍പം ഏവര്‍ക്കും വിഭിന്നങ്ങള്‍
ദൈവത്തിന്‍ അസ്ഥിത്വം ഏവര്‍ക്കും വിഭിന്നങ്ങള്‍
ദൈവത്തെ കാണുന്നതാരാണീ ലോകത്തില്‍
ആരും അറിയുന്നില്ലീശന്റെ താല്പര്യം
ദൈവത്തിനെന്തിനാണീ പണവും പ്രസാദവും
ദൈവത്തിനെന്തിനാണീ ആടയാഭരണങ്ങള്‍
കൊടുക്കൂ ഏവം ദരിദ്ര ജനങ്ങള്‍ക്
കൊടുക്കൂ ഏവം പട്ടിണി പാവങ്ങള്‍ക്
സ്നേഹം ഇല്ലെങ്കില്‍ ദൈവമില്ലെവിടെയും
സ്നേഹം ഇല്ലെങ്കില്‍ എന്തിനാണ് ആരാധന
സ്നേഹത്തില്‍ വര്‍ത്തിക്കുക സഹജീവിയോടു നാം
ദൈവം ആശിക്കുന്നീ സ്നേഹം പകരുവാന്‍
വാടി തളര്ന്ന മുഖങ്ങള്‍ നാം കാണുമ്പോള്‍
വേദന സഹിക്കും മുഖങ്ങള്‍ നാം കാണുമ്പോള്‍
രോഗഗ്രസ്തമാം ജീവന്‍ നാം കാണുമ്പോള്‍
ആലംബഹീനമാം ജീവിതം കാണുമ്പോള്‍
പട്ടിണി സഹിക്കുന്ന ജീവിതം കാണുമ്പോള്‍
കണ്ണുനീരില്‍ ജീവിതം നനയുമ്പോള്‍
കാണുക നാം ദൈവത്തിന്‍ സാന്നിധ്യം
Sunday, May 15, 2011
ആശകളുടെ വേലിയേറ്റം
ഞാനൊരു പാമരനാരുന്ന കാലം
തെരുവിലൊരു യാജകനാരുന്ന കാലം
എന്‍ചിത്തം എന്നില്‍ ദുഖിച്ച കാലം
ആശിച്ചു നല്ലോരു ഭാവിക്കു വേണ്ടി
ആശകള്‍ ഓരോന്ന് പൂവണിഞ്ഞപ്പോള്‍
ആരാമം എന്തെന്നെറിഞ്ഞു ദിനംതോറും
ജോലിയും വീടും സുഹ്രിതുക്കലുമൊക്കെ
ആവോളം ആര്‍ജിച്ചു ജീവിത പാതയില്‍
എങ്കിലും തൃപ്തി വന്നില്ലെന്റെ ഹൃത്തില്‍
ഒരു കാര്‍ എങ്കിലും ഉണ്ടായിരുന്നെങ്കില്‍
ഒരു ഫ്ലാറ്റ് എങ്കിലും ഉണ്ടായിരുന്നെങ്കില്‍
പരിശ്രമം കൊണ്ട് നേടി അവയെല്ലാം
എങ്കിലും തൃപ്തി വന്നില്ലെന്റെ ഹൃത്തില്‍
കാറൊരു ബെന്‍സ് ആയിരുന്നെങ്കില്‍
ഫ്ലാറ്റൊരു ബംഗ്ലാവ് ആയിരുന്നെങ്കില്‍
പരിശ്രമം കൊണ്ട് നേടി അവയെല്ലാം
എങ്കിലും തൃപ്തി വന്നില്ലെന്റെ ഹൃത്തില്‍
സ്ഥലവും പണവും പ്രശസ്തിയും കൂടി
നേടണം നന്നായി നാടുകാര്കിടയില്‍
പരിശ്രമം കൊണ്ട് നേടി അവയെല്ലാം
എങ്കിലും തൃപ്തി വന്നില്ലെന്റെ ഹൃത്തില്‍
കൊടീശ്വരന്മാര്കിടയില്‍ ഞാന്‍ വെറുമൊരു
കീടമാണല്ലോ ഹാ കഷ്ടമെന്നോര്തോര്‍ത്തു
കോടികള്‍ നേടി ഞാന്‍ അവസാന നാളില്‍
എങ്കിലും തൃപ്തി വരാതൊരു നാളില്‍
ശാരീര ശക്തികള്‍ ക്ഷയിച്ചൊരു നാളില്‍
നേടാനായില്ല പണമോ പ്രശസ്തിയോ
ഒടുവില്‍ ഞാനറിയുന്നു ആശകള്‍ മരിക്കില്ല
തെരുവിലൊരു യാജകനാരുന്ന കാലം
എന്‍ചിത്തം എന്നില്‍ ദുഖിച്ച കാലം
ആശിച്ചു നല്ലോരു ഭാവിക്കു വേണ്ടി
ആശകള്‍ ഓരോന്ന് പൂവണിഞ്ഞപ്പോള്‍
ആരാമം എന്തെന്നെറിഞ്ഞു ദിനംതോറും
ജോലിയും വീടും സുഹ്രിതുക്കലുമൊക്കെ
ആവോളം ആര്‍ജിച്ചു ജീവിത പാതയില്‍
എങ്കിലും തൃപ്തി വന്നില്ലെന്റെ ഹൃത്തില്‍
ഒരു കാര്‍ എങ്കിലും ഉണ്ടായിരുന്നെങ്കില്‍
ഒരു ഫ്ലാറ്റ് എങ്കിലും ഉണ്ടായിരുന്നെങ്കില്‍
പരിശ്രമം കൊണ്ട് നേടി അവയെല്ലാം
എങ്കിലും തൃപ്തി വന്നില്ലെന്റെ ഹൃത്തില്‍
കാറൊരു ബെന്‍സ് ആയിരുന്നെങ്കില്‍
ഫ്ലാറ്റൊരു ബംഗ്ലാവ് ആയിരുന്നെങ്കില്‍
പരിശ്രമം കൊണ്ട് നേടി അവയെല്ലാം
എങ്കിലും തൃപ്തി വന്നില്ലെന്റെ ഹൃത്തില്‍
സ്ഥലവും പണവും പ്രശസ്തിയും കൂടി
നേടണം നന്നായി നാടുകാര്കിടയില്‍
പരിശ്രമം കൊണ്ട് നേടി അവയെല്ലാം
എങ്കിലും തൃപ്തി വന്നില്ലെന്റെ ഹൃത്തില്‍
കൊടീശ്വരന്മാര്കിടയില്‍ ഞാന്‍ വെറുമൊരു
കീടമാണല്ലോ ഹാ കഷ്ടമെന്നോര്തോര്‍ത്തു
കോടികള്‍ നേടി ഞാന്‍ അവസാന നാളില്‍
എങ്കിലും തൃപ്തി വരാതൊരു നാളില്‍
ശാരീര ശക്തികള്‍ ക്ഷയിച്ചൊരു നാളില്‍
നേടാനായില്ല പണമോ പ്രശസ്തിയോ
ഒടുവില്‍ ഞാനറിയുന്നു ആശകള്‍ മരിക്കില്ല
കരയുന്നവര്‍ ചിരിക്കും
ജീവിതമെന്നൊരു സത്യമുണ്ടെങ്കില്‍ ഈ
ജീവിത ദുഖവും സത്യമാണെന്ന് നാം
മനസിലാക്കുന്നൊരു കാലം വരുംബോളീ
മനുഷ്യായുസും പകുതിയായി തീരുന്നതും
ദുഖങ്ങള്‍ പക്ഷെ ശാശ്വതമല്ലെന്നു നാം
അന്തരങ്ങതില്‍ മനസിലാക്കിക്കൊണ്ടു
കാലമേ നിന്റെ കരുണക്കായുല്ലൊരു
കാലം വിദൂരത്തില്‍ അല്ലെന്നതോര്കുക
ഒരുനേരം ഭക്ഷിച്ചു പശിയടക്കുന്നോരും
നാലുനേരങ്ങളില്‍ പശിയടക്കുന്നോരും
ദുഖങ്ങള്‍ അനുഭവിക്കുന്നെന്ന സത്യവും
കാണുന്നു മര്‍ത്യര്‍ അന്തരങ്ങങ്ങളില്‍
എവിടെയോ നിന്ന് നാം വന്നു ഇഹത്തില്‍
എവിടെയോ പോകുന്നു ആരുമറിയാതെ
എവിടെയാണെങ്കിലും എകരായിതന്നെയും
ഏവം ചലിക്കുന്നു ജനന മരണങ്ങളും
ഒരുദിനം അഖിലാണ്ട ധുഖങ്ങളില്ലാത്ത
ഒരുദിനം അവിരാമ ആനന്ദയാമത്തില്‍
ആര്തുല്ലസിച്ചൊരു ആനന്ടവേളയില്‍
കരയുനോരാത്മാവ് ചിരിക്കുമെന്നോര്കുക
ജീവിത ദുഖവും സത്യമാണെന്ന് നാം
മനസിലാക്കുന്നൊരു കാലം വരുംബോളീ
മനുഷ്യായുസും പകുതിയായി തീരുന്നതും
ദുഖങ്ങള്‍ പക്ഷെ ശാശ്വതമല്ലെന്നു നാം
അന്തരങ്ങതില്‍ മനസിലാക്കിക്കൊണ്ടു
കാലമേ നിന്റെ കരുണക്കായുല്ലൊരു
കാലം വിദൂരത്തില്‍ അല്ലെന്നതോര്കുക
ഒരുനേരം ഭക്ഷിച്ചു പശിയടക്കുന്നോരും
നാലുനേരങ്ങളില്‍ പശിയടക്കുന്നോരും
ദുഖങ്ങള്‍ അനുഭവിക്കുന്നെന്ന സത്യവും
കാണുന്നു മര്‍ത്യര്‍ അന്തരങ്ങങ്ങളില്‍
എവിടെയോ നിന്ന് നാം വന്നു ഇഹത്തില്‍
എവിടെയോ പോകുന്നു ആരുമറിയാതെ
എവിടെയാണെങ്കിലും എകരായിതന്നെയും
ഏവം ചലിക്കുന്നു ജനന മരണങ്ങളും
ഒരുദിനം അഖിലാണ്ട ധുഖങ്ങളില്ലാത്ത
ഒരുദിനം അവിരാമ ആനന്ദയാമത്തില്‍
ആര്തുല്ലസിച്ചൊരു ആനന്ടവേളയില്‍
കരയുനോരാത്മാവ് ചിരിക്കുമെന്നോര്കുക
Friday, April 1, 2011
അവളൊരു മാന്‍പേട
എന്റെ ജീവിത വീധിയിലെപ്പോഴോ
കണ്ടു ഞാനൊരു മാന്‍പേടയെ തവ
സൂര്യ തേജസ്സിന്‍ മുഖവും തമസിനെ
ശൂന്യമാക്കും ഹൃദയത്തിന്‍ വിശാലമാം
ഭാഷകൊന്ടെന്റെ ഹൃദയം കവര്നവള്‍
സ്നേഹത്തിന്‍ ഭാഷയെന്നെ പഠിപ്പിച്ച
സ്നേഹിതേ നിന്നെ മറക്കില്ലൊരിക്കലും
ഭാസുര ശക്തിയാല്‍ അംഗ ലാവണ്യവും
അക്ഷികള്‍ രണ്ടിലും സ്നേഹശരങ്ങളും
ചഞ്ചല മാനസം ആയിരുന്നെങ്കിലും
മാനസ വീഥിയില്‍ കാത്തിരുന്നെന്നും
ജീവിതം സ്വപ്നങ്ങളായുള്ള നേരത്തും
ആയിരമായിരം കഥകള്‍ പറഞ്ഞതും
ഓര്‍ത്തു പൊകുന്നൂ ഈ മര്ത്യനിപ്പോഴും
ഏതൊരു നാളില്‍ മനസ് തിരിഞ്ഞതും
ഏതൊരു നാളില്‍ സ്നേഹം കുറഞ്ഞതും
ഓര്‍ത്തു പോകുന്നൂ ഇടക്കക്കിടകീ മര്‍ത്യന്‍
ആ നിമിഷങ്ങളില്‍ സ്വപ്‌നങ്ങള്‍ തകര്‍നതും
നിദാനമെന്തെന്നു ചോദിച്ചപ്പോള്‍ പ്രിയേ
പിരിയുകാനെന്നു സൂചനകള്‍ നല്‍കി
സാഹചര്യത്തിന്റെ പ്രേരണകള്‍ കൊണ്ട്
എല്ലാം നശിച്ചെന്നു ഞാനെന്റെ ഹൃദയത്തില്‍
യാമങ്ങള്‍ ഓരോന്ന് എണ്ണി എണ്ണികൊണ്ട്
സംസാര വീഥിയില്‍ വിങ്ങി വിങ്ങിക്കൊണ്ട്
എല്ല്ലാം മറക്കാന്‍ ശ്രമിച്ചങ്ങിരിക്കവേ
ഞാനെന്റെ കൌമാര യവ്വന കാലത്ത്
കാട്ടിയതോക്കെയും ചാപല്യം ആണെന്ന്
കാണുന്നു ഹൃദയമാം അന്ധരങ്ങതില്‍ ഞാന്‍
എങ്കിലും ഞാനോര്‍ത്തു പോകുന്നു ആ നല്ല
കടമിഴിയുല്ലോരു മാന്‍പേടയെ നിത്യം
അങ്കനമാരുടെ ചാപല്യമേവം പോല്‍
അങ്കനമാരുണ്ട് ആവോളം ധരിത്രിയില്‍
ചിന്തിച്ചു പോകും ചിലപ്പോള്‍ നമുക്കുള്ള
ചിന്തകള്‍ ഏവം പ്രണയത്തില്‍ പാടില്ല
എങ്കിലും പ്രണയിച്ചു പോകുന്നു മാനവന്‍
കണ്ടു ഞാനൊരു മാന്‍പേടയെ തവ
സൂര്യ തേജസ്സിന്‍ മുഖവും തമസിനെ
ശൂന്യമാക്കും ഹൃദയത്തിന്‍ വിശാലമാം
ഭാഷകൊന്ടെന്റെ ഹൃദയം കവര്നവള്‍
സ്നേഹത്തിന്‍ ഭാഷയെന്നെ പഠിപ്പിച്ച
സ്നേഹിതേ നിന്നെ മറക്കില്ലൊരിക്കലും
ഭാസുര ശക്തിയാല്‍ അംഗ ലാവണ്യവും
അക്ഷികള്‍ രണ്ടിലും സ്നേഹശരങ്ങളും
ചഞ്ചല മാനസം ആയിരുന്നെങ്കിലും
മാനസ വീഥിയില്‍ കാത്തിരുന്നെന്നും
ജീവിതം സ്വപ്നങ്ങളായുള്ള നേരത്തും
ആയിരമായിരം കഥകള്‍ പറഞ്ഞതും
ഓര്‍ത്തു പൊകുന്നൂ ഈ മര്ത്യനിപ്പോഴും
ഏതൊരു നാളില്‍ മനസ് തിരിഞ്ഞതും
ഏതൊരു നാളില്‍ സ്നേഹം കുറഞ്ഞതും
ഓര്‍ത്തു പോകുന്നൂ ഇടക്കക്കിടകീ മര്‍ത്യന്‍
ആ നിമിഷങ്ങളില്‍ സ്വപ്‌നങ്ങള്‍ തകര്‍നതും
നിദാനമെന്തെന്നു ചോദിച്ചപ്പോള്‍ പ്രിയേ
പിരിയുകാനെന്നു സൂചനകള്‍ നല്‍കി
സാഹചര്യത്തിന്റെ പ്രേരണകള്‍ കൊണ്ട്
എല്ലാം നശിച്ചെന്നു ഞാനെന്റെ ഹൃദയത്തില്‍
യാമങ്ങള്‍ ഓരോന്ന് എണ്ണി എണ്ണികൊണ്ട്
സംസാര വീഥിയില്‍ വിങ്ങി വിങ്ങിക്കൊണ്ട്
എല്ല്ലാം മറക്കാന്‍ ശ്രമിച്ചങ്ങിരിക്കവേ
ഞാനെന്റെ കൌമാര യവ്വന കാലത്ത്
കാട്ടിയതോക്കെയും ചാപല്യം ആണെന്ന്
കാണുന്നു ഹൃദയമാം അന്ധരങ്ങതില്‍ ഞാന്‍
എങ്കിലും ഞാനോര്‍ത്തു പോകുന്നു ആ നല്ല
കടമിഴിയുല്ലോരു മാന്‍പേടയെ നിത്യം
അങ്കനമാരുടെ ചാപല്യമേവം പോല്‍
അങ്കനമാരുണ്ട് ആവോളം ധരിത്രിയില്‍
ചിന്തിച്ചു പോകും ചിലപ്പോള്‍ നമുക്കുള്ള
ചിന്തകള്‍ ഏവം പ്രണയത്തില്‍ പാടില്ല
എങ്കിലും പ്രണയിച്ചു പോകുന്നു മാനവന്‍
Wednesday, March 30, 2011
വെളിച്ചത്തിന്റെ ആത്മാവ്
ശക്തമാം സംസാര സാഗര വേദിയില്‍ നാം
കര്മമാം കര്‍ത്തവ്യത്തില്‍ ഉറച്ചു നിന്നീടെണം
കാരുണ്യ കടാക്ഷതിനായുള്ള പ്രയത്നം പോല്‍
മാതൃക ആയീടെണം മാനവലോകത്തില്‍ നാം
പാവന ഹൃദയത്തിന്‍ മാതൃക ആകുന്ന നാം
പാവങ്ങളോടും ഹൃദയാമ്രിതം കാട്ടീടെണം
സതുക്കളിരക്കുമ്പോള്‍ സമ്പത്തില്‍ ഒരുഭാഗം
കൊടുതുകൊള്ളീടുക അന്യരോ കാണാതെ നാം
നമ്മുടെ ഹൃദയത്തില്‍ വിരിയും പ്രകാശമാം
സ്നേഹത്തിന്‍ പുഷ്പങ്ങളെ അര്പിക്കൂ വിശാലമായ്
മരണം മുന്നില്‍കണ്ട് മനുജന്മാരോട് നാം
മാനവ സ്നേഹത്തിന്റെ മധുരം കൊടുക്കേണം
കാണുക മനുജനെ കാലമാം ഒഴുക്കില്‍ നാം
കരുണക്കടലായി കാലത്തിന്‍ വെളിച്ചമായ്
ശാന്തമാം പ്രഭാതത്തിന്‍ മന്ദമാരുതനായി
വെളിച്ചത്തിന്‍ ആത്മാവായി ചലനം തുടങ്ങുവിന്‍
കര്മമാം കര്‍ത്തവ്യത്തില്‍ ഉറച്ചു നിന്നീടെണം
കാരുണ്യ കടാക്ഷതിനായുള്ള പ്രയത്നം പോല്‍
മാതൃക ആയീടെണം മാനവലോകത്തില്‍ നാം
പാവന ഹൃദയത്തിന്‍ മാതൃക ആകുന്ന നാം
പാവങ്ങളോടും ഹൃദയാമ്രിതം കാട്ടീടെണം
സതുക്കളിരക്കുമ്പോള്‍ സമ്പത്തില്‍ ഒരുഭാഗം
കൊടുതുകൊള്ളീടുക അന്യരോ കാണാതെ നാം
നമ്മുടെ ഹൃദയത്തില്‍ വിരിയും പ്രകാശമാം
സ്നേഹത്തിന്‍ പുഷ്പങ്ങളെ അര്പിക്കൂ വിശാലമായ്
മരണം മുന്നില്‍കണ്ട് മനുജന്മാരോട് നാം
മാനവ സ്നേഹത്തിന്റെ മധുരം കൊടുക്കേണം
കാണുക മനുജനെ കാലമാം ഒഴുക്കില്‍ നാം
കരുണക്കടലായി കാലത്തിന്‍ വെളിച്ചമായ്
ശാന്തമാം പ്രഭാതത്തിന്‍ മന്ദമാരുതനായി
വെളിച്ചത്തിന്‍ ആത്മാവായി ചലനം തുടങ്ങുവിന്‍
Friday, March 25, 2011
സ്വപ്നമല്ല ജീവിതം
ഇന്ത്രിയങ്ങളാല്‍ ആരൊക്കെയോ മമ
ജീവിത പാതയൊരുക്കുന്ന വേളയില്‍
എന്തിനോ തെടിയലെഞ്ഞെന്റെ മാനസം
എവിടെയൊക്കെയോ നിശ്ചലം നിന്നുപോയ്
ഇങ്ങിനെ പോകുന്നു ബാല്യ കൌമാര്യങ്ങളും
ആദ്യമായെന്നുള്ളില്‍ നിറയുമായിരുന്നോരാ
അസ്പഷ്ട അധ്യാത്മ സങ്കല്പ സ്വര്ഗങ്ങളെ
നിര്‍ദയം തട്ടിക്കെടുത്തിയ ലോകത്തില്‍
പെട്ടെന്ന് കണ്ടൊരു സ്വപ്നത്തിലെന്ന പോല്‍
എന്ഹ്രിതം ദാഹിച്ചു മനോരാജ്യത്തിലായിടാന്‍
സ്വപ്നമല്ല ജീവിതം ദിവാ സ്വപ്നമല്ല ജീവിതം
എന്നുള്ള സുന്ദര സന്മാര്‍ഗ സന്ദേശമോ നമ്മള്‍
കൈവെടിയുന്നു കാലമാം കരാളഹസ്തങ്ങളില്‍
തവ സ്വപ്ന ജീവിത യവനികക്കുള്ളില്‍ നാം
നമ്മെയും നമ്മുടെ സ്വാര്‍ഥ ശീലങ്ങള്‍ കൊ
ന്ടാകുല മാനസ പാശബന്ധങ്ങളില്‍ പെട്ടു
ഴലുന്നു വ്യര്ധമാം ജീവിത നൌകയില്‍
ആസ്വദിക്കുന്നു നാം ദ്രവ്യമുന്ടെന്കൈയില്‍
ആസ്വദിക്കുന്നു നാം കീര്തിയുണ്ടെന്കൈയില്‍
ആനന്ദമാനെന്റെ ജീവിതം മുഴുവനും
ആശകള്‍ തന്നുള്ളില്‍ സഫലീകരിചീടും
ആടിതിമിര്‍കും ഞാന്‍ സുരഭില നിമിഷങ്ങള്‍
ആയതിനോക്കെയും കൂടുകാരുന്ടെന്നില്‍
ഇങ്ങിനെ ചിന്തിച്ചു പോകുന്ന മാത്രയില്‍
കാണുന്നു നാം ചില നഗ്നസത്യങ്ങളും
ഒരുദിനം ദീനങ്ങള്‍ വന്നു ഭവിക്കുമ്പോള്‍
ഒരുദിനം ദ്രവ്യങ്ങള്‍ ഇല്ലാതിരിക്കുമ്പോള്‍
ഒരുദിനം സൌഹൃദം സ്വാര്ധങ്ങലാകുമ്പോള്‍
ഒരുമാത്ര കൊണ്ടേവം എല്ലാം നശിക്കുമ്പോള്‍
നിറയുന്നു വിങ്ങുന്നു അക്ഷികള്‍ രണ്ടിലും
ഇങ്ങിനെ പോകുന്നു ഇഹലോകജീവിതം
അറിയുന്നു നമ്മുടെ യാഥാര്ധ്യ ലോകത്തെയും
യാഥാര്ധ്യ ലോകത്തില്‍ വന്നീടും മാനസം
അറിയുന്നു സ്വപ്‌നങ്ങള്‍ അല്ലല്ല ജീവിതം
മൂപ്പന്മാര്‍ നമുക്ക് തന്നോരു സത് വാര്‍ത്ത
ജീവിതം സ്വപ്നങ്ങളല്ലെന്ന സത് വാര്‍ത്ത
ഗ്രഹിച്ചു കൊള്ളുക ഹൃദയാന്തരങ്ങളില്‍
ജീവിത പാതയൊരുക്കുന്ന വേളയില്‍
എന്തിനോ തെടിയലെഞ്ഞെന്റെ മാനസം
എവിടെയൊക്കെയോ നിശ്ചലം നിന്നുപോയ്
ഇങ്ങിനെ പോകുന്നു ബാല്യ കൌമാര്യങ്ങളും
ആദ്യമായെന്നുള്ളില്‍ നിറയുമായിരുന്നോരാ
അസ്പഷ്ട അധ്യാത്മ സങ്കല്പ സ്വര്ഗങ്ങളെ
നിര്‍ദയം തട്ടിക്കെടുത്തിയ ലോകത്തില്‍
പെട്ടെന്ന് കണ്ടൊരു സ്വപ്നത്തിലെന്ന പോല്‍
എന്ഹ്രിതം ദാഹിച്ചു മനോരാജ്യത്തിലായിടാന്‍
സ്വപ്നമല്ല ജീവിതം ദിവാ സ്വപ്നമല്ല ജീവിതം
എന്നുള്ള സുന്ദര സന്മാര്‍ഗ സന്ദേശമോ നമ്മള്‍
കൈവെടിയുന്നു കാലമാം കരാളഹസ്തങ്ങളില്‍
തവ സ്വപ്ന ജീവിത യവനികക്കുള്ളില്‍ നാം
നമ്മെയും നമ്മുടെ സ്വാര്‍ഥ ശീലങ്ങള്‍ കൊ
ന്ടാകുല മാനസ പാശബന്ധങ്ങളില്‍ പെട്ടു
ഴലുന്നു വ്യര്ധമാം ജീവിത നൌകയില്‍
ആസ്വദിക്കുന്നു നാം ദ്രവ്യമുന്ടെന്കൈയില്‍
ആസ്വദിക്കുന്നു നാം കീര്തിയുണ്ടെന്കൈയില്‍
ആനന്ദമാനെന്റെ ജീവിതം മുഴുവനും
ആശകള്‍ തന്നുള്ളില്‍ സഫലീകരിചീടും
ആടിതിമിര്‍കും ഞാന്‍ സുരഭില നിമിഷങ്ങള്‍
ആയതിനോക്കെയും കൂടുകാരുന്ടെന്നില്‍
ഇങ്ങിനെ ചിന്തിച്ചു പോകുന്ന മാത്രയില്‍
കാണുന്നു നാം ചില നഗ്നസത്യങ്ങളും
ഒരുദിനം ദീനങ്ങള്‍ വന്നു ഭവിക്കുമ്പോള്‍
ഒരുദിനം ദ്രവ്യങ്ങള്‍ ഇല്ലാതിരിക്കുമ്പോള്‍
ഒരുദിനം സൌഹൃദം സ്വാര്ധങ്ങലാകുമ്പോള്‍
ഒരുമാത്ര കൊണ്ടേവം എല്ലാം നശിക്കുമ്പോള്‍
നിറയുന്നു വിങ്ങുന്നു അക്ഷികള്‍ രണ്ടിലും
ഇങ്ങിനെ പോകുന്നു ഇഹലോകജീവിതം
അറിയുന്നു നമ്മുടെ യാഥാര്ധ്യ ലോകത്തെയും
യാഥാര്ധ്യ ലോകത്തില്‍ വന്നീടും മാനസം
അറിയുന്നു സ്വപ്‌നങ്ങള്‍ അല്ലല്ല ജീവിതം
മൂപ്പന്മാര്‍ നമുക്ക് തന്നോരു സത് വാര്‍ത്ത
ജീവിതം സ്വപ്നങ്ങളല്ലെന്ന സത് വാര്‍ത്ത
ഗ്രഹിച്ചു കൊള്ളുക ഹൃദയാന്തരങ്ങളില്‍
Friday, March 18, 2011
അമ്മതന്‍ സ്നേഹം
ആരു നീ സ്നേഹമേ ആ നല്ല കിരണങ്ങള്‍
ആരെയും ആനന്ദ ചിത്തത്തിലാക്കീടും
ആമുഖമായെന്റെ ആലംബമായെന്റെ
ആശ്രയമായെന്റെ അമ്മതന്‍ സ്നേഹം
ആകുല ചിത്തനായ് നിന്നൊരു നേരവും
ആശ്വാസമായ് ആ നല്ല ദര്‍ശനം
അമ്മതന്‍ മടിത്തട്ടില്‍ കണ്ടു ഞാ
നാസ്വര്ഗ സംതൃപ്ത സ്വാന്തനങ്ങള്‍
എന്മുഖം വാടിയാല്‍ എന്‍ കണ്ണുനീര്‍ കണ്ടാല്‍
ആ മുഖം വാടുന്നു ആ കണ്ണുനീര്‍ പോലും
ശോകമൂകമാകുന്നൊരു കല്ലോലിനി പോലെ
നിസ്വാര്‍ഥ സ്നേഹ പാശ ബലങ്ങളാല്‍
കണ്ടു ഞാനമ്മയില്‍ കാണാത്ത ദൈവത്തെ
കണ്ടു ഞാനമ്മയില്‍ നാകലോകതെയും
കണ്ടു ഞാന്‍ മാമക മാതാവിന്‍ കാരുണ്യം
കണ്ടിട്ടില്ലേവം കനിവിന്‍ കോഹിനൂര്‍
വിങ്ങുന്നു ഹൃദയം അമ്മതന്‍ ഓര്‍മയില്‍
വിണ്ണില്‍ നിന്ന് നീ കാരുണ്യം ചൊരിയുക
വീണ്ടുമെന്നമ്മതന്‍ കുഞ്ഞായ് പിറക്കണം
വീണ്ടുമോരാവേശ ആനന്ദം ആയീടാന്‍
ആരു നീ സ്നേഹമേ ആ നല്ല കിരണങ്ങള്‍
ആരെയും ആനന്ദ ചിത്തത്തിലാക്കീടും
ആമുഖമായെന്റെ ആലംബമായെന്റെ
ആശ്രയമായെന്റെ അമ്മതന്‍ സ്നേഹം
(എന്റെ അമ്മയുടെ ഒര്മക്കുവേണ്ടി)
സ്വപ്‌നങ്ങള്‍
ഏകാന്ത ചിന്തയില്‍ ചിത്തത്തിലേതോ
ചിമ്മിയടയുന്ന ദുഖഭാരം ..
ഓര്മ തന്‍ മടിത്തട്ടില്‍ ഓമനിക്കുന്നോരോ
സ്വപ്‌നങ്ങള്‍ മാത്രമാണീ ജീവനും
ഹാ സ്വപ്നമേ നിന്‍ മടിത്തട്ടില്‍ ഞാന്‍
കണ്ടവയെല്ലാം നിഷ്പ്രഭങ്ങള്‍ ....
ഇല്ല വിളിക്കേണ്ട ഇല്ല വരില്ല ഞാന്‍
ഇന്നിന്റെ മാനവന്‍ ഈയുള്ളവന്‍
എങ്കിലും സ്വപ്നമേ നീയെന്റെ മാനസം
എന്തിനോ വേണ്ടി ഉപേക്ഷിച്ചു പോയ്
സുന്ദര സ്വപ്‌നങ്ങള്‍ എത്ര വരിചാലും
നാകമേ നിന്നെ ഞാന്‍ കാണുകില്ല
ആരോ മുട്ടി വിളിചെന്റെ മാനസം
ആരാമത്തിന്റെ ആമുഖം എന്നപോല്‍
ആയിരമായിരം സ്വപ്‌നങ്ങള്‍ കണ്ടാലും
ആനന്ത ചിത്തത്തെ കാണില്ല നാം
ആ നന്ദനം ഹാ നല്ല ആ നന്ദനം
ആര്ജിക്കവേണം നാം അത്മാവിനുള്ളില്‍
നാലഞ്ചു നാള്കൊണ്ട് നാടിനെയൊക്കെ
നാമെങ്ങിനെ ഇങ്ങിനെ മാറ്റിയെടുക്കും
നാള്‍ വന്നു നാള്‍ പോയി നന്മക്കുവേണ്ടി
നാം നന്നായി സ്വപ്‌നങ്ങള്‍ നെയ്തിട്ടു
നമ്മുടെ സാക്ഷാത്കരിക്കാത്ത നാളെയെ
നാം മാടിവിളിക്കേണം നന്ദനത്തില്‍
ഏകാന്ത ചിന്തയില്‍ ചിത്തത്തിലേതോ
ചിമ്മിയടയുന്ന ദുഖഭാരം ..
ഓര്മ തന്‍ മടിത്തട്ടില്‍ ഓമനിക്കുന്നോരോ
സ്വപ്‌നങ്ങള്‍ മാത്രമാണീ ജീവനും
ഹാ സ്വപ്നമേ നിന്‍ മടിത്തട്ടില്‍ ഞാന്‍
കണ്ടവയെല്ലാം നിഷ്പ്രഭങ്ങള്‍ ....
Subscribe to:
Posts (Atom)